"ജോർജ്ജ് ബെർക്ക്‌ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49:
{{Cquote|പള്ളിയിൽ നിന്ന് പുറത്തുവന്നുകഴിഞ്ഞ്, ദ്രവ്യം എന്നൊന്ന് ഇല്ലെന്നും പ്രപഞ്ചത്തിലുള്ളതിനൊക്കെ കേവലം ആശയപരമായ അസ്ഥിത്വം മാത്രമാണുള്ളതെന്നും തെളിയിക്കുന്നതിൽ ബെർക്കിലി മെത്രാൻ കാണിച്ച അസാധാരണവൈഭവത്തെക്കുറിച്ച് സംസാരിക്കാൻ ഞങ്ങൾ കുറേനേരം ചെലവിട്ടു. ആ സിദ്ധാന്തം ശരിയല്ലെന്ന് ഉറപ്പാണെങ്കിലും അതിനെ നിഷേധിക്കുക ബുദ്ധിമുട്ടാണെന്ന് ഞാൻ അഭിപ്രായപ്പെട്ടു. അതിന് മറുപടിപറഞ്ഞപ്പോൾ ജോൺസൺ പ്രകടിപ്പിച്ച ഭാവം എനിക്ക് ഒരിക്കലും മറക്കാനാവുകയില്ല. മുന്നിൽ കണ്ട ഒരു വലിയ കല്ലിനെ കാലുകൊണ്ട് ശക്തിയായി ഇടിച്ചുകൊണ്ട് "അതിനെ ഞാൻ 'ഇങ്ങനെ' നിഷേധിക്കുന്നു" (I refute it thus) എന്ന പറയുകയാണ് ജോൺസൺ ചെയ്തത്.<ref> [[ജെയിംസ് ബോസ്വെൽ]], സമുവൽ ജോൺസന്റെ ജീവിതം, William Benton, Publisher Encyclopedia Britannica, Inc. (പുറം 134)</ref>}}
 
ഇതൊക്കെയാണെങ്കിലും ബെർക്ക്‌ലിയുടെ ആശയങ്ങൾ, പതിനെട്ടാം നൂറ്റാണ്ടിലും പിന്നീടും തത്ത്വചിന്തയുടെ ലോകത്തെ നിർണ്ണായകമായി സ്വാധീനിച്ചു. എങ്കിലും അദ്ദേഹത്തിന്റെ ആശയങ്ങളോടു യോജിച്ചവരിൽ പലരും അവയെ ആശ്രയിച്ച് അദ്ദേഹം എത്തിച്ചേർന്ന നിഗമനങ്ങൾ പിന്തുടർന്നില്ല. ദൃശ്യവസ്തുക്കൾ എന്ന പോലെ മനസ്സു തന്നെ മനസ്സിന്റെ നിർമ്മിതിയാണെന്ന് വാദിച്ച ഡേവിഡ് ഹ്യൂമിനെപ്പോലുള്ളവർ ബെർക്ക്‌ലിയുടെ ചിന്തയെ അദ്ദേഹത്തിന്റേതിൽ നിന്നു നേർവിപരീതമായ ലക്ഷ്യങ്ങൾക്കായി ഉപയോഗിച്ചു. ക്രിസ്തീയവിശ്വാസത്തെ ബലപ്പെടുത്താനായി ബെർക്ക്‌ലി ആവിഷ്കരിച്ച ആശയങ്ങൾ അങ്ങനെ സന്ദേഹവാദത്തിന്റെ ഉപകരണമായി.
 
ബെർക്ക്‌ലിയുടെ അഭൗതികവാദത്തെ അംഗീകരിക്കാതിരുന്നവർ പോലും അദ്ദേഹത്തിന്റെ രചനാവൈഭവം എടുത്തുപറയുന്നു. ശൈലിയുടെ സൗന്ദര്യം കൊണ്ട് വായനക്കാരെ ആകർഷിച്ച എഴുത്തുകാരനെന്ന് അദ്ദേഹത്തെ [[ബെർട്രാൻഡ് റസ്സൽ]] വിശേഷിപ്പിക്കുന്നു.<ref name ="russel"/> [[പ്ലേറ്റോ|പ്ലേറ്റോയ്ക്കു]] ശേഷം ആരും ഇത്ര സുന്ദരമായി 'അസംബന്ധം' എഴുതിയിട്ടില്ല എന്നാണ് [[വിൽ ഡുറാന്റ്|വിൽ]], ഏരിയർ ഡുറാന്റുമാരുടെ 'പ്രശംസ'.<ref name ="durant"/>
"https://ml.wikipedia.org/wiki/ജോർജ്ജ്_ബെർക്ക്‌ലി" എന്ന താളിൽനിന്ന് ശേഖരിച്ചത്