"മലയാളചലച്ചിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

expanding article
അവലംബം ചേർക്കുന്നു
വരി 1:
{{prettyurl|Cinema of Kerala}}
നിശ്ചലചിത്രങ്ങൾ തുടർച്ചയായി പ്രദർശിപ്പിക്കുന്നതിനെയാണു സിനിമ എന്നു പറയുന്നത്. ഇത്തരത്തിൽ കേരളീയ സാഹചര്യങ്ങളിലുള്ള കഥാഘടനയുള്ള സിനിമകളാണു മലയാള ചലച്ചിത്രങ്ങൾ. നിശബ്ദസിനിമകളിൽ ഭാഷയില്ലാത്തതിനാൽ മലയാളസിനിമ എന്ന വിഭാഗത്തിൽ ഉൾക്കൊള്ളിക്കുന്നത് ഇത്തരത്തിലാണ്.
{{ആധികാരികത}}
{{prettyurl|Cinema of Kerala}}
നിശ്ചലചിത്രങ്ങൾ തുടർച്ചയായി പ്രദർശിപ്പിക്കുന്നതിനെയാണു സിനിമ എന്നു പറയുന്നത്
ഇത്തരത്തിൽ കേരളീയ സാഹചര്യങ്ങളിലുള്ള കഥാഘടനയുള്ള സിനിമകളാണു മലയാള ചലച്ചിത്രങ്ങൾ. നിശബ്ദസിനിമകളിൽ ഭാഷയില്ലാത്തതിനാൽ മലയാളസിനിമ എന്ന വിഭാഗത്തിൽ ഉൾക്കൊള്ളിക്കുന്നത് ഇത്തരത്തിലാണ്.
 
==ചരിത്രം==
Line 10 ⟶ 7:
 
===നിശബ്ദചിത്രങ്ങൾ===
1927 സെപ്റ്റംബറിൽ ലോകത്തിലെ ആദ്യ ശബ്ദചലച്ചിത്രം ദ ജാസ് സിങ്ങർ പ്രദർശനത്തിനെത്തി. ഇതിനും ഒരു വർഷത്തിനു ശേഷം 1928 നവംബർ 7-നാണ് മലയാളത്തിലെ ആദ്യ (നിശബ്ദ) ചിത്രമായ [[വിഗതകുമാരൻ (മലയാളചലച്ചിത്രം)|വിഗതകുമാരൻ]] പുറത്തിറങ്ങിയത്. ചലച്ചിത്രം എന്ന പേര് സൂചിപ്പിക്കുന്നതു പോലെ ചലിക്കുന്ന കുറെ ചിത്രങ്ങൾ, അതായിരുന്നു വിഗതകുമാരൻ. [[ജെ.സി. ദാനിയേൽ]] എന്ന വ്യവസായ പ്രമുഖനായിരുന്നു വിഗതകുമാരന്റെ [[സംവിധായകൻ|സംവിധായകനും]] നിർമ്മാതാവും. അതുകൊണ്ട് തന്നെ മലയാളസിനിമയുടെ പിതാവ് എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ഇദ്ദേഹത്തിന്റെ പേരിൽ സംസ്ഥാന സർക്കാർ അവാർഡും ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ ആയ ട്രാവൻകൂർ നാഷണൽ പിക്ചേഴ്സിന് തിരുവനന്തപുരത്ത് ദാനിയേൽ തുടക്കം കുറിച്ചു. നാലു ലക്ഷത്തോളം രൂപ ചെലവിട്ടാണ് വിഗതകുമാരൻ പൂർത്തിയാക്കിയത്. ചിത്രീകരണം പൂർണമായും കേരളത്തിലായിരുന്നു. തിരുവന്തപുരത്ത് പി.എസ്.സി. ഓഫീസിനു സമീപം അഭിഭാഷകനായ നാഗപ്പൻനായരുടെ വസതിയായിരുന്നു പ്രധാന ലൊക്കേഷൻ. തിരുവന്തപുരത്ത് ദ കാപിറ്റോൾ തിയേറ്ററിലെ ചിത്രത്തിന്റെ ആദ്യ പ്രദർശനം പ്രശസ്ത അഭിഭാഷകനായ മുള്ളൂർ ഗോവിന്ദപ്പിള്ളയാണ് ഉദ്ഘാടനം ചെയ്തത്. രണ്ടാഴ്ച്ചയ്ക്കുശേഷം [[കൊല്ലം]], [[ആലപ്പുഴ]], തൃശ്ശൂർ, [[തലശ്ശേരി]], [[നാഗർകോവിൽ]] തുടങ്ങിയ സ്ഥലങ്ങളിലും ചിത്രം പ്രദർശിപ്പിക്കപ്പെട്ടു. ഇത്രയധികം പ്രദർശനങ്ങൾ ഉണ്ടായിട്ടും ചിത്രത്തിന് മുടക്കുമുതൽ തിരിച്ചുപിടിക്കാനായില്ല.<ref>{{cite web|url=http://www.hindu.com/2005/10/23/stories/2005102311400400.htm|title=His pioneering effort set the cameras rolling |date=2005-10-23|publisher=ദ ഹിന്ദു|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref>
 
മലയാളത്തിലെ രണ്ടാമത്തെയും അവസാനത്തേതുമായ നിശബ്ദചിത്രം 1931-ൽ പ്രദർശനത്തിനെത്തിയ [[മാർത്താണ്ഡവർമ്മ (മലയാളചലച്ചിത്രം)|മാർത്താണ്ഡവർമ്മ]]യായിരുന്നു. [[സി.വി. രാമൻ പിള്ള|സി.വി. രാമൻ പിള്ളയുടെ]] മാർത്താണ്ഡവർമ്മ എന്ന ചരിത്ര നോവലിനെ അടിസ്ഥനമാക്കി മദിരാശ്ശിക്കാരനായ പി.വി. റാവു ആണ് ചിത്രം സംവിധാനം ചെയ്തത്. ജെ.സി. ദാനിയേലിന്റെ ബന്ധു കൂടിയായ ആർ. സുന്ദരരാജാണ് ചിത്രം നിർമ്മിച്ചത്. ദ കാപിറ്റോൾ തിയേറ്ററിൽ തന്നെയാണ് ഈ ചിത്രവും റിലീസ് ആയത്. നോവലിന്റെ പകർപ്പവകാശം സംബന്ധിച്ച പരാതിയെത്തുടർന്ന് അഞ്ചു ദിവസത്തെ പ്രദർശനത്തിനു ശേഷം ചിത്രത്തിന്റെ പ്രിന്റ് പ്രസാധകർക്കു വിട്ടുകൊടുക്കേണ്ടിവന്നു. [[പൂനെ|പൂനയിലെ]] നാഷണൽ ഫിലിം ആർക്കൈവ്സിൽ ഈ പ്രിന്റ് സൂക്ഷിച്ചിട്ടുണ്ട്.<ref>{{cite web| url = http://www.prd.kerala.gov.in/malayalamcinemamore.htm |title=Introduction| publisher= പബ്ലിക് റിലേഷൻസ് ഡിപാർട്മെന്റ് - കേരളസർക്കാർ |work= |language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref>
 
===ആദ്യകാല ശബ്ദചിത്രങ്ങൾ===
1936-ൽ ടി.ആർ. സുന്ദരം സ്ഥാപിച്ച [[സേലം]] മോഡേൺ തിയേറ്റർസുകാരാൽ തയ്യാർ ചെയ്യപ്പെട്ട [[ബാലൻ (മലയാള ചലച്ചിത്രം)|ബാലൻ]] ആണ് മലയാളത്തിലെ ആദ്യ ശബ്ദചിത്രം. എ.സുന്ദരം പിള്ള 1929-ൽ എഴുതിയ വിധിയും മിസ്സിസ്സ് നായരും എന്ന കഥയെ അടിസ്ഥാനമാക്കി ചിത്രം സംവിധാനം ചെയ്തത് എസ്.നൊട്ടാനിയാണ്. മുതുകുളം രാഘവൻ പിള്ള തിരക്കഥയും സംഭാഷണവും ഗാനങ്ങളും എഴുതി. 1937 ആഗസ്റ്റ് 17-ൻ നിർമ്മാണം തുടങ്ങിയ ചിത്രം 1938 ജനുവരി 10-ന് തിയേറ്ററുകളിലെത്തി. [[കോട്ടക്കൽ]] നാടകസമിതി അംഗമായ കെ. കുഞ്ചു നായർ (കെ.കെ. അരൂർ) [[എം.കെ. കമലം]] എന്നിവർ നായികാ-നായകന്മാരായി വേഷമിട്ടു. ബാലനുവേണ്ടി ആദ്യം റെക്കൊർഡു ചെയ്ത ശബ്ദം മറ്റൊരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ആലപ്പി വിൻസന്റിന്റേതാണ്. "ഹലോ മിസ്റ്റർ!" എന്നായിരുന്നു ഡയലോഗ്. മദ്രാസിലെ ശ്യമള പിക്ചേഴ്സ് വിതരണം ചെയ്ത ബാലൻ നല്ല സാമ്പത്തികവിജയം നേടി. മുതുകുളം രാഘവൻ പിള്ള എഴുതി കെ.കെ. അരൂർ, ഇബ്രാഹിം എന്നിവർ ഈണമിട്ട 23 ഗാനങ്ങൾ ബാലനിലുണ്ടായിരുന്നു.<ref>{{cite web|url=http://www.hindu.com/mp/2009/09/07/stories/2009090750600400.htm|title=Balan 1938|date=2009-09-07|publisher=ദ ഹിന്ദു|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref><ref>{{cite web|url=http://movies.nytimes.com/movie/253937/Balan/overview|title=Balan (1938)|date=|publisher=ദ ന്യൂയോർക്ക് ടൈംസ്|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref>
 
ബാലന്റെ വിജയത്തോടെ തമിഴരായ ചിലർ മലയാളചലച്ചിത്ര നിർമ്മാണത്തിനിറങ്ങി. 1940 മാർച്ചിൽ എസ്.നൊട്ടാനിയുടെ തന്നെ സംവിധാനത്തിൽ ജ്നാനാംബിക എന്ന നാലാമത്തെ മലായാളചിത്രം പുറത്തിറങ്ങി. അണ്ണാമലൈ ചെട്ടിയാരാണ് ചിത്രം നിർമ്മിച്ചത്. മലയാളത്തിൽ ആദ്യമായി ഒരു [[പുരാണം|പുരാണകഥ]] സിനിമയായത് 1941-ൽ പുറത്തിറങ്ങിയ പ്രഹ്ലാദയിലൂടെയാണ്. മദ്രാസിലെ യുണൈറ്റഡ് ആർട്ടിസ്റ്റ് കോർപ്പറേഷൻ നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തത് കെ.സുബ്രമണ്യമാണ്.
 
പ്രഹ്ലാദയ്ക്കു ശേഷം ഏഴു വർഷക്കാലം മലയാളത്തിൽ ചിത്രങ്ങളൊന്നും പുറത്തിറങ്ങിയില്ല. എങ്കിലും, മലയാള സിനിമയുടെ പില്ക്കാല വളർച്ചയിൽ സ്വാധീനം ചെലുത്തിയ നിരവധി പ്രദർശന-വിതരണ കമ്പനികൾ സ്ഥാപിക്കപ്പെട്ടത് ഈ കാലയളവിലാണ്. 1947-ൽ കുഞ്ചാക്കോയുടെ നേതൃത്വത്തിൽ [[ആലപ്പുഴ|ആലപ്പുഴയിൽ]] ഉദയാ സ്റ്റുഡിയോ സ്ഥാപിക്കപ്പെട്ടതും ഈ കാലയളവിലെ പ്രധാന നേട്ടമാണ്. മലയാളചലച്ചിത്രനിർമ്മാണം മദ്രാസിൽ നിന്ന് കേരളത്തിലേക്ക് പറിച്ചുനടാൻ കാരണമായത് ഉദയാ സ്റ്റുഡിയോയും 1952-ൽ പി.സുബ്രമണ്യം [[നേമം|നേമത്തു]] സ്ഥാപിച്ച മെറിലാന്റ് സ്റ്റുഡിയോയുമാണ്. മലയാളത്തിലെ ആറാമത്തെ ചിത്രം പുറത്തിറങ്ങിയത് 1948-ലാണ്. പ്രമുഖ നാടകനടനായിരുന്ന പി.ജെ. ചെറിയാൺ കേരള ടാക്കീസിന്റെ ബാന്നറിൽ നിർമ്മിച്ച നിർമ്മലയായിരുന്നു ആ ചിത്രം. മലയാളിയായ പി.വി. കൃഷ്ണയ്യരായിരുന്നു നിർമ്മല സംവിധാനം ചെയ്തത്. മലയാളത്തിൽ പിന്നണിഗാനാലാപനസമ്പ്രദായം ആരംഭിച്ചത് ഈ ചിത്രത്തിലൂടെയാണ്. നടീനടന്മാർ തന്നെ പാടിയഭിനയിക്കുന്ന രീതിയായിരുന്നു പ്രഹ്ലാദ വരെ നിലനിന്നിരുന്നത്.<ref>{{cite web|url=http://www.hindu.com/mp/2009/09/21/stories/2009092150570400.htm|title=Nirmala 1948|date=2009-09-21|publisher=ദ ഹിന്ദു|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref> ഉദയാ സ്റ്റുഡിയോയിൽ നിർമ്മിച്ച ആദ്യ ചലച്ചിത്രമാണ് വെള്ളിനക്ഷത്രം (1949). [[ജർമ്മനി|ജർമ്മൻകാരനായ]] ഫെലിക്സ്.ജെ.ബെയിസായിരുന്നു സംവിധായകൻ. ബാലനു ശേഷം വന്ന ഈ ചിത്രങ്ങളിലൊന്നിനും ശരാശരി പ്രദർശനവിജയം പോലും നേടാനായില്ല.<ref>{{cite web|url=http://www.hindu.com/mp/2007/06/09/stories/2007060952100100.htm|title=Melody of memories|date=2007-06-09|publisher=ദ ഹിന്ദു|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref>
 
===1950-കൾ===
1950-ൽ ആറു മലയാളചിത്രങ്ങൾ പുറത്തുവന്നു. ഉദയായുടെ നല്ലതങ്ക, സ്ത്രീ, ശശിധരൻ, പ്രസന്ന, ചന്ദ്രിക, ചേച്ചി എന്നീ ചിത്രങ്ങളിൽ നല്ലതങ്ക പ്രദർശനവിജയം നേടിയപ്പോൾ മറ്റുചിത്രങ്ങളൊന്നും ശ്രദ്ധിക്കപ്പെട്ടില്ല.<ref>{{cite web|url=http://www.hindu.com/mp/2010/08/30/stories/2010083050520400.htm|title=Nalla Thanka 1950|date=2010-08-30|publisher=ദ ഹിന്ദു|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref> സ്ത്രീ എന്ന ചിത്രത്തിലൂടെ [[തിക്കുറിശ്ശി സുകുമാരൻ നായർ]] രംഗത്തെത്തിയതാണ് ഈ വർഷത്തെ പ്രധാന സംഭവം. 350-ഓളം ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹമാണ് മലയാളത്തിലെ ആദ്യ സൂപ്പർതാരമായി എന്നറിയപ്പെടുന്നത്.<ref name="Thikkurissy">{{cite web|url=http://www.thikkurissy.com/html/biography_main.html|title=Thikkurissy Sukumaran Nair Biography|date=|publisher=തിക്കുറിശ്ശി.com|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref> 1951-ൽ മലയാളസിനിമയിലെ ആദ്യ സൂപ്പർഹിറ്റ് ജീവിതനൗകയുൾപ്പെടെ ആറു ചിത്രങ്ങൾ പുറത്തുവന്നു. കെ.വി. കോശിയും കുഞ്ചാക്കോയും ഉദയാ സ്റ്റുഡിയോ കേന്ദ്രമാക്കി ആരംഭിച്ച കെ ആൻഡ് കെ കമ്പയിൻസിന്റെ ബാന്നറിൽ നിർമ്മിച്ച ജീവിതനൗക കെ.വെമ്പുവാണ് സംവിധാനം ചെയ്തത്. ഒരു തിയേറ്ററിൽ 284 ദിവസം തുടർച്ചയായി പ്രദർശിപ്പിച്ച ഈ ചിത്രത്തിന്റെ റെക്കോർഡു തിരുത്താൻ ഇന്നും വിരലിലെണ്ണാവുന്ന ചിത്രങ്ങൾക്കേ സാധിച്ചിട്ടുള്ളൂ.<ref>{{cite web|url=http://www.hindu.com/mp/2008/08/16/stories/2008081653751300.htm|title=Jeevitha Nouka 1951|date=2008-08-16|publisher=ദ ഹിന്ദു|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref> കേരളകേസരി, രക്തബന്ധം, പ്രസന്ന, വനമാല, യാചകൻ എന്നിവയായിരുന്നു മറ്റു ചിത്രങ്ങൾ. മലയാളസിനിമയെ പതിറ്റാണ്ടുകൾ അടക്കിവാണ [[പ്രേം നസീർ|പ്രേം നസീറിന്റെ]] അരങ്ങേറ്റം കണ്ട വർഷമാണ് 1952. എസ്.കെ. ചാരിയുടെ മരുമകൾ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം. ആ വർഷം തന്നെയിറങ്ങിയ മോഹൻ റാവുവിന്റെ വിശപ്പിന്റെ വിളിയിലൂടെ നസീർ തന്റെ താരപദവി ഉറപ്പിച്ചു.<ref name="1952 Prem Nazir">{{cite web|url=http://www.janmabhumidaily.com/detailed-story?newsID=136823&page=0&subpage=1|title=അബ്ദുൾ ഖാദർ പ്രേം നസീർ ആയ കഥ|date=|publisher=ജന്മഭൂമി|language=മലയാളം|accessdate=18 മേയ് 2011}}</ref> പിൽക്കാലത്തെ പ്രശസ്തനായ [[സത്യൻ|സത്യന്റെ]] ആത്മസഖിയും 1952-ൽ പുറത്തിറങ്ങി. 11 ചിത്രങ്ങൾ റിലീസ് ചെയ്തതിൽ വിശപ്പിന്റെ വിളി, അമ്മ എന്നീ ചിത്രങ്ങൾ മാത്രമാണ് പ്രദർശനവിജയം നേടിയത്.<ref name="1952 Prem Nazir"/> 1953-ൽ പുറത്തിറങ്ങിയ 7 ചിത്രങ്ങളിൽ തിരമാല, ശരിയോ തെറ്റോ എന്നീ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടു. ശരിയോ തെറ്റോ എന്ന ചിത്രത്തിന്റെ രചന, സംവിധാനം, ഗാനരചന, അഭിനയം, നിർമ്മാണം എന്നിവയെല്ലാം നിർവ്വഹിച്ചത് തിക്കുറിശ്ശി സുകുമാരൻ നായരാണ്. ലോകത്തിൽ തന്നെ ആദ്യമായായിരുന്നു ഒരാൾ ഇങ്ങനെ എല്ല മേഖലകളിലും പ്രവർത്തിച്ച് ഒരു ചിത്രം പുറത്തിറങ്ങുന്നത്.<ref name="Thikkurissy"/>
 
മലയാളസിനിമയിലെ നാഴികക്കല്ലായ [[നീലക്കുയിൽ]] പുറത്തിറങ്ങിയത് 1954-ലാണ്. ടി.കെ. പരീക്കുട്ടി സാഹിബ് നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തത് [[പി. ഭാസ്കരൻ|പി. ഭാസ്കരനും]] [[രാമു കാര്യാട്ട്|രാമു കാര്യാട്ടും]] ചേർന്നാണ്. തിരക്കഥ, ഛായാഗ്രഹണം, ഗാനങ്ങൾ, കലാസംവിധാനം തുടങ്ങി മലയാളസിനിമയുടെ എല്ലാ മേഖലകളിലും ഒരു മാറ്റത്തിന് തുടക്കമിട്ട ചിത്രമായിരുന്നു നീലക്കുയിൽ. ആദ്യമായി ദേശീയപുരസ്ക്കാരം നേടിയ മലയാളചിത്രമെന്ന ബഹുമതിയും നീലക്കുയിലിനു സ്വന്തം. മികച്ച മലയാളചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ വെള്ളിമെഡലാണ് ചിത്രം നേടിയത്.<ref>{{cite web|url=http://www.hindu.com/mp/2008/11/01/stories/2008110150781100.htm|title=Neelakuyil 1954|date=2008-11-01|publisher=ദ ഹിന്ദു|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref><ref>{{cite web|url=http://www.madhyamam.com/news/13568|title=മലയാളഗാനങ്ങളെ മാറ്റിമറിച്ച നീലക്കുയിൽ|date=|publisher=മാധ്യമം|language=മലയാളം|accessdate=18 മേയ് 2011}}</ref>
 
ഇന്ത്യയിലെ ആദ്യത്തെ നിയോറിയലിസ്റ്റിക് ചിത്രം മലയാളത്തിലാണ്, 1955-ൽ പുറത്തുവന്ന ന്യൂസ്പേപ്പർ ബോയ്. ഒരു സംഘം കോളേജുവിദ്യാർത്ഥികൾ ചേർന്നു രൂപം നൽകിയ ആദർശ് കലാമന്ദിർ നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തത് അവരിൽതന്നെയൊരാളായ പി. രാമദാസാണ്. സാമ്പത്തികമായി പരാജയപ്പെട്ടെങ്കിലും മലയാളസിനിമയിൽ വളരെയധികം പേരെടുക്കാൻ ഈ ചിത്രത്തിനു കഴിഞ്ഞു.<ref>{{cite web|url=http://www.hindu.com/lf/2005/05/15/stories/2005051501020200.htm |title=Making of a landmark film|date=2005-05-15|publisher=ദ ഹിന്ദു|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref><ref>{{cite web|url=http://www.hindu.com/fr/2005/05/20/stories/2005052003150200.htm|title=Newspaper Boy: a flashback to the Fifties|date=2005-05-20|publisher=ദ ഹിന്ദു|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref> ന്യൂസ്പേപ്പർ ബോയോടു കൂടി സീരിയസ് വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന നിരവധി ചിത്രങ്ങൾ നിർമ്മിക്കപ്പെട്ടു. പ്രമുഖ സാഹിത്യകാരന്മാരുടെ പല കൃതികളും ഈ കാലയളവിൽ ചലച്ചിത്രങ്ങളായി ആവിഷ്ക്കരിക്കപ്പെട്ടു. സ്നേഹസീമ, നായരു പിടിച്ച പുലിവാല്, രാരിച്ചൻ എന്ന പൗരൻ, പാടാത്ത പൈങ്കിളി, രണ്ടിടങ്ങഴി, ഉമ്മാച്ചു, ഭാർഗ്ഗവീനിലയം, ചതുരംഗം എന്നീ ചിത്രങ്ങൾ ദേശീയതലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ടു.
 
===1960-കൾ===
സാഹിത്യകൃതികളുടെ ചലച്ചിത്രാവിഷ്കാരങ്ങൾ തന്നെയാണ് 1960-കളിലെയും ശ്രദ്ധേയ ചിത്രങ്ങൾ. മൂലകൃതിയുടെ രചയിതാക്കൾ തന്നെ പലതിനും തിരക്കഥ ഒരുക്കിയതും ചിത്രങ്ങളുടെ നിലവാരത്തെ കാര്യമായി വർദ്ധിപ്പിച്ചു. മികച്ച സാങ്കേതികത്തികവൊന്നും അവകാശപ്പെടാനില്ലെങ്കിലും മലയാളത്തിലെ ആദ്യ കളർ ചിത്രമായ കണ്ടം ബെച്ച കോട്ട് 1961-ൽ പുറത്തിറങ്ങി. ബാലന്റെ നിർമാതാവയ ടി.ആർ. സുന്ദരം തന്നെയാണ് ഈ ചിത്രവുംചിത്രത്തിന്റെ നിർമ്മിച്ചത്നിർമ്മാണവും സംവിധാനവും നിർവ്വഹിച്ചത്.<ref>{{cite web|url=http://www.hindu.com/mp/2008/11/08/stories/2008110853711300.htm|title=Kandam Bacha Coattu 1961|date=2008-11-08|publisher=ദ ഹിന്ദു|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref> 1961-ൽ തന്നെ കളർ ചിത്രനിർമ്മാണം കേരളത്തിൽ വികസിച്ചെങ്കിലും 1976-ഓടു കൂടിയാണ് ബ്ലാക്ക്-ആൻഡ്-വൈറ്റ് ചിത്രങ്ങൾ അപ്രത്യക്ഷമായത്. അതുവരെ ഏകദേശം തുല്യമായി കളർ-ബ്ലാക്ക്-ആൻഡ്-വൈറ്റ് ചിത്രങ്ങൾ പുറത്തിറങ്ങിക്കൊണ്ടിരുന്നു.
 
മലയാളസിനിമാ ചരിത്രത്തിൽ നാഴികക്കല്ലുകളായ നിരവധി ചിത്രങ്ങൾ അറുപതുകളിൽ പുറത്തിറങ്ങി. ഭാർഗവീനിലയം (1964), ഓടയിൽ നിന്ന്, [[ചെമ്മീൻ]], മുറപ്പെണ്ണ് (1965), [[ഇരുട്ടിന്റെ ആത്മാവ്]] (1967) എന്നീ ചിത്രങ്ങൾ ഇതിൽ എടുത്തു പറയേണ്ടവയാണ്. 1965-ലെ ഏറ്റവും നല്ല സിനിമയ്കുള്ള ഇന്ത്യൻ പ്രസിഡന്റിന്റെ സുവർണ്ണ ചക്രം ചെമ്മീൻ നേടി. ഒരു ദക്ഷിണേന്ത്യൻ സിനിമയ്ക്ക് ആദ്യമായി ഈ അംഗീകാരം ലഭിക്കുന്നതും ഇതിലൂടെയാ‍ണ്.<ref>{{cite web|url=http://www.hindu.com/mp/2010/11/22/stories/2010112250310400.htm|title=Chemmeen 1965|date=2010-11-22|publisher=ദ ഹിന്ദു|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref>
 
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സാമൂഹിക പ്രശ്നങ്ങൾ ചർച്ച ചെയ്ത ചിത്രങ്ങളായിരുന്നു ഈ കാലയളവിൽ കൂടുതലായും നിർമ്മിക്കപ്പെട്ടത്. സംഗീതത്തിനും ഈ കാലഘട്ടത്തിലെ ചിത്രങ്ങളിൽ വലിയ പ്രാധാന്യം ലഭിച്ചിരുന്നു. [[കെ.എസ്. സേതുമാധവൻ]], [[രാമു കാര്യാട്ട്]], കുഞ്ചാക്കോ, പി. സുബ്രമണ്യം എന്നിവരായിരുന്നു ഇക്കാലത്തെ ചില പ്രധാന സംവിധായകർ.
Line 70 ⟶ 66:
 
===ചലച്ചിത്ര അക്കാദമി===
1998-ലാണ് കേരള ചലച്ചിത്ര അക്കാദമിയുടെ തുടക്കം. പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ [[ഷാജി എൻ. കരുൺ|ഷാജി എൻ കരുണായിരുന്നു]] അക്കാദമിയുടെ ആദ്യ ചെയർമാൻ. 1998 മുതലുള്ള സംസ്ഥാന ചലച്ചിത്രപുരസ്ക്കാരങ്ങൾ നിയന്ത്രിക്കുന്നതും കേരളത്തിന്റെ അന്തർദേശീയ ചലച്ചിത്രമേള സംഘടിപ്പിക്കുന്നതും അക്കാദമിയാണ്.<ref>{{cite web|url=http://www.keralafilm.com/awards.htm|title=Awards|date=|publisher=കേരള ചലച്ചിത്ര അക്കാദമി|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref> ഫിലിം സൊസൈറ്റികളുടെ സഹായത്തോടെ ഗ്രാമങ്ങളിലും മറ്റും ചലച്ചിത്രമേളകൾ സംഘടിപ്പിക്കുന്ന പരിപാടിയും അക്കാദമിക്കുണ്ട്.<ref>{{cite web|url=http://www.keralafilm.com/activities.htm|title=The main activities of the Academy|date=|publisher=കേരള ചലച്ചിത്ര അക്കാദമി|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref>
 
== സംഘടനകൾ ==
"https://ml.wikipedia.org/wiki/മലയാളചലച്ചിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്