"ഡേവിഡ് ഹ്യൂം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15:
[[ചിത്രം:David Hume 1754.jpeg|thumb|left|200px|ഹ്യൂം രചിച്ച ഇംഗ്ലീഷ് ചരിത്രത്തിന്റെ ഒന്നാം വാല്യത്തിന്റെ പുറം ചട്ടയിലുള്ള ഗ്രന്ഥകാരന്റെ ചിത്രം]]
 
പതിവിൽ കുറഞ്ഞ പ്രായമായ പന്ത്രണ്ടാമത്തേയോ പത്താമത്തേയോപത്താമത്തെ തന്നെയോ വയസ്സിൽ ഹ്യൂം എഡിൻബറോ സർവകലാശാലയിൽ വിദ്യാർത്ഥിയായി. [[നിയമം]] പഠിക്കാനായിരുന്നു ആദ്യത്തെ പദ്ധതി. എങ്കിലും അദ്ദേഹത്തിന്റെ തന്നെ ഭാഷയിൽ "തത്ത്വചിന്തയും പൊതുപഠനങ്ങളും ഒഴിച്ചുള്ള എല്ലാത്തിനോടും എനിക്കു മറികടക്കാനാവാത്ത വെറുപ്പ് തോന്നി; (നിയമവിദഗ്ധരായ) വോയറ്റിന്റേയും വിന്നിയസിന്റേയും കൃതികൾ വായിക്കുകയാണു ഞാനെന്നു വീട്ടുകാർ കരുതിയിരുന്നപ്പോൾ ഞാൻ രഹസ്യമായി വായിച്ചിരുന്നത് സിസറോയേയും വിർജിലിനേയും ആയിരുന്നു".<ref>David Hume, ''My Own Life''. In Norton, D. F. (ed.) (1993). ''The Cambridge Companion to Hume'', Cambridge University Press, p. 351</ref> തന്റെ കാലത്തെ പ്രൊഫസർമാരെ അദ്ദേഹത്തിനു വളരെക്കുറിച്ചു മതിപ്പേ ഉണ്ടായിരുന്നുള്ളു. 1735-ൽ അദ്ദേഹം ഒരു സുഹൃത്തിനോടു പറഞ്ഞത്, "പുസ്തകങ്ങളിൽ കാണാത്തതൊന്നും പ്രൊഫസർമാരിൽ നിന്നു പഠിക്കാനില്ല" എന്നായിരുന്നു".<ref>In a letter to 'Jemmy' Birch, quoted in Mossner, E. C. (2001). ''The life of David Hume''. Oxford University Press. p. 626</ref>
 
അക്കാലത്തെ ദാർശനികമായ ഒരു കണ്ടെത്തൽ തനിക്ക് "...ചിന്തയുടെ ഒരു പുതിയ ചിത്രം," തുറന്നു തന്നതായി ഹ്യൂം വെളിപ്പെടുത്തിയിട്ടുണ്ട്. അത് അദ്ദേഹത്തെ "...മറ്റെല്ലാ സന്തോഷങ്ങളേയും ജീവിതചര്യകളേയും അതിനായി ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചു."<ref>David Hume, ''A Kind of History of My Life''. In Norton, D. F. (ed.) (1993). ''The Cambridge Companion to Hume'', Cambridge University Press, p. 346</ref> തനിക്കു തുറന്നുകാട്ടപ്പെട്ട ചിത്രം എന്തായിരുന്നുവെന്ന് ഹ്യൂം വ്യക്തമാക്കിയിട്ടില്ലെങ്കിലും വ്യാഖ്യാതാക്കൾ അതിനെക്കുറിച്ച് പലതരം ഊഹാപോഹങ്ങൾ നടത്തിയിട്ടുണ്ട്.<ref>See Oliver A. Johnson, ''The Mind of David Hume'', (University of Illinois Press, 1995)</ref> ഈ പ്രചോദനത്തെ തുടർന്ന് ഒരു ദശകം മുഴുവൻ എഴുത്തിനും വായനയ്ക്കും മാത്രമായി നീക്കിവയ്ക്കാൻ ഹ്യൂം തീരുമാനിച്ചു. എന്നാൽ അത് അദ്ദേഹത്തെ മാനസികമായ തകർച്ചയുടെ വക്കോളം എത്തിച്ചു. തുടർന്ന് അദ്ദേഹം, തന്റെ വിജ്ഞാനദാഹത്തെ കൂടുതൽ ഫലപ്രദമായി പിന്തുടരത്തക്കവണ്ണം കുറേക്കൂടി സക്രിയമായ ഒരു ജീവിതം നയിക്കാൻ തീരുമാനിച്ചു.<ref name = "ogcpkr">Mossner, 193</ref>
"https://ml.wikipedia.org/wiki/ഡേവിഡ്_ഹ്യൂം" എന്ന താളിൽനിന്ന് ശേഖരിച്ചത്