"പ്രഫുല്ല കുമാർ മഹന്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++
അവലംബം ചേർക്കുന്നു
വരി 1:
[[അസം|അസമിലെ]] പ്രധാന രാഷ്ട്രീയ കക്ഷികളിലൊന്നായ അസം ഗണ പരിഷത്തിന്റെ നേതാവും സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രിയുമാണ് '''പ്രഫുല്ല കുമാർ മഹന്ത''' (ജനനം: 1954) . രണ്ടു വട്ടം മുഖ്യമന്ത്രി സ്ഥാനം വഹിച്ചിരുന്ന അദ്ദേഹം ആദ്യവട്ടം(1985-ൽ) ആ സ്ഥാനത്തെത്തുമ്പോൾ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായിരുന്നു.
==ജീവിതരേഖ==
1979-85 കാലഘട്ടത്തിൽ സംസ്ഥാനത്തെ അന:ധികൃത കുടിയേറ്റത്തിനെതിരെ ഉയർന്നു വന്ന ''ആസം മൂവ്മെന്റിലെ'' മുൻനിര പ്രസ്ഥാനങ്ങളിലൊന്നായ ഓൾ ആസം സ്റ്റുഡൻസ് യൂണിയനിലൂടെ രാഷ്ട്രീയരംഗത്ത് പ്രവേശിച്ച പ്രഫുല്ല കുമാർ മഹന്തക്ക് സംഘടനയുടെ പ്രസിഡണ്ട് സ്ഥാനത്ത് വരെയെത്താനായി.<ref name=zee>[http://www.zeenews.com/state-election11/assamslide.aspx?sid=16&nid=375&pageNumber=2 Prafulla Kumar Mahanta, 2011 State Elections, Zee News Website]</ref> പിന്നീട് അദ്ദേഹം അസം ഗണ പരിഷത്ത് അംഗമായി. 1985 മുതൽ 1990 വരെയും പിന്നീട് 1996 മുതൽ 2001 വരെയും ഉള്ള കാലയളവുകളിൽ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം 2005-ൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടതിനെ തുടർന്ന് അസം ഗണ പരിഷത്ത് (പ്രോഗ്രസീവ്) എന്ന പുതിയ പാർട്ടിക്ക് രൂപം നൽകി. എന്നാൽ 2009-ലെ ലോക്‌സഭ തെരഞ്ഞെടുപ്പായപ്പോഴേക്കും പാർട്ടിക്ക് നേതൃത്വം നൽകാൻ തലയെടുപ്പുള്ള നേതാക്കന്മാരുടെ അഭാവം നേരിട്ട അസം ഗണ പരിഷത്തിന് മഹന്തയെ തിരികെ വിളിക്കേണ്ടതായി വന്നു. മാതൃസംഘടനയിൽ മടങ്ങിയെത്തി വീണ്ടും പാർട്ടിനേതൃത്വത്തിൽ സജീവമായ അദ്ദേഹത്തെ 2010-ൽ നിയമസഭയിലെ പ്രതിപക്ഷ നേതാവായി ഐക്യകണ്ഠേനെ തെരഞ്ഞെടുത്തു.
==അവലംബം==
<references/>
"https://ml.wikipedia.org/wiki/പ്രഫുല്ല_കുമാർ_മഹന്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്