"അധിവൃക്കാഗ്രന്ഥികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ലിങ്ക്..
No edit summary
വരി 19:
}}
 
[[വൃക്ക|വൃക്കകളുടെ]] മുകൾഭാഗത്ത് വൃത്താകൃതിയിൽ കാണപ്പെടുന്ന [[മഞ്ഞ]] കലർന്ന തവിട്ടുനിറമുള്ള അന്തഃസ്രാവികളാണ് '''അഡ്രിനൽ ഗ്രന്ഥികൾ'''. ഓരോന്നിനും 4 മുതൽ 7 ഗ്രാം വരെ തൂക്കംവരും. ഇതിന് കോർട്ടെക്സ് (cortex)<ref>[http://biology.about.com/od/anatomy/a/aa032505a.htm കോർട്ടെക്സ്]</ref> എന്നും മെഡുല്ല (medulla)<ref>[http://www.sci.uidaho.edu/med532/medulla.htm മെഡുല്ല]</ref> എന്നും രണ്ടു ഭാഗങ്ങളുണ്ട്. ഈ രണ്ടു ഭാഗങ്ങളും അവയുടെ ഉദ്ഭവത്തിലും ധർമത്തിലും വ്യത്യസ്തങ്ങളാണ്. അനുകമ്പി നാഡീവ്യൂഹവുമായി ബന്ധപ്പെട്ട് ബാഹ്യചർമത്തിൽനിന്നാണ് അഡ്രിനൽ മെഡുല്ല രൂപം എടുക്കുന്നത്. കാറ്റിക്കോളമീനുകൾ - അഡ്രിനാലിനും നോർ അഡ്രിനാലിനും - ആണ് അഡ്രിനൽ മെഡുല്ലയുടെ ഹോർമോണുകൾ. ഇവ [[ഹൃദയം]], [[രക്തവാഹി|രക്തവാഹികൾ]], [[കുടൽ|കുടലിലെ]] [[പേശി|പേശികൾ]] എന്നിവയുടെ പ്രവർത്തനത്തെ ബാധിക്കുന്നു. ഭയം, ദേഷ്യം തുടങ്ങിയ വികാരങ്ങളുണ്ടാകുമ്പോൾ അഡ്രിനാലിന്റെ പ്രവർത്തനം ശക്തമാകുന്നു. ഉത്കണ്ഠയുളവാക്കുന്ന സാഹചര്യങ്ങളിൽ ഈ ഹോർമോൺ കൂടുതലായി രക്തത്തിൽ കലരുകയും തത്ഫലമായി ആന്തരികാവയവങ്ങളിലെ രക്തവാഹികൾ ചുരുങ്ങുകയും രക്തമർദം വർധിക്കുകയും ചെയ്യും. ഇതുമൂലം പേശികളിലേക്കുള്ള രക്തപ്രവാഹവും വർധിക്കുന്നു. ഹൃദയമിടിപ്പ് കൂടുന്നതോടൊപ്പം ശ്വാസകോശത്തിലെ ശ്വസനികകൾ (bronchioles) വികസിക്കുന്നു. ഇതോടൊപ്പം തന്നെ [[കരൾ|കരളിൽ]] സൂക്ഷിച്ചിരിക്കുന്ന ഗ്ലൈക്കോജനിൽ (glycogen)<ref>[http://www.exrx.net/Nutrition/Glycogen.html ഗ്ലൈക്കോജൻ]</ref> നിന്നും കൂടുതൽ ഗ്ളൂക്കോസ് സ്വതന്ത്രമാക്കപ്പെടുകയും ചെയ്യും. ഈ പ്രത്യേകപ്രക്രിയകളൊക്കെ സാഹചര്യം ആവശ്യപ്പെടുന്ന ആക്രമണപരമോ പ്രതിരക്ഷാപരമോ ആയ നടപടികൾക്കുവേണ്ട ഒരു [[അടിയന്തിരാവസ്ഥ|അടിയന്തിരാവസ്ഥയിൽ]] ജീവികളെ കൊണ്ടെത്തിക്കുന്നു.
 
അഡ്രിനൽ കോർട്ടെക്സും ധാരാളം ഹോർമോണുകൾ - കോർട്ടിക്കോസ്റ്റിറോയിഡുകൾ - ഉത്പാദിപ്പിക്കുന്നുണ്ട്. കോർട്ടിക്കോസ്റ്റിറോണും കോർട്ടിസോളുമാണ് ഏറ്റവും പ്രാധാന്യമർഹിക്കുന്നത്. ഇവയിലൊന്ന് വൃക്കകളുടെ സോഡിയം വിസർജനം നിയന്ത്രിക്കുമ്പോൾ, മറ്റൊന്ന് തൈറോയ്ഡിന്റെ പ്രവർത്തനം നിരോധിക്കുന്നു. യഥാർഥത്തിൽ ഈ ഹോർമോണിന്റെ അഭാവമാണ് എക്സോഫ്താൽമിക് ഗോയിറ്റർ (exophthalmic goitre)<ref>[http://chestofbooks.com/health/general/Family-Physician-2/Exophthalmic-Goitre.html എക്സോഫ്താൽമിക് ഗോയിറ്റർ]</ref> എന്ന രോഗത്തിന് കാരണം. കോർട്ടെക്സിന്റെ അപുഷ്ടി [[അഡിസൺ രോഗം|അഡിസൺ രോഗത്തിനു]] വഴിതെളിക്കുന്നു.
"https://ml.wikipedia.org/wiki/അധിവൃക്കാഗ്രന്ഥികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്