"അതിഭൗതികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

41 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
[[File:Aristotle Altemps Inv8575.jpg|thumb|250px|right|[[അരിസ്റ്റോട്ടിൽ]]]]
 
[[ഭൗതികം|ഭൗതികത്തിന്]] അതീതമായ കാര്യങ്ങളെക്കുറിച്ചുള്ള പഠനത്തെ '''അതിഭൗതികം''' ([[ആംഗലേയം]]: Metaphysics, മെറ്റാഫിസിക്സ്) എന്നു പറയുന്നു. നിരീക്ഷണപരീക്ഷണങ്ങൾക്ക് വിധേയമല്ലാത്ത ശാസ്ത്രം എന്നും ഇതിനെ നിർവചിക്കാറുണ്ട്.
 
[[അരിസ്റ്റോട്ടിൽ|അരിസ്റ്റോട്ടിലിന്റെ]] പ്രബന്ധങ്ങളിൽ [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്രങ്ങൾക്കു]] ശേഷമാണ് [[തത്ത്വശാസ്ത്രം|തത്ത്വശാസ്ത്രവിഷയങ്ങൾ]] ചർച്ച ചെയ്യപ്പെട്ടിരിക്കുന്നത്. അതിനാൽ ഭൗതികത്തിനുശേഷം എന്നർഥം വരുന്ന മെറ്റാറ്റാ ഫിസിക്ക (Meta Ta physika) എന്ന യവനപദത്തെ ആധാരമാക്കി ഇതിന് മെറ്റാഫിസിക്സ് എന്ന് പേരു നല്കപ്പെട്ടു. തത്ത്വദർശനം, സത്താശാസ്ത്രം, തത്ത്വമീമാംസ എന്നതിന്റെയെല്ലാം പര്യായമായി ഈ പദം ഉപയോഗിച്ചുവരുന്നു. എങ്കിലും ഭൌതികത്തിന് അതീതം എന്ന അർഥത്തിലാണ് അതിഭൌതികശാസ്ത്രത്തെ മനസ്സിലാക്കേണ്ടത്.
==ചർച്ചാവിഷയങ്ങൾ==
[[File:Platon-2b.jpg|thumb|250px|right|[[പ്ലേറ്റോ]]]]
ഓരോ കാലഘട്ടത്തിലും ജീവിച്ചിരുന്ന ദാർശനികൻമാരുടെ സവിശേഷതകളെ ആശ്രയിച്ച് അതിഭൗതികം വിവിധരൂപം കൈക്കൊണ്ടു. [[പ്ലേറ്റോ]], ബോത്തിയസ്, റോസലിൻ, അബലാർഡ് പീറ്റർ, [[തോമസ് അക്വിനാസ്]], ദെക്കാർത്ത്, സ്പിനോസാ, ഹെഗൽ തുടങ്ങിയവർ ഓരോതരത്തിൽ അതിഭൌതികവാദികൾ ആയിരുന്നു. [[ഈശ്വരൻ|ഈശ്വരന്റെ]] അസ്തിത്വം, [[ആത്മാവ്|ആത്മാവിന്റെ]] അനശ്വരത തുടങ്ങിയ വിഷയങ്ങളും ദ്രവ്യം, സാരം, രൂപം, പിണ്ഡം, (substance,essence,form,matter) എന്നീ സംപ്രത്യയങ്ങളും (cocepts) അതിഭൌതികശാസ്ത്രം ചർച്ച ചെയ്തിരുന്നു. [[തർക്കശാസ്ത്രം]], [[നീതിശാസ്ത്രം]], രാഷ്ട്രമീമാംസ, സൗന്ദര്യശാസ്ത്രം തുടങ്ങിയ തത്ത്വശാസ്ത്ര ശാഖകളിൽ പെടാത്ത ദാർശനികപ്രശ്നങ്ങളെല്ലാം അടുത്തകാലം വരെ ഈ ശാസ്ത്രംഅതിഭൗതികം കൈകാര്യം ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ അതിഭൗതികത്തിന്റെ ചർച്ചാവിഷയങ്ങൾ ജ്ഞാനവും (knowledge) സത്തയും (reality) ആകുന്നു.
 
==ജ്ഞാനവും സത്തയും==
ഭൌതികശാസ്ത്രങ്ങളും [[ഗണിതം|ഗണിതവും]] എത്രതന്നെ പുരോഗമിച്ചാലും അവ ദത്തങ്ങൾ (Data) പ്രദാനം ചെയ്യുകമാത്രമേയുള്ളു. അവയുടെ വ്യാഖ്യാനം മറ്റൊരു വിഷയമാണ്. അന്തഃപ്രജ്ഞയിൽ കൂടെ പ്രപഞ്ചവ്യവസ്ഥ വ്യക്തമാകുമെന്നുള്ള ആശയവാദികളുടെ നിലപാട് അംഗീകരിച്ചില്ലെങ്കിൽ തന്നെയും, ശാസ്ത്രങ്ങളുടെ സൂക്ഷ്മവിശകലനം വെളിച്ചത്തു കൊണ്ടുവരുന്ന വസ്തുക്കളെ പുനർവ്യാഖ്യാനം ചെയ്യുകയെന്ന പ്രക്രിയ അവശേഷിക്കുന്നു. അതു ശാസ്ത്രങ്ങളുടെ സീമയ്ക്കപ്പുറം നടക്കുന്ന ഒരു കർമമാണുതാനും. അതിഭൌതികശാസ്ത്രത്തിന്റെ മേഖല ഇവിടെ ആരംഭിക്കുന്നു.
 
നീതിശാസ്ത്രം, സൌന്ദര്യശാസ്ത്രംസൗന്ദര്യശാസ്ത്രം, തർക്കശാസ്ത്രം തുടങ്ങിയ മാനകശാസ്ത്രങ്ങളുടെ മൂല്യനിർണയനവും അതിഭൌതികശാസ്ത്രത്തിന്റെ കർത്തവ്യമാകുന്നു. സ്വാതന്ത്ര്യം, സൌന്ദര്യംസൗന്ദര്യം തുടങ്ങിയവയുടെ വ്യാഖ്യാനം ഒരതിരുവരെ അതാതു ശാസ്ത്രങ്ങൾ നിർവഹിക്കുന്നുണ്ട്. എന്നാൽ ഈ സങ്കല്പങ്ങളുടെ സമാകലനം മറ്റൊരു മേഖലയിലേ നടക്കുകയുള്ളു-അതിഭൌതികശാസ്ത്രത്തിന്റെഅതിഭൗതികത്തിന്റെ മേഖലയിൽ. അടിസ്ഥാന ശാസ്ത്രസങ്കല്പങ്ങൾ കൂടുതൽ കൂടുതൽ വ്യക്തമാകുംതോറും അവയുടെ സമകാലിതവ്യാഖ്യാനങ്ങൾ പുതിയ രൂപങ്ങൾ കൈക്കൊള്ളും. ഈ വ്യാഖ്യാന പ്രക്രിയ അതിഭൌതികശാസ്ത്രത്തിന്റെഅതിഭൗതികത്തിന്റെ പ്രധാന കർത്തവ്യമായി തുടർന്നുപോകുകയും ചെയ്യും.
 
==പുറംകണ്ണികൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/965822" എന്ന താളിൽനിന്ന് ശേഖരിച്ചത്