"മലയാളചലച്ചിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
==ചരിത്രം==
===ആദ്യകാല ചലച്ചിത്രപ്രവർത്തനങ്ങൾ===
1895 ഡിസംബർ 28-നാണ് [[ലൂമിയർ സഹോദരന്മാർ]] [[പാരീസ്|പാരീസിലെ]] ഒരു ഇരുട്ടുമുറിയിൽ ലോകത്തിലെ ആദ്യത്തെ ചലച്ചിത്രപ്രദർശനം നടത്തിയത്.<ref>{{cite web|url=http://www.britannica.com/EBchecked/topic/1403398/Lumiere-brothers|title=Lumière brothers|date=|publisher=ബ്രിട്ടാനിക്ക എൻസൈക്ലോപീഡിയ|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref> ആറു മാസങ്ങൾക്കു ശേഷം, 1896 ജൂലൈ ഏഴിന് പ്രദർശനം ഇന്ത്യയിലുമെത്തി. ലൂമിയർ സഹോദരന്മാരുടെ സഹായിയായിരുന്ന മാരിയസ് സെസ്റ്റിയറായിരുന്നു ഇന്ത്യയിലെ പ്രദർശനത്തിനു പിന്നിൽ. [[ബോംബെ|ബോംബെയിലെ]] എസ്പ്ലനേഡ് മാൻഷനിലുള്ള വാട്സൺ ഹോട്ടലിലായിരുന്നു ആദ്യ പ്രദർശനം. ഒരു മണിക്കൂറിൽ താഴെ പ്രദർശനസമയം കൊണ്ട് ആറു ഹ്രസ്വചിത്രങ്ങളാണു പ്രദർശിപ്പിച്ചത്.<ref>{{cite web|url=http://nashik.gov.in/htmldocs/personalities.htm|title=Dadasaheb Phalke|date=|publisher=നാസിക്.gov.in|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref> ഇരുപതാം നൂറ്റാണ്ടിന്റെ പിറവിയോടെ ഇന്ത്യയിലെ പ്രധാന പട്ടണങ്ങളിലെല്ലാം ചലച്ചിത്രപ്രദർശനങ്ങൾ ആരംഭിച്ചു. 1906-ൽ [[കോയമ്പത്തൂർ|കോയമ്പത്തൂരിലെ]] പോൾ വിൻസന്റ് എന്ന റെയിൽവേ ഉദ്യോഗസ്ഥനാണ് കേരളത്തിലെ ആദ്യ പ്രദർശനം നടത്തിയത്. ഒരു [[ഫ്രാൻസ്|ഫ്രഞ്ചുകാരനിൽ]] നിന്നു വാങ്ങിയ ബയോസ്കോപ്പും ഫിലിമും ഉപയോഗിച്ചായിരുന്നു പ്രദർശനം.<ref>{{cite web|url=http://www.hindu.com/mp/2011/03/23/stories/2011032350140100.htm|title=A silent revolution|date=2011-03-23|publisher=ദ ഹിന്ദു|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref> 1907-ൽ ഈ ബയോസ്കോപ് കാട്ടൂക്കാരൻ വാറുണ്ണി ജോസഫ് (കെ.ഡബ്ല്യു. ജോസഫ്) സ്വന്തമാക്കി. ആ വർഷത്തെ [[തൃശ്ശൂർ പൂരം|തൃശ്ശൂർ പൂരത്തിന്]] അദ്ദേഹം ചിത്രപ്രദർശനം നടത്തി. കേരളത്തിലെ പ്രദർശനവിജയത്തെ തുടർന്ന് ദക്ഷിണേന്ത്യയൊട്ടാകെ ജോസഫ് ബയോസ്കോപ് പ്രദർശനങ്ങൾ നടത്തി. അദ്ദേഹമാണ് കേരളത്തിലെ ചലച്ചിത്രപ്രദർശനവ്യവസായത്തിന്റെ പിതാവായി അറിയപ്പെടുന്നത്. റോയൽ എക്സിബിറ്റേർസ് എന്ന കേരളത്തിലെ ആദ്യ പ്രദർശനക്കമ്പനി സ്ഥാപിച്ചതും അദ്ദേഹമാണ്. ഈ കമ്പനിയുടെ കീഴിലാണ് പിന്നീട് ആദ്യകാല തിയേറ്ററുകളായ [[തൃശ്ശൂർ]] ജോസ്, [[കോഴിക്കോട്]] ഡേവിസൺ എന്നിവ സ്ഥാപിക്കപ്പെട്ടത്. ആദ്യ ഇന്ത്യൻ ചലച്ചിത്രമായ രാജാ ഹരിശ്ചന്ദ്ര 1913 മേയ് 3-നാണ് പ്രദർശനത്തിനെത്തിയത്.<ref>{{cite web|url=http://movies.nytimes.com/movie/249829/Raja-Harishchandra/overview|title=Raja Harishchandra|date=|publisher=ദ ന്യൂയോർക്ക് ടൈംസ്|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref> ഇതിനും 12 വർഷങ്ങൾക്കു ശേഷം, 1925-ലാണ് കേരളത്തിൽ ആദ്യ തിയേറ്റർ വന്നത് -കോഴിക്കോട് ക്രൗൺ. തൃശ്ശൂർ രാമവർമ്മ (1930), തൃശ്ശൂർ ജോസ് (1931), [[തിരുവനന്തപുരം]] ചിത്ര (1931) എന്നിവയും ആദ്യകാല തിയേറ്ററുകളാണ്. [[ഇംഗ്ലീഷ് (ഭാഷ)|ഇംഗ്ലീഷ്]], [[ഹിന്ദി]], [[തമിഴ്]] ഭാഷാചിത്രങ്ങളായിരുന്നു പ്രധാനമായും പ്രദർശിപ്പിച്ചത്.
 
===നിശബ്ദചിത്രങ്ങൾ===
1927 സെപ്റ്റംബറിൽ ലോകത്തിലെ ആദ്യ ശബ്ദചലച്ചിത്രം ദ ജാസ് സിങ്ങർ പ്രദർശനത്തിനെത്തി.<ref>{{cite web|url=http://www.afi.com/tvevents/100years/movies.aspx|title=AFI's 100 Years...100 Movies |date=|publisher=അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref> ഇതിനും ഒരു വർഷത്തിനു ശേഷം 1928 നവംബർ 7-നാണ് മലയാളത്തിലെ ആദ്യ (നിശബ്ദ) ചിത്രമായ [[വിഗതകുമാരൻ (മലയാളചലച്ചിത്രം)|വിഗതകുമാരൻ]] പുറത്തിറങ്ങിയത്. ചലച്ചിത്രം എന്ന പേര് സൂചിപ്പിക്കുന്നതു പോലെ ചലിക്കുന്ന കുറെ ചിത്രങ്ങൾ, അതായിരുന്നു വിഗതകുമാരൻ. [[ജെ.സി. ദാനിയേൽ]] എന്ന വ്യവസായ പ്രമുഖനായിരുന്നു വിഗതകുമാരന്റെ [[സംവിധായകൻ|സംവിധായകനും]] നിർമ്മാതാവും. അതുകൊണ്ട് തന്നെ മലയാളസിനിമയുടെ പിതാവ് എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ഇദ്ദേഹത്തിന്റെ പേരിൽ സംസ്ഥാന സർക്കാർ അവാർഡും ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ ആയ ട്രാവൻകൂർ നാഷണൽ പിക്ചേഴ്സിന് തിരുവനന്തപുരത്ത് ദാനിയേൽ തുടക്കം കുറിച്ചു. നാലു ലക്ഷത്തോളം രൂപ ചെലവിട്ടാണ് വിഗതകുമാരൻ പൂർത്തിയാക്കിയത്. ചിത്രീകരണം പൂർണമായും കേരളത്തിലായിരുന്നു. തിരുവന്തപുരത്ത് പി.എസ്.സി. ഓഫീസിനു സമീപം അഭിഭാഷകനായ നാഗപ്പൻനായരുടെ വസതിയായിരുന്നു പ്രധാന ലൊക്കേഷൻ. തിരുവന്തപുരത്ത് ദ കാപിറ്റോൾ തിയേറ്ററിലെ ചിത്രത്തിന്റെ ആദ്യ പ്രദർശനം പ്രശസ്ത അഭിഭാഷകനായ മുള്ളൂർ ഗോവിന്ദപ്പിള്ളയാണ് ഉദ്ഘാടനം ചെയ്തത്. രണ്ടാഴ്ച്ചയ്ക്കുശേഷം [[കൊല്ലം]], [[ആലപ്പുഴ]], തൃശ്ശൂർ, [[തലശ്ശേരി]], [[നാഗർകോവിൽ]] തുടങ്ങിയ സ്ഥലങ്ങളിലും ചിത്രം പ്രദർശിപ്പിക്കപ്പെട്ടു. ഇത്രയധികം പ്രദർശനങ്ങൾ ഉണ്ടായിട്ടും ചിത്രത്തിന് മുടക്കുമുതൽ തിരിച്ചുപിടിക്കാനായില്ല.<ref>{{cite web|url=http://www.hindu.com/2005/10/23/stories/2005102311400400.htm|title=His pioneering effort set the cameras rolling |date=2005-10-23|publisher=ദ ഹിന്ദു|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref>
 
മലയാളത്തിലെ രണ്ടാമത്തെയും അവസാനത്തേതുമായ നിശബ്ദചിത്രം 1931-ൽ പ്രദർശനത്തിനെത്തിയ [[മാർത്താണ്ഡവർമ്മ (മലയാളചലച്ചിത്രം)|മാർത്താണ്ഡവർമ്മ]]യായിരുന്നു. [[സി.വി. രാമൻ പിള്ള|സി.വി. രാമൻ പിള്ളയുടെ]] മാർത്താണ്ഡവർമ്മ എന്ന ചരിത്ര നോവലിനെ അടിസ്ഥനമാക്കി മദിരാശ്ശിക്കാരനായ പി.വി. റാവു ആണ് ചിത്രം സംവിധാനം ചെയ്തത്. ജെ.സി. ദാനിയേലിന്റെ ബന്ധു കൂടിയായ ആർ. സുന്ദരരാജാണ് ചിത്രം നിർമ്മിച്ചത്. ദ കാപിറ്റോൾ തിയേറ്ററിൽ തന്നെയാണ് ഈ ചിത്രവും റിലീസ് ആയത്. നോവലിന്റെ പകർപ്പവകാശം സംബന്ധിച്ച പരാതിയെത്തുടർന്ന് അഞ്ചു ദിവസത്തെ പ്രദർശനത്തിനു ശേഷം ചിത്രത്തിന്റെ പ്രിന്റ് പ്രസാധകർക്കു വിട്ടുകൊടുക്കേണ്ടിവന്നു. [[പൂനെ|പൂനയിലെ]] നാഷണൽ ഫിലിം ആർക്കൈവ്സിൽ ഈ പ്രിന്റ് സൂക്ഷിച്ചിട്ടുണ്ട്.<ref>{{cite web| url = http://www.prd.kerala.gov.in/malayalamcinemamore.htm |title=Introduction| publisher= പബ്ലിക് റിലേഷൻസ് ഡിപാർട്മെന്റ് - കേരളസർക്കാർ |work= |language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref>
വരി 13:
===ആദ്യകാല ശബ്ദചിത്രങ്ങൾ===
1936-ൽ ടി.ആർ. സുന്ദരം സ്ഥാപിച്ച [[സേലം]] മോഡേൺ തിയേറ്റർസുകാരാൽ തയ്യാർ ചെയ്യപ്പെട്ട [[ബാലൻ (മലയാള ചലച്ചിത്രം)|ബാലൻ]] ആണ് മലയാളത്തിലെ ആദ്യ ശബ്ദചിത്രം. എ.സുന്ദരം പിള്ള 1929-ൽ എഴുതിയ വിധിയും മിസ്സിസ്സ് നായരും എന്ന കഥയെ അടിസ്ഥാനമാക്കി ചിത്രം സംവിധാനം ചെയ്തത് എസ്.നൊട്ടാനിയാണ്. മുതുകുളം രാഘവൻ പിള്ള തിരക്കഥയും സംഭാഷണവും ഗാനങ്ങളും എഴുതി. 1937 ആഗസ്റ്റ് 17-ൻ നിർമ്മാണം തുടങ്ങിയ ചിത്രം 1938 ജനുവരി 10-ന് തിയേറ്ററുകളിലെത്തി. [[കോട്ടക്കൽ]] നാടകസമിതി അംഗമായ കെ. കുഞ്ചു നായർ (കെ.കെ. അരൂർ) [[എം.കെ. കമലം]] എന്നിവർ നായികാ-നായകന്മാരായി വേഷമിട്ടു. ബാലനുവേണ്ടി ആദ്യം റെക്കൊർഡു ചെയ്ത ശബ്ദം മറ്റൊരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ആലപ്പി വിൻസന്റിന്റേതാണ്. "ഹലോ മിസ്റ്റർ!" എന്നായിരുന്നു ഡയലോഗ്. മദ്രാസിലെ ശ്യമള പിക്ചേഴ്സ് വിതരണം ചെയ്ത ബാലൻ നല്ല സാമ്പത്തികവിജയം നേടി. മുതുകുളം രാഘവൻ പിള്ള എഴുതി കെ.കെ. അരൂർ, ഇബ്രാഹിം എന്നിവർ ഈണമിട്ട 23 ഗാനങ്ങൾ ബാലനിലുണ്ടായിരുന്നു.<ref>{{cite web|url=http://www.hindu.com/mp/2009/09/07/stories/2009090750600400.htm|title=Balan 1938|date=2009-09-07|publisher=ദ ഹിന്ദു|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref><ref>{{cite web|url=http://movies.nytimes.com/movie/253937/Balan/overview|title=Balan (1938)|date=|publisher=ദ ന്യൂയോർക്ക് ടൈംസ്|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref>
ബാലന്റെ വിജയത്തോടെ തമിഴരായ ചിലർ മലയാളചലച്ചിത്ര നിർമ്മാണത്തിനിറങ്ങി. 1940 മാർച്ചിൽ എസ്.നൊട്ടാനിയുടെ തന്നെ സംവിധാനത്തിൽ ജ്നാനാംബിക എന്ന നാലാമത്തെ മലായാളചിത്രം പുറത്തിറങ്ങി. അണ്ണാമലൈ ചെട്ടിയാരാണ് ചിത്രം നിർമ്മിച്ചത്.<ref>{{cite web|url=http://www.hindu.com/mp/2008/05/10/stories/2008051052951300.htm|title=Jnanambika 1940|date=2008-05-10|publisher=ദ ഹിന്ദു|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref> മലയാളത്തിൽ ആദ്യമായി ഒരു [[പുരാണം|പുരാണകഥ]] സിനിമയായത് 1941-ൽ പുറത്തിറങ്ങിയ പ്രഹ്ലാദയിലൂടെയാണ്. മദ്രാസിലെ യുണൈറ്റഡ് ആർട്ടിസ്റ്റ് കോർപ്പറേഷൻ നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തത് കെ.സുബ്രമണ്യമാണ്.<ref>{{cite web|url=http://www.thehindu.com/arts/cinema/article1682503.ece?service=mobile|title=Prahlada 1941|date=|publisher=ദ ഹിന്ദു|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref>
 
പ്രഹ്ലാദയ്ക്കു ശേഷം ഏഴു വർഷക്കാലം മലയാളത്തിൽ ചിത്രങ്ങളൊന്നും പുറത്തിറങ്ങിയില്ല. എങ്കിലും, മലയാള സിനിമയുടെ പില്ക്കാല വളർച്ചയിൽ സ്വാധീനം ചെലുത്തിയ നിരവധി പ്രദർശന-വിതരണ കമ്പനികൾ സ്ഥാപിക്കപ്പെട്ടത് ഈ കാലയളവിലാണ്. 1947-ൽ കുഞ്ചാക്കോയുടെ നേതൃത്വത്തിൽ [[ആലപ്പുഴ|ആലപ്പുഴയിൽ]] ഉദയാ സ്റ്റുഡിയോ സ്ഥാപിക്കപ്പെട്ടതും ഈ കാലയളവിലെ പ്രധാന നേട്ടമാണ്.<ref name="Udaya"/> മലയാളചലച്ചിത്രനിർമ്മാണം മദ്രാസിൽ നിന്ന് കേരളത്തിലേക്ക് പറിച്ചുനടാൻ കാരണമായത് ഉദയാ സ്റ്റുഡിയോയും 1952-ൽ പി.സുബ്രമണ്യം [[നേമം|നേമത്തു]] സ്ഥാപിച്ച മെറിലാന്റ്മെരിലാന്റ് സ്റ്റുഡിയോയുമാണ്.<ref name="Udaya"/><ref name="Merryland"/> മലയാളത്തിലെ ആറാമത്തെ ചിത്രം പുറത്തിറങ്ങിയത് 1948-ലാണ്. പ്രമുഖ നാടകനടനായിരുന്ന പി.ജെ. ചെറിയാൺ കേരള ടാക്കീസിന്റെ ബാന്നറിൽ നിർമ്മിച്ച നിർമ്മലയായിരുന്നു ആ ചിത്രം. മലയാളിയായ പി.വി. കൃഷ്ണയ്യരായിരുന്നു നിർമ്മല സംവിധാനം ചെയ്തത്. മലയാളത്തിൽ പിന്നണിഗാനാലാപനസമ്പ്രദായം ആരംഭിച്ചത് ഈ ചിത്രത്തിലൂടെയാണ്. നടീനടന്മാർ തന്നെ പാടിയഭിനയിക്കുന്ന രീതിയായിരുന്നു പ്രഹ്ലാദ വരെ നിലനിന്നിരുന്നത്.<ref>{{cite web|url=http://www.hindu.com/mp/2009/09/21/stories/2009092150570400.htm|title=Nirmala 1948|date=2009-09-21|publisher=ദ ഹിന്ദു|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref> ഉദയാ സ്റ്റുഡിയോയിൽ നിർമ്മിച്ച ആദ്യ ചലച്ചിത്രമാണ് വെള്ളിനക്ഷത്രം (1949). [[ജർമ്മനി|ജർമ്മൻകാരനായ]] ഫെലിക്സ്.ജെ.ബെയിസായിരുന്നു സംവിധായകൻ. ബാലനു ശേഷം വന്ന ഈ ചിത്രങ്ങളിലൊന്നിനും ശരാശരി പ്രദർശനവിജയം പോലും നേടാനായില്ല.<ref>{{cite web|url=http://www.hindu.com/mp/2007/06/09/stories/2007060952100100.htm|title=Melody of memories|date=2007-06-09|publisher=ദ ഹിന്ദു|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref>
 
===1950-കൾ===
വരി 25:
 
===1960-കൾ===
സാഹിത്യകൃതികളുടെ ചലച്ചിത്രാവിഷ്കാരങ്ങൾ തന്നെയാണ് 1960-കളിലെയും ശ്രദ്ധേയ ചിത്രങ്ങൾ. മൂലകൃതിയുടെ രചയിതാക്കൾ തന്നെ പലതിനും തിരക്കഥ ഒരുക്കിയതും ചിത്രങ്ങളുടെ നിലവാരത്തെ കാര്യമായി വർദ്ധിപ്പിച്ചു. മികച്ച സാങ്കേതികത്തികവൊന്നും അവകാശപ്പെടാനില്ലെങ്കിലും മലയാളത്തിലെ ആദ്യ കളർ ചിത്രമായ കണ്ടം ബെച്ച കോട്ട് 1961-ൽ പുറത്തിറങ്ങി. ബാലന്റെ നിർമാതാവയനിർമ്മാതാവയ ടി.ആർ. സുന്ദരം തന്നെയാണ് ഈ ചിത്രത്തിന്റെ നിർമ്മാണവും സംവിധാനവും നിർവ്വഹിച്ചത്.<ref>{{cite web|url=http://www.hindu.com/mp/2008/11/08/stories/2008110853711300.htm|title=Kandam Bacha Coattu 1961|date=2008-11-08|publisher=ദ ഹിന്ദു|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref> 1961-ൽ തന്നെ കളർ ചിത്രനിർമ്മാണം കേരളത്തിൽ വികസിച്ചെങ്കിലും 1976-ഓടു കൂടിയാണ് ബ്ലാക്ക്-ആൻഡ്-വൈറ്റ് ചിത്രങ്ങൾ അപ്രത്യക്ഷമായത്. അതുവരെ ഏകദേശം തുല്യമായി കളർ-ബ്ലാക്ക്-ആൻഡ്-വൈറ്റ് ചിത്രങ്ങൾ പുറത്തിറങ്ങിക്കൊണ്ടിരുന്നു.
 
മലയാളസിനിമാ ചരിത്രത്തിൽ നാഴികക്കല്ലുകളായ നിരവധി ചിത്രങ്ങൾ അറുപതുകളിൽ പുറത്തിറങ്ങി. ഭാർഗവീനിലയം (1964), ഓടയിൽ നിന്ന്, [[ചെമ്മീൻ]], മുറപ്പെണ്ണ് (1965), [[ഇരുട്ടിന്റെ ആത്മാവ്]] (1967) എന്നീ ചിത്രങ്ങൾ ഇതിൽ എടുത്തു പറയേണ്ടവയാണ്. 1965-ലെ ഏറ്റവും നല്ല സിനിമയ്കുള്ള ഇന്ത്യൻ പ്രസിഡന്റിന്റെ സുവർണ്ണ ചക്രം ചെമ്മീൻ നേടി. ഒരു ദക്ഷിണേന്ത്യൻ സിനിമയ്ക്ക് ആദ്യമായി ഈ അംഗീകാരം ലഭിക്കുന്നതും ഇതിലൂടെയാ‍ണ്.<ref>{{cite web|url=http://www.hindu.com/mp/2010/11/22/stories/2010112250310400.htm|title=Chemmeen 1965|date=2010-11-22|publisher=ദ ഹിന്ദു|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref>
വരി 32:
 
===1970-കൾ: സിനിമയുടെ വസന്തം===
മലയാളസിനിമ ഇന്ത്യയിലെ മികച്ച ഇൻഡസ്ട്രിയായി മാറിയത് 1970-കളോടെയാണെന്നു പറയാം. നിരവധി കഴിവുറ്റ സംവിധായകരും സാങ്കേതികപ്രവർത്തകരും ഈ കാലയളവിൽ രംഗത്തുവന്നു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, ഫിലിം ഫൈനാൻസ് കോർപ്പറേഷൻ എന്നീ സ്ഥാപനങ്ങളുടെ പ്രവർത്തനം ചലച്ചിത്രപഠനത്തിനും നിർമ്മാണത്തിനും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചു. സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ 1969-ൽ ആരംഭിച്ചതും ഈ നവോത്ഥാനത്തിനു സഹായകമായി. മലയാളസിനിമയുടെ ഈ പുത്തനുണർവ്വിനു തുടക്കം കുറിച്ചത് 1970-ൽ പുറത്തിറങ്ങിയ [[പി.എൻ. മേനോൻ|പി.എൻ. മേനോന്റെ]] [[ഓളവും തീരവും|ഓളവും തീരവുമാണ്]]. [[എം.ടി. വാസുദേവൻ നായർ|എം.ടി. വാസുദേവൻ നായരുടെ]] തിരക്കഥയും മികച്ച സാങ്കേതികതയും ചിത്രത്തെ മികവുറ്റതാക്കി. സമാന്തരസിനിമ എന്നൊരു ശ്രേണിയുടെ തുടക്കത്തിനും ഈ സിനിമ കാരണമായി.<ref>{{cite web|url=http://www.hinduonnet.com/thehindu/thscrip/print.pl?file=2008091053850400.htm&date=2008/09/10/&prd=th&|title=Film-maker P.N. Menon dead |date=2008-09-10|publisher=ദ ഹിന്ദു ഫ്രണ്ട്്ലൈൻ|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref> ലോകത്തിലെ തന്നെ മികച്ച സംവിധായകരുടെ പട്ടികയിൽപ്പെടുന്ന [[അടൂർ ഗോപാലകൃഷ്ണൻ]] രംഗത്തുവന്നത് 1972-ലാണ് - [[സ്വയംവരം (മലയാളചലച്ചിത്രം)|സ്വയംവരം]] എന്ന ചിത്രത്തിലൂടെ. സംസ്ഥാന-ദേശീയ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ സ്വയംവരം അന്തർദേശീയതലത്തിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട ഇന്ത്യൻ ചിത്രങ്ങളിലൊന്നായിരുന്നു. ഈ ചലച്ചിത്രം ഇന്റർനാഷണൽ തലത്തിൽ പ്രദർശിപ്പിക്കപ്പെട്ട ആദ്യ മലയാള ചിത്രവുമാണ്. സ്റ്റുഡിയോകളിൽ മാത്രം സിനിമ ചിത്രീകരിക്കുന്ന പതിവിനു അപ്പൊഴേക്കും മാറ്റം വന്നിരുന്നു. സാങ്കേതികമായി ഉന്നതനിലവാരം പുലർത്തിയ സ്വയംവരത്തിലൂടെയാണ് യഥാർത്ഥ പശ്ചാത്തലത്തിന്റെ ശബ്ദം നേരിട്ടു സിനിമയിലേക്കു പകർത്തുന്ന സംവിധാനം വികസിച്ചത്.<ref name="Adoor">{{cite web|url=http://www.flonnet.com/fl2220/stories/20051007001508200.htm|title=A constant process of discovery |date=|publisher=ദ ഹിന്ദു ഫ്രണ്ട്്ലൈൻ|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref>
 
വിശ്വപ്രശസ്ത സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ സംവിധാനനിർവ്വഹണത്തിൽ [[നിർമ്മാല്യം (മലയാളചലച്ചിത്രം)|നിർമ്മാല്യം]] 1973-ൽ പുറത്തിറങ്ങി. മികച്ച ചിത്രത്തിനും അഭിനേതാവിനും ([[പി.ജെ. ആന്റണി]]) ഉള്ള ദേശീയപുരസ്ക്കാരങ്ങൾ ചിത്രം നേടി.<ref>{{cite web|url=http://movies.nytimes.com/movie/143869/Nirmalyam/overview|title=Nirmalyam (1973)|date=|publisher=ദ ന്യൂയോർക്ക് ടൈംസ്|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref><ref>{{cite web|url=http://www.hindu.com/2005/03/15/stories/2005031514720300.htm|title=P.J. Antony remembered|date=2005-03-15|publisher=ദ ഹിന്ദു|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref> 1974-ലാണ് [[ജി. അരവിന്ദൻ]] രംഗപ്രവേശം നടത്തിയത് - [[ഉത്തരായനം]] എന്ന വിഖ്യാത ചിത്രത്തിലൂടെ.<ref name="Aravindan">{{cite web|url=http://www.hinduonnet.com/fline/fl2701/stories/20100115270116000.htm|title=Aravindan's art |date=2010-01-02|publisher=ദ ഹിന്ദു|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref> ഇന്ത്യൻ സമാന്തരചലച്ചിത്രരംഗത്ത് ഏറ്റവുമധികം സംഭാവനകൾ നൽകിയ സംവിധായകരായിരുന്നു അരവിന്ദനും അടൂരും. 1975-ൽ പുറത്തിറങ്ങിയ [[കെ.ജി. ജോർജ്|കെ.ജി. ജോർജിന്റെ]] സ്വപ്നാടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. പുതിയൊരു ആഖ്യാനശൈലി അദ്ദേഹം ഈ ചിത്രത്തിലൂടെ അവതരിപ്പിച്ചു. മലയാള മധ്യവർത്തിസിനിമയുടെ നെടുംതൂണുകളായൊരുന്ന [[ഭരതൻ|ഭരതനും]] [[പത്മരാജൻ|പത്മരാജനും]] രംഗത്തെത്തിയതും 1975-ലാണ്, പ്രയാണം എന്ന ചിത്രത്തിലൂടെ. കെട്ടുറപ്പുള്ള തിരക്കഥകളിലൂടെ പത്മരാജനും കലാകരന്റെ കരവിരുതു മുറ്റിനിൽക്കുന്ന സംവിധാനമികവിലൂടെ ഭരതനും മലയാള സിനിമയ്ക്ക് ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ചു. 1975-ൽ തനെ പുറത്തിറങ്ങിയ [[പുനർജന്മം]] ഇന്ത്യൻസിനിമയിലെ ആദ്യത്തെ ഇറോട്ടിക് സൈക്കിക് ത്രില്ലർ ആയിരുന്നു.<ref>{{cite news|author=കെ എൻ ഷാജികുമാർ|date=2010-4-5|url=http://janayugomonline.com/php/newsDetails.php?nid=6562|title=മനസ്സിന്റെ കാണാപ്പുറങ്ങൾ|language=മലയാളം|publisher=ജനയുഗം|accessdate=18 മേയ് 2011}}</ref>
[[കെ.പി. കുമാരൻ|കെ.പി. കുമാരന്റെ]] അതിഥിയും 1975-ൽ പുറത്തുവന്നു. തുടർന്ന് വ്യത്യസ്തമായ ചിത്രങ്ങളുമായി കടന്നുവന്നവരാണ് [[പി.എ. ബക്കർ]] ([[കബനീനദി ചുവന്നപ്പോൾ), ജി. എസ്. പണിക്കർ (ഏകാകിനി), രാജീവ്നാഥ് (തണൽ) തുടങ്ങിയവർ. 1977-ൽ അരവിന്ദന്റെ [[കാഞ്ചനസീത]] പുറത്തുവന്നു. പുരാണകഥയുടെ അതിനൂതനമായ ഈ ആവിഷ്കാരം ദേശീയതലത്തിൽ തന്നെ സംസാരവിഷയമായി.<ref name="Aravindan"/><ref>{{cite book | url = | title = Ramayana stories in modern South India: an anthology| author = പോള റിച്ച്മാൻ, ഉഷ സക്കറിയാസ്| year = 2008
| chapter = Union with Nature: Prakriti and sovereignty in Aravindan's Kanchana Sita| pages = 99 - 108| publisher = ഇന്ത്യാന യൂണിവേഴ്സിറ്റി പ്രസ്സ്| ISBN = 0253349885|language=ഇംഗ്ലീഷ്}}</ref> അടൂരിന്റെ [[കൊടിയേറ്റം (മലയാളചലച്ചിത്രം)|കൊടിയേറ്റ|കൊടിയേറ്റവും]] ഈ വർഷം പുറത്തിറങ്ങി.<ref name="Adoor"/> എം.ടി.യുടെ ബന്ധനം, ബക്കറിന്റെ മണിമുഴക്കം, ഭരതന്റെ [[രതിനിർവ്വേദം]] എന്നീ ചിത്രങ്ങളും ശ്രദ്ധേയമായി. 1978-മലയാളത്തിലെ ആദ്യ സിനിമാസ്കോപ് ചിത്രമായ തച്ചോളി അമ്പു പുറത്തിറങ്ങി. കേരളത്തിൽ പലയിടങ്ങളിലും ഫിലിം സൊസൈറ്റികൾ ഈ കാലയളവിൽ സ്ഥാപിക്കപ്പെട്ടു. ലോകസിനിമയെപ്പറ്റി പ്രേക്ഷകർ കൂടുതൽ ബോധവാന്മാരകുവാൻ ഇത്തരം പ്രസ്ഥാനങ്ങൾ സഹായകമായി. [[അടൂർ ഗോപാലകൃഷ്ണൻ|അടൂർ ഗോപാലകൃഷ്ണന്റെ]] നേതൃത്വത്തിൽ 1965-ൽ തിരുവന്തപുരത്ത് ആരംഭിച്ച ചിത്രലേഖ ഫിലിം സൊസൈറ്റിയാണ് കേരളത്തിലെ ആദ്യ ഫിലിം സൊസൈറ്റി.<ref>{{cite web|url=http://www.hindu.com/2005/10/28/stories/2005102819290300.htm|title=Good films open up unfamiliar worlds: Adoor|date=2005-10-28|publisher=ദ ഹിന്ദു|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref> 70-കളുടെ അവസാനത്തോടും 80-കളുടെ ആദ്യത്തോടും കൂടി അനവധി മുഖ്യധാരാസിനിമാക്കാർ രംഗത്തു വന്നു. ജേസി (ശാപമോക്ഷം), [[ഹരിഹരൻ]], [[ഐ.വി. ശശി]], മോഹൻ (രണ്ടു പെൺകുട്ടികൾ), [[ജോഷി]], [[സി. രാധാകൃഷ്ണൻ]] (അഗ്നി), കെ. ആർ. മോഹനൻ (അശ്വത്ഥാമാവ്), [[ബാലചന്ദ്ര മേനോൻ]] (ഉത്രാടരാത്രി, രാധ എന്ന പെൺകുട്ടി), [[പവിത്രൻ]] (യാരോ ഒരാൾ) എന്നിവർ ഈ കൂട്ടത്തിൽ ഉൾപ്പെടുന്നു. പ്രേം നസീറിന്റെ താരധിപത്യത്തിന് ഇളക്കം തട്ടിയതും 70-കളുടെ അവസാനത്തോടു കൂടിയാണ്. നസീറിനൊപ്പം സഹതാരങ്ങളായി എത്തിയ [[സുകുമാരൻ]], [[ജയൻ]], [[സോമൻ]], എന്നിവർ നായകപദവിയിലേക്കുയർന്നപ്പോൾ നസീർ സ്വമേധയാ ക്യാരക്ടർ വേഷങ്ങളിലേക്കു ചുവടുമാറി. [[ഷീല]], [[ശാരദ]] തുടങ്ങിയവർ പിന്തള്ളപ്പെടുകയും [[സീമ]], [[ശ്രീവിദ്യ]], [[അംബിക]] തുടങ്ങിയവർ രംഗത്തെത്തുകയും ചെയ്തു. [[ജയഭാരതി]] ഈ കാലയളവിലും സജീവമായി രംഗത്തുണ്ടായിരുന്നു.
 
===1980-കൾ: സുവർണ്ണകാലഘട്ടം===
എഴുപതുകളുടെ അവസാനം മുതൽ എൺപതുകളുടെ അവസാനം വരെയുള്ള കാലഘട്ടത്തെയാണ് പൊതുവേ മലയാളസിനിമയുടെ സുവർണ്ണകാലഘട്ടം എന്നു വിളിക്കുന്നത്. കലാമേന്മയും ജനപ്രീതിയും ഒരുപോലെ സ്വന്തമാക്കിയ മധ്യവർത്തിസിനിമകളുടെ വരവ് എൺപതുകളുടെ തുടക്കതോടുകൂടിയാണ്. സമാന്തരസിനിമയുടെയും ജനപ്രിയസിനിമയുടെയും ഇടയിൽ നിൽക്കുന്നത് എന്നാണ് മധ്യവർത്തി എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. അരവിന്ദൻ, അടൂർ, [[ജോൺ എബ്രഹാം (ചലച്ചിത്ര സംവിധായകൻ‌)|ജോൺ എബ്രഹാം]] എന്നിവർ സമാന്തരസിനിമയുടെയും ഭരതൻ, പത്മരാജൻ, കെ. ജി. ജോർജ്ജ്, മോഹൻ എന്നിവർ മധ്യവർത്തിസിനിമയുടെയും [[ഐ.വി. ശശി]], [[സത്യൻ അന്തിക്കാട്]], [[സിബി മലയിൽ]], [[പ്രിയദർശൻ]] തുടങ്ങിയവർ ജനപ്രിയസിനിമയുടെയും വക്താക്കളായിരുന്നു. മെലോഡ്രാമകളിലൂടെ ശ്രദ്ധേയനായ [[ഫാസിൽ]] രംഗത്തെത്തിയതും ഈ സമയത്താണ്. നസീറിനു ശേഷം മലയാളസിനിമയെ ദീർഘകാലം വാണ [[മമ്മൂട്ടി]], [[മോഹൻലാൽ]] എന്നിവരുടെ രംഗപ്രവേശനവും 80-കളുടെ ആദ്യം തന്നെ നടന്നു. മേളയിലൂടെ മമ്മൂട്ടിയും മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ മോഹൻലാലും ചലച്ചിത്രരംഗത്തെത്തി. അടൂരിന്റെ എലിപ്പത്തായം, [[മുഖാമുഖം]], അനന്തരം; അരവിന്ദന്റെ എസ്തപ്പാൻ, പോക്കുവെയിൽ, ചിദംബരം, ഒരിടത്ത്; ഭരതന്റെ ചാമരം, കാറ്റത്തെ കിളിക്കൂട്, [[ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം]], വൈശാലി; പത്മരാജന്റെ [[ഒരിടത്തൊരു ഫയൽവാൻ]], കൂടെവിടെ, തിങ്കളാഴ്ച നല്ല ദിവസം, നമുക്കു പാർക്കാന് മുന്തിരിത്തോപ്പുകൾ, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ,[[തൂവാനത്തുമ്പികൾ]], [[അപരൻ]], [[മൂന്നാം പക്കം]]; കെ. ജി. ജോർജ്ജിന്റെ യവനിക, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, പഞ്ചവടി പാലം എന്നിവ ഈ ദശാബ്ദത്തിലെ ശ്രദ്ധേയ ചിത്രങ്ങളാണ്. സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവുമായ പ്രശ്നങ്ങൾ ജനപ്രീതി പിടിച്ചു പറ്റുന്ന രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ഈ കാലഘട്ടത്തിലെ ചിത്രങ്ങളുടെ വിജയം. സാങ്കേതികപരമായും 80-കളിലെ ചിത്രങ്ങൾ മുന്നിട്ടുനിന്നു. മലയാളത്തിലെ അദ്യ 70 എം.എം സിനിമയായ [[പടയോട്ടം]] 1982-ലും ഇന്ത്യയിലെ ആദ്യത്തെ ത്രിമാനചലച്ചിത്രമായ [[മൈ ഡിയർ കുട്ടിച്ചാത്തൻ]] 1984-ലും പുറത്തിറങ്ങി.<ref name="Navodaya2">{{cite web|url=http://www.hindu.com/fr/2011/03/04/stories/2011030450900100.htm|title=Still raring to go|date=2011-03-04|publisher=ദ ഹിന്ദു|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref><ref name="Navodaya3">{{cite web|url=http://www.hinduonnet.com/thehindu/mp/2003/05/15/stories/2003051500260100.htm|title=Casting a magic spell|date=2003-05-15|publisher=ദ ഹിന്ദു|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref>
 
വേണു, മധു അമ്പാട്ട്, [[മങ്കട രവിവർമ്മ]], [[വിപിൻദാസ്]] തുടങ്ങിയ ഛായഗ്രാഹകരും [[ജോൺസൺ]], [[ശ്യാം (സംഗീതസംവിധായകൻ)|ശ്യാം]], ഗുണാ സിങ്ങ് തുടങ്ങിയ പശ്ചാത്തലസംഗീത വിദഗ്ധരും ഈ കാലയളവിൽ ശ്രദ്ധേയ ചിത്രങ്ങൾ ചെയ്തു. [[ശ്രീനിവാസൻ]] - [[സത്യൻ അന്തിക്കാട്]] കൂട്ടുകെട്ടിന്റെ ജീവിതഗന്ധിയായ മികച്ച പല ചിത്രങ്ങളും 80-കളിൽ പുറത്തുവന്നു. 1988-ൽ പുറത്തിറങ്ങിയ [[ഷാജി എൻ. കരുൺ|ഷാജി എൻ കരുണിന്റെ]] [[പിറവി]] അന്താരാഷ്ട്ര തലത്തിൽ ഏറ്റവുമധികം ബഹുമതികൾ വാരിക്കൂട്ടിയ ഇന്ത്യൻ ചലച്ചിത്രമാണ്. തൊട്ടടുത്ത വർഷം [[വൈക്കം മുഹമ്മദ് ബഷീർ|വൈക്കം മുഹമ്മദ് ബഷീറിന്റെ]] [[മതിലുകൾ]] എന്ന കഥ അടൂർ ചലച്ചിത്രമായി അവിഷ്കരിച്ചു.[[മമ്മൂട്ടി]] നായകനായി അഭിനയിച്ച ഈ ചിത്രം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. സ്ത്രീകൾ രംഗത്ത് അഭിനയിച്ചിട്ടില്ലാത്ത ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.<ref name="Adoor"/> ഇതേ വർഷം തന്നെ പുറത്തിറങ്ങിയ [[സിദ്ദിഖ് - ലാൽ]] കൂട്ടുകെട്ടിന്റെ [[റാംജി റാവ് സ്പീക്കിംഗ് (മലയാളചലച്ചിത്രം)|റാംജി റാവ് സ്പീക്കിംഗ്]] മലയാളിക്ക് മറ്റൊരു ദൃശ്യാനുഭവം കാഴ്ച്ച വെച്ചു. നടൻ ജയന്റെ ചിത്രീകരണത്തിനിടെയുള്ള അപകടമരണവും (1980) സംവിധായകൻ ജോൺ എബ്രഹാമിന്റെ ദുരൂഹമരണവും (1987) 1980-കളിലെ കറുത്ത സംഭവങ്ങളായി.<ref>{{cite web|url=http://www.hindu.com/2010/12/30/stories/2010123063190200.htm|title=Return of a matinee idol|date=2010-12-30|publisher=ദ ഹിന്ദു|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref><ref>{{cite web|url=http://economictimes.indiatimes.com/Features/Culture_Cauldron/John_Abraham_New_Indian_Cinemas_most_creative_representative/rssarticleshow/msid-3091515,curpg-2.cms|title=John Abraham: New Indian Cinema's most creative representative|date=|publisher=ദി ഇക്കോണമിക് ടൈംസ്|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref>
 
===1990-കൾ===
"https://ml.wikipedia.org/wiki/മലയാളചലച്ചിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്