"മാക്ബെത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35:
== ഇതിവൃത്തം ==
[[Image:Macbeth3.jpg|thumb|മാക്ബെത്തിൽ നിന്നൊരു രംഗം. മന്ത്രവാദിനികൾ ഒരു മായികരൂപത്തെ പ്രത്യക്ഷപ്പെടുത്തുന്നു. വില്യം റിമ്മർ വരച്ച ചിത്രം]]
മൂന്ന് മന്ത്രവാദിനികൾ മക്ബെത്തിനെ കാണുവാൻ തീരുമാനിക്കുന്ന രംഗത്തോടുകൂടിയാണ് നാടകം ആരംഭിക്കുന്നത്. അതിനുശേഷം, കിങ്ങ് ഡങ്കൻ യുദ്ധത്തിൽ തന്റെ സൈന്യാധിപന്മാരായ മാക്ബെത്തിന്റെയും ബാങ്ക്വോയുടെയും നേതൃത്വത്തിൽ തന്റെ സൈന്യം നേടിയ വിജയത്തെക്കുറിച്ചറിയുന്നു.
 
സീൻ മാറുന്നു. മാക്ബെത്തും ബാങ്ക്വോയും അവരുടെ വിജയത്തെയും പ്രതികൂലമായ കാലവസ്ഥയെയും കുറിച്ച് പ്രതികരിച്ചുകൊണ്ട് രംഗത്തേക്ക് വരുന്നു. അപ്പോൽ മൂന്ന് മന്ത്രവാദിനികൾ കടന്ന് വരികയും അവരുടെ പ്രവചനങ്ങൾ അറിയിക്കുകയും ചെയ്യുന്നു. എന്നാൽ അവരെ എതിർത്ത ബാങ്ക്വോയെ മറികടന്ന്കൊണ്ട് മക്ബെത്തിനെ അവർ സംബോധന ചെയ്യുകയും ചെയ്തു. ഒന്നാമത്തെ മന്ത്രവാദിനി അദ്ദേഹത്തെ ‘ഗ്ലാമിസിന്റെ പ്രഭൂ’ എന്നും രണ്ടാമത്തെ മന്ത്രവാദിനി അദ്ദേഹത്തെ ‘കാവ്ഡോറിന്റെ പ്രഭു’ എന്നും മൂന്നാമത്തെ മന്ത്രവാദിനി അദ്ദേഹത്തെ ‘രാജാവാകുവാൻ പോകുന്നയാൾ’ എന്നും വിശേഷിപ്പിക്കുന്നു. ഈ അഭിസംബോധനകൾ കേട്ട് മക്ബെത്ത് സ്തബ്ധനായിപ്പോവുകയും ബാങ്ക്വൊ മന്ത്രവാദിനികളെ വെല്ലുവിളിക്കുകയും ചെയ്യുന്നു. അതിനു മറുപടിയായി അദ്ദേഹം ഒരു രാജവംശത്തിന്റെ മുൻഗാമിയാവും എന്ന് അറിയിക്കുന്നു. രണ്ട് സൈനാധിപന്മാരും ഈ പ്രവചനങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ മന്ത്രവാദിനികൾ അപ്രത്യക്ഷരാവുന്നു. അതിനു ശേഷം രാജാവിന്റെ ഒരു ദൂതനായ റോസ് രംഗത്തെത്തുകയും മാക്ബെത്തിനെ കാവ്ഡോറിന്റെ പ്രഭുവാക്കിക്കൊണ്ടുള്ള രാജാവിന്റെ കല്പന അവരെ അറിയിക്കുകയും ചെയ്യുന്നു. അങ്ങനെ മന്ത്രവാദിനികളുടെ ഒന്നാമത്തെ പ്രവചനം സത്യമായിത്തീർന്നു. അപ്പോൾമുതൽ മക്ബെത്ത് രാജാവാകുവാനുള്ള ആഗ്രഹങ്ങൾ താലോലിക്കുവാൻ തുടങ്ങുന്നു.
 
മക്ബെത്ത് തന്റെ ഭാര്യക്ക് ഈ പ്രവചനങ്ങളെക്കുറിച്ച് തന്റെ ഭാര്യക്ക് കത്തെഴുതി അറിയിക്കുന്നു. ഡങ്കൻ രാജാവ് മക്ബെത്തിന്റെ കൊട്ടാരം സന്ദർശിച്ച് അവിടെ താമസിക്കുവാൻ തീരുമാനിച്ചപ്പോൾ ലേഡി മാക്ബെത്ത് അദ്ദേഹത്തെക്കൊല്ലുവാനുള്ള തന്ത്രങ്ങൾ മെനഞ്ഞു തുടങ്ങി. തുടക്കത്തിൽ മക്ബെത്ത് ഈ പദ്ധതിക്ക് എതിരായിരുന്നെങ്കിലും ലേഡി മാക്ബെത്ത് അദ്ദേഹത്തിന്റെ ആണത്തത്തെ ചോദ്യം ചെയ്യുകയും അതിലൂടെ അവരുടെ പദ്ധതിയനുസരിച്ച് പ്രവർത്തിക്കുവാൻ നിർബന്ധിക്കുന്നു.
 
രാജാവ് മക്ബെത്തിന്റെ കൊട്ടാരത്തിൽ താമസിക്കുമ്പോൾ, മാക്ബെത്ത് ഡങ്കനെക്കൊല്ലുന്നു. ഈ പ്രവർത്തി രംഗത്ത് കാണിക്കുന്നില്ല, എങ്കിലും ഈ കൊലപാതകം മക്ബെത്തിനെ മാനസികമായി തകർക്കുന്നു. അതിന് ശേഷം ലേഡി മക്ബെത്ത് ശേഷമുള്ള കാര്യങ്ങൾ ചെയ്യുന്നു.ഡങ്കന്റെ അംഗരക്ഷകരാണ് അദ്ദേഹത്തെ കൊന്നത് എന്ന് വരുത്തിത്തീർക്കാാനായി കൊലക്കുപയോഗിച്ച കത്തി അവരുടെ കൈവശമാക്കുന്നു. അടുത്ത ദിവസം പുലർച്ചക്ക്, മക്ബെത്തിന്റെ കൊട്ടാരത്തിൽ എത്തിച്ചേരുന്ന സ്കോട്ലണ്ടുകാരനായ ലെനോക്സും മക്ഡഫും രാജാവിന്റെ അറയിലേക്ക് ആനയിക്കപ്പെടുന്നു. അവിടെ ഡങ്കന്റെ ശവശരീരം കണ്ടെത്തിയ സാഹചര്യത്തിൽ മക്ബെത്ത് രാജാവിന്റെ അംഗരക്ഷകന്മാരെ കൊല്ലുന്നു. മക്ഡഫ് മക്ബെത്തിനെ സംശയിക്കാൻ തുടങ്ങുന്നുവെങ്കിലും അത് പ്രകടമാക്കുന്നില്ല. അതേസമയം ഡങ്കന്റെ മക്കളായ മാൽക്കമും ഡോണൽബെയ്നും പ്രാണരക്ഷാർത്ഥം നാടുവിടുന്നു. എന്നാൽ ഇവരുടെ നാടുവിടൽ ഇവർക്ക് കൊലയിൽ പങ്കുള്ളവാരായി സംശയിക്കുവാൻ ഇടയാക്കുകയും രാജാവിന്റെ ബന്ധു എന്ന നിലയിൽ മക്ബെത് രാജസ്ഥാനം ഏറ്റെടുക്കുകയും ചെയ്യുന്നു.
 
{{അപൂർണ്ണം}}
"https://ml.wikipedia.org/wiki/മാക്ബെത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്