"മലയാളചലച്ചിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 61:
==സ്ഥാപനങ്ങൾ==
===ഫിലിം സ്റ്റുഡിയോകൾ===
[[ജെ.സി. ദാനിയേൽ]] 1926-ൽ തിരുവനന്തപുരത്ത് ആരംഭിച്ച ട്രാവൻകൂർ നാഷണൽ പിക്ചേഴ്സ് ആണ് സംസ്ഥാനത്തെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ. വിഗതകുമാരനു ശേഷം രണ്ടാമതൊരു ചിത്രം കൂടി നിർമ്മിക്കാനുള്ള ദാനിയേലിന്റെ ശ്രമം പരാജയപ്പെട്ടപ്പോൾ സ്റ്റുഡിയോ അടച്ചുപൂട്ടേണ്ടിവന്നു. 1947-ൽ കുഞ്ചാക്കോ [[ആലപ്പുഴ|ആലപ്പുഴയിൽ]] ആരംഭിച്ച ഉദയ സ്റ്റുഡിയോ ആണ് കേരളത്തിലെ ആദ്യ സ്റ്റുഡിയോ ആയി അറിയപ്പെടുന്നത്.<ref name="Udaya">{{cite web|url=http://www.hindu.com/2009/04/29/stories/2009042951290300.htm |title=Renaissance for Udaya Studio|date=2009-04-29|publisher=ദ ഹിന്ദു|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref> ഉദയ സ്ഥാപിക്കുന്നത് വരെ [[ചെന്നൈ]] (അന്നത്തെ മദ്രാസ്) ആയിരുന്നു മലയാള സിനിമയുടെ ആസ്ഥാനം എന്ന് പറയാം.<ref>{{cite book |title=
Pop culture India!: media, arts, and lifestyle| author=ആഷ കസ്ബേക്കർ|coauthors= |publisher=എ.ബി.സി. - സി.എൽ.ഐ.ഓ.|year=2006|isbn=1851096361 |page=234 |url=http://books.google.co.in/books?id=Sv7Uk0UcdM8C&pg=PA234&dq=Udaya+Studio&hl=en&ei=veF6TaeOBYHwvwP3lMTqBw&sa=X&oi=book_result&ct=result&resnum=2&ved=0CC8Q6AEwAQ#v=onepage&q=Udaya%20Studio&f=false |language=ഇംഗ്ലീഷ്}}</ref> ശബ്ദചിത്രങ്ങൾ നിർമിക്കാൻ സൗകര്യമുള്ള ആദ്യ സ്റ്റുഡിയോയും ഉദയയായിരുന്നു.<ref name="Udaya"/> മെരിലാന്റ് (1952, [[നേമം]]),<ref name="Merryland">{{cite web|url=http://www.hindu.com/fr/2009/01/02/stories/2009010250680300.htm|title=Visionary and entrepreneur|date=2009-01-02|publisher=ദ ഹിന്ദു|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref> അജന്ത (1964, തോട്ടുമുഖം), ചിത്രലേഖ (1965, [[ആക്കുളം]]), ഉമ (1975, വെള്ളൈക്കടവ്), നവോദയ (1978, [[തൃക്കാക്കര]]),<ref>{{cite web|url=http://filmiparadise.com/studios/navodaya.html|title=Navodaya Studio|date=|publisher=ഫിലിമിപാരഡൈസ്.com|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref> ചിത്രാഞ്ജലി (1980, തിരുവല്ലം) എന്നിവ പിന്നീടു വന്ന പ്രധാന സ്റ്റുഡിയോകളാണ്.<ref name="Chithranjali"/> ഉദയാ-മെരിലാന്റ് സ്റ്റുഡിയോകൾ തമ്മിലുള്ള മത്സരം അറുപതുകളിലെ സിനിമാനിർമ്മാണത്തെ കാര്യമായി പരിപോഷപ്പെടുത്തിയിരുന്നു.<ref name="Merryland"/> 1975-ൽ സ്ഥാപിതമായ ചലച്ചിത്ര വികസന കോർപ്പറേഷന്റെ കീഴിലാണ് 1980-ൽ ചിത്രാഞ്ജലി സ്റ്റുഡിയോ ആരംഭിക്കുന്നത്. അന്ന് [[ഏഷ്യ|ഏഷ്യയിലെ]] ഏറ്റവും വലിയ സ്റ്റുഡിയോ കോംപ്ലക്സ് ആയിരുന്നു ചിത്രാഞ്ജലി.<ref name="Chithranjali">{{cite web|url=http://www.ksfdc.in/chitranjalistudio.htm|title=Chithranjali Studio|date=|publisher=കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref>
 
===ചലച്ചിത്ര വികസന കോർപ്പറേഷൻ===
കലാമേന്മയുള്ളതും എന്നാൽ പ്രേക്ഷകവിജയം നേടാൻ സാധ്യതയില്ലാത്തതുമായ ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ 1975-ൽ ആരംഭിച്ച സ്ഥാപനമാണ് കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (KSFDC).<ref>{{cite web|url=http://www.ksfdc.in/aboutus.htm|title=KSFDC - About Us|date=|publisher=കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref> എന്നാൽ, പില്ക്കാലത്ത് അഡൽറ്റ് സിനിമകൾക്കു പോലും കോർപ്പറേഷൻ ധനസഹായം ചെയ്യുകയുണ്ടായി. 90-കളിലെ "ബി-മൂവീ" വിപ്ലവത്തിന് ഇത് കാരണമായെന്ന് പരക്കെ ആക്ഷേപിക്കപ്പെടുന്നു.
 
===ചലച്ചിത്ര അക്കാദമി===
"https://ml.wikipedia.org/wiki/മലയാളചലച്ചിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്