"ഹോസ്ദുർഗ് താലൂക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കേരളത്തിലെ താലൂക്ക്
'കേരളത്തിൽ കാസർഗോഡ് ജി...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

08:04, 11 മേയ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിൽ കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് , തൃക്കരിപ്പൂർ എന്നീ ബ്ലോക്കുകൾ ഉൾപ്പെടുന്ന പ്രദേശമാണ് ഹോസ്ദുർഗ് താലൂക്ക്. കാഞ്ഞങ്ങാടാണ് താലൂക്കാസ്ഥാനം. കാസർഗോഡ് താലൂക്കാണ് ജില്ലയിലെ മറ്റൊരു താലൂക്ക്.

ഹോസ്ദുർഗ് താലൂക്കിലെ ബ്ലോക്കുകൾ

കാഞ്ഞങ്ങാട് ബ്ലോക്ക്

പനത്തടി, കള്ളാർ, ബളാൽ, കോടോം - ബേളൂർ, കിനാനൂർ - കരിന്തളം, മടിക്കൈ, അജാനൂർ എന്നീ എട്ട് ഗ്രാമപഞ്ചായത്തുകളും കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയും പെടുന്നതാണ് കാഞ്ഞങ്ങാട് ബ്ലോക്ക്.

തൃക്കരിപ്പൂർ ബ്ലോക്ക്

വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, കയ്യൂർ - ചീമേനി, ചെറുവത്തൂർ, പീലിക്കോട്, പടന്ന, തൃക്കരിപ്പൂർ, വലിയപറമ്പ എന്നീ എട്ട് ഗ്രാമ പഞ്ചായത്തുകളും നിലേശ്വരം മുനിസിപ്പാലിറ്റിയും തൃക്കരിപ്പൂർ ബ്ലോക്കിൽ പെടുന്നു.

"https://ml.wikipedia.org/w/index.php?title=ഹോസ്ദുർഗ്_താലൂക്ക്&oldid=963279" എന്ന താളിൽനിന്ന് ശേഖരിച്ചത്