"ഡേവിഡ് ഹ്യൂം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
പതിനെട്ടാം നൂറ്റാണ്ടിലെ (7 മേയ് 1711 25 ആഗസ്റ്റ് 1776) ഒരു സ്കോട്ടിഷ് ദാർശനികനും, ചരിത്രകാരനും, സാമ്പത്തികശാസ്ത്രജ്ഞനും, പ്രബന്ധകാരനും ആയിരുന്നു '''ഡേവിഡ് ഹ്യൂം'''. തത്ത്വചിന്തയിലെ അനുഭവൈകവാദത്തിന്റേയും (empiricism) സന്ദേഹവാദത്തിന്റേയും (skepticism) പേരിലാണ് അദ്ദേഹം പ്രത്യേകം അറിയപ്പെടുന്നത്. പാശ്ചാത്യതത്ത്വചിന്തയിലെ ഏറ്റവും പ്രധാനചിന്തകന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം സ്കോട്ടിഷ് ജ്ഞാനോദയവുമായും ബന്ധപ്പെട്ടിരിക്കുന്നു. [[ജോൺ ലോക്ക്|ജോൺ ലോക്കിനും]], [[ജോർജ്ജ് ബെർക്ക്‌ലി|ജോർജ്ജ് ബെർക്ക്‌ലിക്കും]] വിരലിലെണ്ണാവുന്ന മറ്റു ചിലർക്കുമൊപ്പം അദ്ദേഹത്തെ ഒരു ബ്രിട്ടീഷ് അനുഭവൈകവാദിയായി കണക്കാക്കുക പതിവാണ്.<ref>Margaret Atherton, ed. ''The Empiricists: Critical Essays on Locke, Berkeley, and Hume''. Lanham, MD: Rowman & Littlefield, 1999.</ref>
 
1739-ൽ പ്രസിദ്ധീകരിച്ച "മനുഷ്യസ്വഭാവത്തെക്കുറിച്ചുള്ള നിബന്ധം" മുതലുള്ള രചനകളിൽ ഹ്യൂം, മനുഷ്യസ്വഭാവത്തിന്റെ പ്പ്മനഃശാസ്ത്രം|മനഃശാസ്ത്രപരമായ]] അടിത്തറയുടെ പരിശോധനയിലൂടെ, തികച്ചും പ്രാകൃതികമായ ഒരു മാനവശാസ്ത്രം വികസിപ്പിച്ചെടുക്കാൻ ശ്രമിച്ചു. [[തത്ത്വചിന്ത|തത്ത്വചിന്തയിൽ]] തന്റെ മുൻഗാമികളായിരുന്നപൂർവഗാമികളായിരുന്ന [[റെനെ ദെക്കാർത്ത്|റെനെ ദെക്കാർത്തിനെപ്പോലുള്ളവരുടെ]] നിലപാടിനു നേർവിപരീതമായി, മനുഷ്യകർമ്മങ്ങളുടെ അടിസ്ഥാനചോദന യുക്തിയല്ല കാമനകാളാണ് എന്നദ്ദേഹംഎന്നു കരുതിഹ്യൂം വാദിച്ചു. "യുക്തി, വികാരങ്ങളുടെ അടിമായാണ്അടിമയാണ്; അങ്ങനെയാണ് ആകേണ്ടതും" എന്ന അദ്ദേഹത്തിന്റെ പ്രസ്താവന പ്രസിദ്ധമാണ്. [[തത്ത്വചിന്ത|തത്ത്വചിന്തയിലെ]] സന്ദേഹവാദ, അനുഭവൈകവാദ പാരമ്പര്യങ്ങളുടെ ശക്തനായ വ്യക്താവായിരുന്ന അദ്ദേഹം, മനുഷ്യർക്ക് ഉണ്ടെന്ന് പറയപ്പെട്ട ജന്മസിദ്ധമായ ആശയങ്ങളെ നിഷേധിച്ചു.നിഷേധിക്കുകയും വ്യക്തികൾക്ക് അവരുടെ അനുഭവത്തിൽ വരുന്ന കാര്യങ്ങൾ മാത്രമാണ് അറിയാവുന്നത് എന്ന്എന്നു അദ്ദേഹംവാദിക്കുകയും കരുതിചെയ്തു. അനുഭവങ്ങളെ അദ്ദേഹംഹ്യൂം, നേരിട്ടുള്ള ശക്തവും സജീവവുമായ മുദ്രകൾ, അവയുടെ മങ്ങിയ പകർപ്പുകൾ എന്നിങ്ങനെ രണ്ടായി തിരിച്ചു. മനസ്സിന്റെ പ്രതികരണങ്ങൾ പൂർവാനുഭവങ്ങളെ (custom) ആശ്രയിച്ചിരിക്കുന്നു എന്ന നിലപാട് അദ്ദേഹം വികസിപ്പിച്ചെടുത്തു; ഉദാഹരണമായി മനസ്സിനെ കാര്യകാരണയുക്തിയിലേക്കു നയിക്കുന്നത് കാരണവും കാര്യവും തമ്മിൽ നിരന്തരം കാണുന്ന ചേർച്ചയുടെ അനുഭവമാനെന്ന്അനുഭവമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു.

അതിഭൗതികമായൊരു സ്വത്വത്തിന്റെ നേർക്കാഴ്ച ഒരിക്കലും ലഭിക്കാത്തതിനാൽ മനുഷ്യർക്ക് യഥാർത്ഥമായൊരുയഥാർത്ഥമായ സ്വത്വബോധം ഇല്ലെന്നും, അനുഭവങ്ങളുടെ മാറാപ്പിനെ ഓരോരുത്തരും സ്വത്വമായി കരുതുകയാണെന്നും ഹ്യൂം കരുതി. സ്വതന്ത്രമനസ്സിന്റെ വിഷയത്തിൽ അദ്ദേഹം പിന്തുടർന്നത് ആനുരൂപ്യതാവാദം(Compatibilism) എന്നറിയപ്പെട്ട നിലപാടാണ്. സ്വതന്ത്രമനസ്സും, വിധിയും പരപ്സരം ചേർന്നു പോകുമെന്ന ഈ നിലപാട് പിൽക്കാലങ്ങളിൽ സദാചാരശാസ്ത്രത്തെ ഏറെ സ്വാധീനിച്ചു. ധാർമ്മികതയുടെ മേഖലയിൽ അദ്ദേഹംഅനുഭൂതിവാദി ഒരു(sentimentalist) അനുഭൂതിവാദിയായിരുന്നു.ആയിരുന്ന ഹ്യൂം, സദാചാരത്തിന്റെ അടിത്തറയായിരിക്കുന്നത് അമൂർത്തമായ ധാർമ്മിക തത്ത്വങ്ങളല്ല, അനുഭൂതികളാണെന്ന് അദ്ദേഹം വിശ്വസിച്ചു. ധർമ്മശാസ്ത്രത്തിലെ ആയിരിക്കുന്നതിന്റേയും-ആകേണ്ടതിന്റേയും സമസ്യയേയും (Is-ought problem) ഹ്യൂം പരിശോധിച്ചു. [[ക്രിസ്തുമതം|ക്രിസ്തുമതത്തെക്കുറിച്ചുള്ള]] അദ്ദേഹത്തിന്റെ നിലപാടുകൾ അവയുടെ സന്ദിഗ്ദ്ധസ്വഭാവം മൂലം യാഥാസ്ഥിതികർക്കിടയിൽ കുപ്രസിദ്ധിനേടി.<ref>{{Cite web|url=http://plato.stanford.edu/archives/win2008/entries/hume-religion |title=Hume on Religion |author=Paul Russel |date=May 17, 2010 |work=First published October 4, 2005 |publisher=The Stanford Encyclopedia of Philosophy (Winter 2008 Edition) |accessdate=18 September 2010}}</ref> പ്രപഞ്ചത്തിന്റെ സംവിധാനക്രമം ദൈവാസ്തിത്വത്തിനു തെളിവാണെന്ന വാദത്തിനെതിരെ അദ്ദേഹം ഉയർത്തിയ വെല്ലുവിളി പ്രസിദ്ധമാണ്.
 
 
"https://ml.wikipedia.org/wiki/ഡേവിഡ്_ഹ്യൂം" എന്ന താളിൽനിന്ന് ശേഖരിച്ചത്