"ജോർജ്ജ് ബെർക്ക്‌ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45:
 
==വിമർശനം==
ബെർക്ക്‌ലിയുടെ സമകാലീനർ പൊതുവേ, അദ്ദേഹത്തിന്റെ അഭൗതികവാദത്തെ ഒരു [[അയർലണ്ട്|ഐറിഷ്]] ഫലിതമായി കണക്കാക്കി തള്ളിക്കളഞ്ഞു. ബുദ്ധിമാനായ ബെർക്ക്‌ലിയുടെ സിദ്ധാന്തം തെറ്റാണെന്നു തെളിയിക്കുക വയ്യെങ്കിലും, പദാർത്ഥം കൊണ്ടു നിർമ്മിച്ചതെന്നു അബദ്ധമായാണെങ്കിലും താൻ കരുതുന്ന ശരീരത്തെ നേരേ ചൊവ്വേ നിലനിർത്താനായി തിന്നുന്നതും കുടിക്കുന്നതും നടക്കുന്നതും മറ്റും തുടരാൻ തന്നെയാണ് തന്റെ തീരുമാനമെന്ന് ചെസ്റ്റർഫീൽഡ് പ്രഭു സ്വന്തം മകന് എഴുതി. ബെർക്ക്‌ലിയുടെ കാലത്ത് [[ഇംഗ്ലീഷ്]] സാഹിത്യലോകത്തിലെ കുലപതിയായിരുന്ന [[സാമുവൽ ജോൺസൺ]] അഭൗതികവാദത്തോടു പ്രതികരിച്ചതെങ്ങനെയെന്ന് ജോൺസന്റെ ജീവചരിത്രകാരൻ [[ജെയിംസ് ബോസ്വെൽ|ബോസ്വെൽ]] വിവരിക്കുന്നുണ്ട്. ഒരു ഞായറാഴ്ചദിവസം പള്ളിയിൽ നിന്നിറങ്ങി വരുമ്പോഴാണ് [[ജെയിംസ് ബോസ്വെൽ|ബോസ്വെൽ]] ഈ വിഷയത്തിൽ ജോൺസന്റെ പ്രതികരണം ആരാഞ്ഞത്:-
 
{{Cquote|പള്ളിയിൽ നിന്ന് പുറത്തുവന്നുകഴിഞ്ഞ്, ദ്രവ്യം എന്നൊന്ന് ഇല്ലെന്നും പ്രപഞ്ചത്തിലുള്ളതിനൊക്കെ കേവലം ആശയപരമായ അസ്ഥിത്വം മാത്രമാണുള്ളതെന്നും തെളിയിക്കുന്നതിൽ ബെർക്കിലി മെത്രാൻ കാണിച്ച അസാധാരണവൈഭവത്തെക്കുറിച്ച് സംസാരിക്കാൻ ഞങ്ങൾ കുറേനേരം ചെലവിട്ടു. ആ സിദ്ധാന്തം ശരിയല്ലെന്ന് ഉറപ്പാണെങ്കിലും അതിനെ നിഷേധിക്കുക ബുദ്ധിമുട്ടാണെന്ന് ഞാൻ അഭിപ്രായപ്പെട്ടു. അതിന് മറുപടിപറഞ്ഞപ്പോൾ ജോൺസൺ പ്രകടിപ്പിച്ച ഭാവം എനിക്ക് ഒരിക്കലും മറക്കാനാവുകയില്ല. മുന്നിൽ കണ്ട ഒരു വലിയ കല്ലിനെ കാലുകൊണ്ട് ശക്തിയായി ഇടിച്ചുകൊണ്ട് "അതിനെ ഞാൻ 'ഇങ്ങനെ' നിഷേധിക്കുന്നു" (I refute it thus) എന്ന പറയുകയാണ് ജോൺസൺ ചെയ്തത്.<ref> [[ജെയിംസ് ബോസ്വെൽ]], സമുവൽ ജോൺസന്റെ ജീവിതം, William Benton, Publisher Encyclopedia Britannica, Inc. (പുറം 134)</ref>}}
"https://ml.wikipedia.org/wiki/ജോർജ്ജ്_ബെർക്ക്‌ലി" എന്ന താളിൽനിന്ന് ശേഖരിച്ചത്