"മാക്ബെത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[Image:Thomas Keene in Macbeth 1884 Wikipedia crop.png|250px|thumb|Poster for a c. 1884 അമേരിക്കയിൽ നടത്തപ്പെട്ട മാക്ബെത്ത് അവതരണത്തിന്റെ പോസ്റ്റർ.]]
 
'''''മാക്ബെത്തിന്റെ ദുരന്തം''''' (അല്ലെങ്കിൽ '''''മാക്ബെത്ത്''''') [[വില്യം ഷെയ്ക്‌സ്‌പിയർ|വില്യം ഷെയ്ക്സ്പിയറിന്റെ]] ഒരു ദുരന്ത നാടകമാണ്. ഒരു രാജാവിന്റെ വധവും അതിന്റെ പരിണിത ഫലങ്ങളുമാണ് നാടകത്തിന്റെ ഇതിവൃത്തം. ഷേയ്ക്സ്പിയറിന്റെ ഏറ്റവും ചെറിയ ദുരന്ത നാടകമായ മാക്ബെത്ത്, 1603 - 1607 കാലഘട്ടത്തിൽ എഴുതപ്പെട്ടതാണ് എന്ന് വിശ്വസിക്കപ്പെടുന്നു. സൈമൺ ഫോർമാൻ എന്ന വ്യക്തി 1611 ഏപ്രിൽ മാസത്തിന്റെ നാടകത്തിന്റെ അവതരണം ദർശിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. [[ഷെയ്ക്സ്പിയർ]] കൃതികളുടെ ആദ്യ ശേഖരത്തിൽത്തന്നെ മാക്ബെത്ത് ഇടം നേടിയിരുന്നു.
 
റാഫേൽ ഹോളിൻഷെഡിന്റെ ‘ഇംഗ്ലണ്ടിന്റെയും സ്കോട്ട്ലണ്ടിന്റെയും ഐർലണ്ടിന്റെയും ചരിത്രം‘ എന്ന കൃതിയിൽ നിന്നാണ് ഷേക്സ്പിയർ ഈ നാടകത്തിലെ കഥാപാത്രങ്ങളായ മാക്ബെത്, മാക്ഡഫ്, ഡങ്കൻ തുടങ്ങിയ കഥാപാത്രങ്ങളെ രൂപപ്പെടുത്തിയത്. എന്നാൽ സ്കോട്ട്ലണ്ട് ചരിത്രത്തിലെ സംഭവങ്ങളുമായി കഥയിലെ സംഭവങ്ങൾക്കുള്ള സാമ്യം തുച്ഛമാണ്. നാടകത്തിൽ നിന്ന് വ്യത്യസ്തമായി മക്ബെത്ത് എന്ന രാജാവ് യഥാർത്തിൽ കാര്യപ്രാപ്തിയുള്ളവനും ജനസമ്മതനുമായിരുന്നു..
"https://ml.wikipedia.org/wiki/മാക്ബെത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്