"നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24:
}}
 
കേരളത്തിലെ ഒരു [[ജാതി]]/സമൂഹത്തിന്റെ പേരാണ് '''''നായർ (മലയാള ക്ഷത്രിയർ)'''''<ref>ശബ്ദതാരാവലി - ശ്രീകണ്ടേശ്വരം പദ്മനാഭ പിള്ള</ref><ref>Downfall of Hindu India, Chintaman Vinayak Vaidya, 1986, p278</ref> പഞ്ചാബിലും വിദേശരാജ്യങ്ങളിലും മറ്റും ഇത് സ്ഥാനപ്പേരു പോലെയും സ്വീകരിച്ചുകാണുന്നുണ്ട്. ജാതിയാൽ പോരാളികളായിരുന്നു നായർ (18-ആം നൂറ്റാണ്ടു വരെ). [[കേരള ചരിത്രം|കേരള ചരിത്രത്തിലും]] സാംസ്കാരിക രംഗങ്ങളിലും നായർ സമുദായം സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്. 1914-ൽനായർ മന്നത്ത്സേവാ പദ്മനാഭപിള്ളയുടെ നേതൃത്വത്തിൽ ചങ്ങനാശ്ശേരിയിൽസംഘം ([[നായർ സർവീസ് സൊസൈറ്റി|'''നായർ സമുദായ ഭൃത്യ ജനസംഘം''']] എന്ന- പേരിൽ സ്ഥാപിതമായ [[നായർ സർവീസ് സൊസൈറ്റി]] (എൻ.എസ്.എസ്) നായന്മാരുടെ ഉന്നമനത്തിനായി രൂപവത്കരിക്കപ്പെട്ടിട്ടുള്ളതാണ്.<ref>http://nss.org.in/</ref>
==അവാന്തര വിഭാഗങ്ങൾ==
നായർമാരിൽ പല ഉപജാതികൾ നിലനിന്നിരുന്നതിനെപ്പറ്റി ശങ്കരാചാര്യരുടെ ജാതിനിർണയം എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
വരി 41:
 
===പാദമംഗലം നായർ===
തമിഴ് നാട്ടിൽ നിന്നും കേരളത്തിലേക്ക് കുടിയേറിയ ഒരു വിഭാഗമാണ്‌ പടമങ്ങലക്കാർ. പഴയകാലത്തെ ദേവദാസികളുടെ പിന്തുടർച്ചക്കാരാണിവർ എന്നാണ് ചിലരുടെ അഭിപ്രായം. ഇവരെ നായന്മാർ ആയി ഇല്ലത്തുകാരോ സ്വരൂപക്കാരോ കാണുന്നില്ല{{തെളിവ്}}. ദേവന്റെ കാല്ക്കൽവച്ച് മംഗല്യസൂത്രം കഴുത്തിൽ അണിഞ്ഞിരുന്നതുകൊണ്ടാകാം ഇവർ പാദമംഗലക്കാർ എന്നറിയപ്പെട്ടത് എന്നു കരുതപ്പെടുന്നു. ഇവരിൽ സ്ത്രീകൾ നാട്യസുമംഗലികൾ എന്നത്രെ വിളിക്കപ്പെട്ടിരുന്നത്. തെക്കൻ തിരുവിതാംകൂറിലെ പല ക്ഷേത്രങ്ങളിലെയും കഴകവൃത്തിക്കാർ ഈ വിഭാഗക്കാരായിരുന്നുവത്രെ.
 
ചരിത്രകാരനായ എസ്.കെ. വസന്തൻ കേരള സംസ്കാരചരിത്രനിഘണ്ടുവിൽ വിവിധ നായർ വിഭാഗങ്ങളെ ക്രോഡീകരിച്ചിരിക്കുന്നത് ഇപ്രകാരമാണ്:
വരി 57:
 
==ആചാരാനുഷ്ഠാനങ്ങൾ==
[[പ്രമാണം:Nair Lady and Men.png|thumb|left]]ആചാരാനുഷ്ഠാനങ്ങളാൽ സമൃദ്ധമായിരുന്നു നായർമാരുടെ പഴയകാലജീവിതം. ജാതകം നോക്കി വിവാഹം നിശ്ചയിക്കുകയും ജ്യോതിഷിയുടെ അഭിപ്രായപ്രകാരം യോജിച്ച മുഹൂർത്തം കണ്ടെത്തുകയും ചെയ്യുന്നു. വിവാഹനിശ്ചയത്തിന് മോതിരം മാറൽ എന്ന ചടങ്ങുണ്ട്. മിക്കവാറും വധുവിന്റെ ഗൃഹത്തിലാകും വിവാഹവേദി. വിവാഹമണ്ഡപത്തിലേക്കു പുറപ്പെടുന്നതിനുമുമ്പ് കുടുംബത്തിലെ മുതിർന്നവർക്ക് ദക്ഷിണ നല്കുന്നു.
 
തിരണ്ടുകല്യാണം/കെട്ടുകല്യാണം. ദശാബ്ദങ്ങൾക്കു മുമ്പ് കെട്ടുകല്യാണം അഥവാ തിരണ്ടുകല്യാണം എന്ന ഒരു ആചാരം നായർമാർക്കിടയിൽ ഉണ്ടായിരുന്നു. ഋതുമതി ആകുന്നതിനു മുമ്പുതന്നെ പെൺകുട്ടികൾക്ക് താലിചാർത്തുന്നതായിരുന്നു ഈ ആചാരം. താലികെട്ടുന്ന പുരുഷനും ഈ താലി അണിയുന്ന പെൺകുട്ടിയും തമ്മിൽ പിന്നീട് ഒരു ബന്ധവും ഉണ്ടാവണമെന്നില്ല. മിക്കപ്പോഴും ബ്രാഹ്മണരായിരുന്നു ഇങ്ങനെ നായർ പെൺകുട്ടികൾക്ക് താലികെട്ടിയിരുന്നത്. നായർമാരായ പുരുഷന്മാർതന്നെ താലികെട്ടുമ്പോൾ ഇവരെ ഇണങ്ങന്മാർ എന്നു വിളിച്ചിരുന്നു. നോ: തിരണ്ടുകല്യാണം
വരി 83:
 
==ജാതിസമ്പ്രദായം==
നമ്പൂതിരിമാർ കേരളത്തിലെ മറ്റെല്ലാ ജാതിക്കാരെയും (മറ്റു ബ്രാഹ്മണർ അടക്കം) ശൂദ്രർ എന്നാണു വിളിച്ചിരുന്നത്‌{{തെളിവ്}}. കേരളത്തിലെ സവർണർ ആയ അമ്പലവാസി, നായർ, കമ്മാളർ{{തെളിവ്}} എന്നിവരെയും നമ്പൂതിരിമാർ ശൂദ്രർ ആയി മാത്രമേ കണ്ടിരുന്നുള്ളൂ. നമ്പൂതിരിമാർ നായർമാരെ ശൂദ്രവർഗത്തിൽപ്പെടുത്തിയെങ്കിലും ഇതരദേശങ്ങളിൽ ശൂദ്രന്മാർക്കുള്ള ചാതുർവർണ്യ പാതിപത്യങ്ങളൊന്നും നായർമാർക്കു കല്പിച്ചിരുന്നില്ല. ഹിന്ദുമതത്തിൽപ്പെട്ട എല്ലാ മൂർത്തികളെയും നായർമാർ ആരാധിച്ചുപോന്നു. വൈഷ്ണവമതം, ശൈവമതം എന്നിങ്ങനെയുള്ള വിഭാഗീയവിശ്വാസങ്ങൾ അവർക്കിടയിൽ ഉണ്ടായിരുന്നില്ല. കാളിസേവയും അയ്യപ്പൻപൂജയും നായർമാർക്ക് ഏറ്റവും പ്രിയപ്പെട്ട ആരാധനാസമ്പ്രദായങ്ങൾ ആയിരുന്നു.
 
==സമുദായ പരിഷ്കരണം==
"https://ml.wikipedia.org/wiki/നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്