"എ.പി. അനിൽകുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Johnchacks (സംവാദം | സംഭാവനകൾ) അവലംബം |
Johnchacks (സംവാദം | സംഭാവനകൾ) (ചെ.) →ജീവിതരേഖ |
||
വരി 1:
കേരളത്തിലെ ഒരു മുൻമന്ത്രിയാണ് '''എ.പി. അനിൽകുമാർ''' (ജനനം:1965 മാർച്ച് 15). [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)|കോൺഗ്രസ്(ഐ)]] അംഗമായ അദ്ദേഹം [[വണ്ടൂർ നിയമസഭാമണ്ഡലം|വണ്ടൂരിൽ]] നിന്നുള്ള എം.എൽ.എ ആണ്. തുടർച്ചയായി മൂന്നാം പ്രാവശ്യമാണ് ഇദ്ദേഹം ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. കോൺഗ്രസ് നേതൃത്വം ഇദ്ദേഹത്തെ സംസ്ഥാനമന്ത്രിസഭയിലെ അംഗമായി നാമനിർദ്ദേശം ചെയ്തിരിക്കുകയാണ്.
==ജീവിതരേഖ==
മലപ്പുറം അക്കരപ്പുരക്കൽ ബാലന്റെയും ദേവകിയുടെയും മകനായി 1965 മാർച്ച് 15 -ന് ജനനം. [[പെരിന്തൽമണ്ണ]] പി.ടി.എം. കോളജിലെ വിദ്യാഭ്യാസ കാലത്ത് [[കെ.എസ്.യു|കെ.എസ്.യു.]]-വിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായ എ.പി. അനിൽകുമാർ കെ.എസ്.യു. താലൂക്ക് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. തുടർന്ന് യൂത്ത് കോൺഗ്രസ് ജില്ലാ വൈസ്പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി പദവികളും അലങ്കരിച്ചു. ആദ്യം [[തൃത്താല നിയമസഭാമണ്ഡലം|തൃത്താല]] മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്കു മത്സരിച്ചതെങ്കിലും പരാജയപ്പെട്ടു.<ref name=mangalam>[http://mangalam.com/index.php?page=detail&nid=427495&lang=malayalam ക്രൗഡ്പുള്ളറല്ലെങ്കിലും കണ്ണിലുണ്ണിയായി അനിൽകുമാർ, മംഗളം, 2011 മേയ് 22 ]</ref> എന്നാൽ [[വണ്ടൂർ നിയമസഭാമണ്ഡലം|വണ്ടൂർ]] മണ്ഡലത്തിൽ നിന്ന് തുടർച്ചയായി വിജയിക്കുവാൻ കഴിഞ്ഞ അദ്ദേഹത്തിന് തന്റെ ആദ്യ നിയമസഭാ കാലഘട്ടത്തിൽ തന്നെ മന്ത്രിയാകുവാനും സാധിച്ചു. ഉമ്മൻചാണ്ടിയുടെ ആദ്യ മന്ത്രിസഭയിൽ സാംസ്കാരികവകുപ്പും പിന്നാക്ക ക്ഷേമവും കൈകാര്യം ചെയ്തത് ഇദ്ദേഹമായിരുന്നു.
===കുടുംബം===
പ്രസീജയാണ് ഭാര്യ. അർജുൻ,അമൽ എന്നിവരാണ് മക്കൾ
==അവലംബം==
<references/>
|