"എഷെറിക്കീയ കോളി ബാക്റ്റീരിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം നീക്കുന്നു: rw:Escherichia coli
(ചെ.) യന്ത്രം പുതുക്കുന്നു: ta:எஸ்செரீக்கியா கோலை; cosmetic changes
വരി 15:
}}
 
വൻ‌‌കുടലിനുള്ളിൽ കാണപ്പെടുന്ന ഒരിനം [[ബാക്റ്റീരിയ]] ആണ് '''''എഷെറിക്കീയ കോളി'''''. മനുഷ്യന്റെ മാത്രമല്ല, പല ജന്തുക്കളുടെയും കുടലിനുള്ളിലും ഇതിനെ കാണുക സാധാരണമാണ്. ''ബാക്റ്റീരിയം കോളി'' എന്നും ഇതിനു പേരുണ്ട്. കുടലിൻള്ളിൽനിന്ന് ആദ്യമായി ഇതിനെ വേർതിരിച്ചെടുത്ത തിയോഡർ എഷെറിക് എന്ന [[ജർമനി|ജർമൻ]] ഫിസിയോളജിസ്റ്റിന്റെ പേരിൽ നിന്നാണ് ഇതിന് ഈ പേരു ലഭിച്ചത്.<ref>http://ohioline.osu.edu/hyg-fact/5000/5561.html What You Should Know About Escherichia Coli 0157:H7</ref>
 
== ഉപകാരിയും ഉപദ്രവകാരിയും ==
 
കുടലിനുള്ളിൽ ആയിരിക്കുമ്പോൾ ഇത് ഉപദ്രവകാരിയല്ലെന്നു മാത്രമല്ല, പല രാസവസ്തുക്കളെയും വിഘടിപ്പിക്കുകവഴി പ്രയോജനകാരിയായി തീരകകൂടി ചെയ്യുന്നു. ചിലത് അത്യാവശ്യ [[ജീവകം|ജീവകങ്ങളുടെ]] നിർമിതിയിലും സഹായിക്കുന്നു. എന്നാൽ മൂത്രനാള സംബന്ധിയായ രോഗങ്ങൾക്ക് ''എഷെറക്കീയ'' പലപ്പോഴും കാരണമാകാറുണ്ട്. പിത്തസഞ്ചി, അപ്പെൻഡിക്സ്, മലാശയം തുടങ്ങിയവയിൽ പഴുപ്പുണ്ടാകുന്നതിനും ഇതു കാരണമാകുന്ന സന്ദർഭങ്ങൾ വിരളമല്ല. ജന്തുക്കളുടെയോ മനുഷ്യന്റെയോ മലത്താൽ മലിനമാക്കപ്പെട്ട ജലത്തിൽ ഇവ കാണപ്പെടാറുണ്ട്. കൂടുതലായും ആശുപത്രി അന്തരീക്ഷത്തിൽ കാണപ്പെടാറുണ്ട്.<ref>http://www.medicinenet.com/e_coli__0157h7/article.htm E. Coli 0157:H7.
 
== പലവിധ രോഗങ്ങൾ ==
[[Imageപ്രമാണം:E coli at 10000x, original.jpg|thumb|right|250px|എ. കൊളിയ ബാക്റ്റീരിയ]]
എന്ററോബാക്റ്റീരിയേസി കുടുംബത്തിൽ ഉൾപ്പെടുന്ന എഷറിക്കീയ ജീനസിലെ ഈ ബാക്റ്റീരിയ കുറുകി, തടിച്ച് അണ്ഡാകൃതിയുള്ളതാകുന്നു. ഒറ്റയൊറ്റയായോ, അഗ്രങ്ങൾ തമ്മിൽ തൊട്ട് ചെറുനാരുകൾ പോലെയോ ആണ് ഇത് കാണപ്പെടുന്നത്. ചലനശക്തിയുള്ള ഈ ബസിലസ്സുകൾ ''ഗ്രാം-നെഗറ്റീവ്'' ആണ്. കുടലിനുള്ളിലെ അതിന്റെ വാസസ്ഥാനത്തു നിന്നു മാറി എഷെറിക്കീയ മറ്റേതെങ്കിലും ശരീരഭാഗത്തേക്ക് കയറിപ്പറ്റുന്നതായാൽ പലപ്പോഴും അത് രോഗകാരണമായിത്തീരാറുണ്ട്. അപ്പെൻഡിസൈറ്റിസ്, കോളിസിസ്റ്റെറ്റിസ്, സിസ്റ്റെറ്റിസ് പോലെയുള്ള മൂത്രനാളരോഗങ്ങൾ, മുറിവുകളിൽ നിന്നാരംഭിക്കുന്ന രോഗങ്ങൾ, കുട്ടികളിലുണ്ടാകുന്ന ഗാസ്ട്രോ-എന്ററൈറ്റീസ് തുടങ്ങി പല രോഗങ്ങൾക്കും കാരണം എഷെറിക്കീയ കോളിയുടെ വിവിധ ഇനങ്ങൾ ആകുന്നു. കുട്ടികളിലുണ്ടാകുന്ന വയറിളക്കം പലപ്പോഴും പർച്ചവ്യാധിയായാണ് പ്രത്യക്ഷപ്പെടുന്നത്.<ref>http://www.fda.gov/Food/ScienceResearch/LaboratoryMethods/BacteriologicalAnalyticalManualBAM/ucm064948.htm Enumeration of Escherichia coli and the Coliform Bacteria</ref>
 
== പരീക്ഷണശാലയിൽ ==
 
ശരിയായ ആഹാരം ലഭ്യമാകുകയും കൂടിക്കിടക്കുന്ന സ്വന്തം വിസർജ്യവസ്തുക്കൾ തന്നെ വളർച്ചയ്ക്കു പ്രതിബംന്ധമായി തീരാതിരിക്കുകയും ചെയ്യുന്ന പക്ഷം അതിശയകരമായ വേഗത്തിൽ വർദ്ധനവുണ്ടാകുന്ന ഒരിനമാണ് എ. കോളി. ബക്റ്റീരിയോളജിസ്റ്റുകൾ ഏറ്റവുമധികം പഠനവിധേയമാക്കുന്ന ബാക്റ്റീരിയയും ഇതുതന്നെ പരീക്ഷണശാലയിൽ കൃത്രിമമായി ഇതിനെ വളർത്തിയെടുക്കാനുള്ള സൗകര്യമാണ് ഇതിനു കാരണം. ബാക്റ്റീരിയോളജിയിൽ പ്രധാനമായ പല അടിസ്ഥാന ധാരണകളും ഇതിൽ നടത്തിയ പഠനങ്ങളിൽ നിന്ന് രൂപംകൊടുത്തവയാണ്.<ref>http://www.ncbi.nlm.nih.gov/pubmed/12518059 Imaging whole Escherichia coli bacteria by using single-particle x-ray diffraction.</ref>
 
== അവലംബം ==
 
<references/>
 
== പുറംകണ്ണികൾ ==
 
* http://www.eurekalert.org/pub_releases/2008-11/w-ecb112408.php
* http://www.about-ecoli.com/
* http://www.mcspotlight.org/media/reports/e_coli_us.html
* http://www.huliq.com/11/73474/escherichia-coli-bacteria-transferring-between-humans-and-mountain-gorillas
 
[[Categoryവർഗ്ഗം:ബാക്റ്റീരിയകൾ]]
 
[[als:Escherichia coli]]
വരി 85:
[[sr:Ешерихија коли]]
[[sv:Escherichia coli]]
[[ta:எஷ்சரிச்சியாஎஸ்செரீக்கியா கோலை]]
[[th:Escherichia coli]]
[[tl:Escherichia coli]]
"https://ml.wikipedia.org/wiki/എഷെറിക്കീയ_കോളി_ബാക്റ്റീരിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്