"ജോർജ്ജ് ബെർക്ക്‌ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37:
 
===അഭൗതികവാദം===
ബെർക്ക്‌ലിയുടെ മുഖ്യസംഭാവനയായി കരുതപ്പെടുന്ന 'അഭൗതികവാദവുംഅഭൗതികവാദത്തിനു' അതിന്റെ ഭൂമികയാക്കിയത്പശ്ചാത്തലമൊരുക്കിയതും മനുഷ്യഗ്രഹണത്തെ സംബന്ധിച്ച [[ജോൺ ലോക്ക്|ജോൺ ലോക്കിന്റെ]] പ്രബന്ധത്തിലെ ആശയങ്ങളെയാണ്ആശയങ്ങളാണ്. എല്ലാ അറിവും ലഭിക്കുന്നത് ഗ്രഹണേന്ദ്രിയങ്ങളിലൂടെയാണെന്നായിരുന്നു അനുഭവൈകവാദിയായ(Empiricist) [[ജോൺ ലോക്ക്|ലോക്കിന്റെ]] നിലപാട്. എല്ലാ ഗ്രഹണവും ഇന്ദ്രിയങ്ങളിലൂടെയാണെങ്കിൽ ഗ്രഹണത്തിനപ്പുറത്ത് ഒന്നിനും നിലനില്പില്ലെന്നും "ഉണ്ടായിരിക്കുകയെന്നാൽ ഗ്രഹിക്കപ്പെടുക എന്നു തന്നെയാണർത്ഥം" (esse est percipi) എന്നും ബെർക്ക്‌ലി വാദിച്ചു. ഭൗതികവസ്തുക്കൾ ഉണ്ടായിരിക്കുന്നത് ഗ്രഹിക്കപ്പെടുന്നതിലൂടെയാണ്. മനുഷ്യജ്ഞാനത്തെ സംബന്ധിച്ച പ്രബന്ധത്തിൽ തന്റെ നിലപാടിനെ ബെർക്ക്‌ലി ഇങ്ങനെ വിശദീകരിച്ചു:-
 
{{Cquote|[[വീട്|വീടുകളും]] [[പർവ്വതം|പർവതങ്ങളും]] [[നദി|നദികളും]] പോലെ ഇന്ദ്രിയങ്ങൾക്കു വിഷയീഭവിക്കുന്ന വസ്തുക്കൾക്കെല്ലാം, നമ്മുടെ ധാരണയുടെ വിഷയങ്ങളെന്നതിൽ നിന്നു ഭിന്നമായി സ്വാഭാവികവും യാഥാർത്ഥികവുമായ ഉണ്മയുണ്ടെന്ന വിചിത്രധാരണ മനുഷ്യർക്കിടയിൽ നിലവിലുണ്ടെന്നതു സത്യം തന്നെ. എന്നാൽ എത്രവലിയ ഉറപ്പോടും സമ്മതത്തോടും കൂടി ഈ തത്ത്വം ലോകത്തിൽ സ്വീകരിക്കപ്പെടുന്നുണ്ടെങ്കിലും, അതിനെ പരിശോധിക്കാൻ മനസ്സുവയ്ക്കുന്ന ആർക്കും അതിൽ തെളിവായി കാണുന്ന വിരോധാഭാസം ബോധ്യമാകുമെന്നു പറയുന്നതിൽ തെറ്റില്ലെന്നാണ് എന്റെ വിശ്വാസം. എന്തെന്നാൽ, ഈപ്പറഞ്ഞ വസ്തുക്കൾ ഇന്ദ്രിയങ്ങൾ വഴി നാം ഗ്രഹിക്കുന്നവയല്ലാതെ മറ്റെന്തെങ്കിലുമാണോ? നമ്മുടെ തന്നെ സങ്കല്പങ്ങളും സംവേദനങ്ങളുമല്ലാതെ മറ്റെന്തെങ്കിലും നാം ഗ്രഹിക്കുന്നുണ്ടോ? ഈ വസ്തുക്കൾ എല്ലാമോ, അവയിൽ ചിലതോ ഗ്രഹിക്കപ്പെടാതിരിക്കുമ്പോൾ ഉണ്ടായിരിക്കും എന്നു പറയുന്നത് അസംഭവ്യമല്ലേ?<ref>"മനുഷ്യജ്ഞാനത്തിന്റെ തത്ത്വങ്ങൾ", ജോർജ്ജ് ബെർക്ക്‌ലി, "തത്ത്വചിന്തയിലെ അടിസ്ഥാനപ്രശ്നങ്ങളുടെ തെരഞ്ഞെടുത്ത വായന" by Daniel J Bronstein, Yervant H. Krikorian, Philip P. Wiener(Department of Philosophy, college of the City of New York,(പുറങ്ങൾ 363-72)</ref>}}
"https://ml.wikipedia.org/wiki/ജോർജ്ജ്_ബെർക്ക്‌ലി" എന്ന താളിൽനിന്ന് ശേഖരിച്ചത്