"ജോർജ്ജ് ബെർക്ക്‌ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37:
 
===അഭൗതികവാദം===
ബെർക്ക്‌ലിയുടെ മുഖ്യസംഭാവനയായി കരുതപ്പെടുന്ന 'അഭൗതികവാദവും' അതിന്റെ ഭൂമികയാക്കിയത് മനുഷ്യഗ്രഹണത്തെ സംബന്ധിച്ച [[ജോൺ ലോക്ക്|ജോൺ ലോക്കിന്റെ]] പ്രബന്ധത്തിലെ ആശയങ്ങളെയാണ്. എല്ലാ അറിവും ലഭിക്കുന്നത് ഗ്രഹണേന്ദ്രിയങ്ങളിലൂടെയാണെന്നായിരുന്നു അനുഭവൈകവാദിയായ [[ജോൺ ലോക്ക്|ലോക്കിന്റെ]] നിലപാട്. എല്ലാ ഗ്രഹണവും ഇന്ദ്രിയങ്ങളിലൂടെയാണെങ്കിൽ ഗ്രഹണത്തിനപ്പുറത്ത് ഒന്നിനും നിലനില്പില്ലെന്നും "ഉണ്ടായിരിക്കുകയെന്നാൽ ഗ്രഹിക്കപ്പെടുക എന്നു തന്നെയാണർത്ഥം" (esse est percipi) എന്നും ബെർക്ക്‌ലി വാദിച്ചു. ഭൗതികവസ്തുക്കൾ ഉണ്ടായിരിക്കുന്നത് ഗ്രഹിക്കപ്പെടുന്നതിലൂടെയാണ്. ഒരു മരമോ മറ്റേതെങ്കിലും വസ്തുവോ ആരും കാണാതിരിക്കുമ്പോൾ ഇല്ലാതിരിക്കുമോ എന്ന വിമർശനത്തിന് ബെർക്ക്‌ലി പറഞ്ഞ മറുപടി എല്ലാം എപ്പോഴും [[ദൈവം|ദൈവത്തിന്റെ]] കാഴ്ചയിലുണ്ട് എന്നായിരുന്നു. [[ദൈവം]] ഇല്ലായിരുന്നെങ്കിൽ വസ്തുക്കളുടെ ഉണ്മയ്ക്ക് നൈരന്തര്യം ഉണ്ടാകുമായിരുന്നില്ല. ഓരോന്നും ആരെങ്കിലും ദർശിക്കുമ്പോൾ മാത്രം ഉണ്ടാവുകയും അല്ലാത്തപ്പോൾ അപ്രത്യക്ഷമാവുകയും ചെയ്യുമായിരുന്നു. [[ദൈവം|ദൈവത്തിന്റെ]] ഇടവേളയില്ലാത്ത വീക്ഷണം മൂലം വസ്തുക്കൾ, നമ്മുടെ സാമാന്യബുദ്ധി കരുതുന്ന വിധത്തിൽ ഉണ്മയുടെ നൈരന്തര്യം ഉള്ളവയായിരിക്കുന്നു. ദൈവാസ്തിത്വത്തിനുള്ള ഒരു വലിയ തെളിവായി ബെർക്ക്‌ലി ഇതിനെ കണക്കാക്കി.<ref>[[ബെർട്രാൻഡ് റസ്സൽ]], [[എ ഹിസ്റ്ററി ഓഫ് വെസ്റ്റേൺ ഫിലോസഫി|പാശ്ചാത്യ തത്ത്വചിന്തയുടെ ചരിത്രം]], അദ്ധ്യായം 16 (പുറങ്ങൾ 647-59)</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ജോർജ്ജ്_ബെർക്ക്‌ലി" എന്ന താളിൽനിന്ന് ശേഖരിച്ചത്