"പ്രഫുല്ല കുമാർ മഹന്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++
വരി 1:
[[അസം|അസമിലെ]] പ്രധാന രാഷ്ട്രീയ കക്ഷികളിലൊന്നായ അസം ഗണ പരിഷത്തിന്റെ നേതാവും സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രിയുമാണ് '''പ്രഫുല്ല കുമാർ മഹന്ത''' (ജനനം: 1954) . 1985 മുതൽ 1990 വരെയും പിന്നീട് 1996 മുതൽ 2001 വരെയും ഉള്ള കാലയളവുകളിൽ മുഖ്യമന്ത്രി സ്ഥാനം വഹിച്ചിരുന്ന അദ്ദേഹം ആദ്യവട്ടം ആ സ്ഥാനത്തെത്തുമ്പോൾ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായിരുന്നു.
==ജീവിതരേഖ==
1979-85 കാലഘട്ടത്തിൽ സംസ്ഥാനത്തെ അന:ധികൃത കുടിയേറ്റത്തിനെതിരെ ഉയർന്നു വന്ന ''ആസം മൂവ്മെന്റിലെ'' മുൻനിര പ്രസ്ഥാനങ്ങളിലൊന്നായ ഓൾ ആസം സ്റ്റുഡൻസ് യൂണിയനിലൂടെ രാഷ്ട്രീയരംഗത്ത് പ്രവേശിച്ച പ്രഫുല്ല കുമാർ മഹന്തക്ക് സംഘടനയുടെ പ്രസിഡണ്ട് സ്ഥാനത്ത് വരെയെത്താനായി. പിന്നീട് അദ്ദേഹം അസം ഗണ പരിഷത്ത് (എ.ജി.പി) അംഗമായി.
"https://ml.wikipedia.org/wiki/പ്രഫുല്ല_കുമാർ_മഹന്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്