"ടർപ്പൻടൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: my:တာရပင်ဆီ
(ചെ.) യന്ത്രം പുതുക്കുന്നു: eo:Terebintino; cosmetic changes
വരി 1:
{{Orphan|date=നവംബർ 2010}}
[[Fileപ്രമാണം:PostcardTurpentineWorkers1912.jpg|thumb|300px|right|പൈൻ മരത്തിൽ നിന്നു കറയെടുക്കുന്ന തൊഴിലാളികൾ]]
 
കോണിഫർ ഗണത്തിൽപ്പെടുന്ന പൈൻ വൃക്ഷങ്ങൾ സ്രവിക്കുന്ന കറയിൽ നിന്നു വാറ്റിയെടുക്കുന്ന എണ്ണയണ് '''ടർപ്പൻടൈൻ'''. ഇത് പൈനെണ്ണ, ദേവദാരുതൈലം എന്നിങ്ങനെയും അറിയപ്പെടുന്നു.
വരി 10:
ഉത്പാദനപ്രക്രിയ അടിസ്ഥാനമാക്കി ടർപ്പൻടൈനിനെ മൂന്നിനങ്ങളായി തരം തിരിച്ചിരിക്കുന്നു.
 
== ഗം ടർപ്പൻടൈൻ ==
 
പൈൻമരങ്ങളിൽ നിന്നും ശേഖരിക്കുന്ന കറ. മരങ്ങളിൽ 2.5 സെ.മീ. നീളവും 2.5 സെ.മീ. ആഴവുമുള്ള പോറലുകളുണ്ടാക്കി അതിലൂടെയാണ് കറ ശേഖരിക്കുന്നത്. എല്ലാ ആഴ്ചയിലും പുതിയ പോറലുകളുണ്ടാക്കി കറ എടുക്കുന്നു. ഒരു സാധാരണ പൈൻ മരത്തിൽ നിന്ന് ഒരു സീസണിൽ സുമാർ 4.5 കി. ഗ്രാം കറ ലഭിക്കും. ഇത് സ്വേദനം ചെയ്താൽ 81 ശ. മാ. റോസിനും 19 ശ. മാ. ടർപ്പൻടൈൻ എണ്ണയും ലഭ്യമാക്കാം. നിരന്തരമായി ഏൽക്കുന്ന ക്ഷതങ്ങൾ മരത്തിന്റെ വളർച്ചയെ ബാധിക്കുമെന്ന് മനസ്സിലാക്കിയതോടെയാണ് മറ്റു മാർഗങ്ങൾ അവലംബിച്ചു തുടങ്ങിയത്.
 
== വുഡ് ടർപ്പൻടൈൻ ==
 
പൂർണവളർച്ചയെത്തിയ [[മരം|മരങ്ങൾ]] വെട്ടിയെടുത്ത് അതിന്റെ [[തടി|തടിയിൽ]] നിന്ന് [[നീരാവി]] സ്വേദനം വഴി വുഡ് ടർപ്പൻടൈൻ വേർതിരിക്കുന്നു. പൈൻമരത്തിന്റെ ചെറിയ ചീളുകളും അറക്കപ്പൊടിയുമാണ് പ്രധാനമായും നീരാവി സ്വേദനത്തിനു വിധേയമാക്കുന്നത്.
 
== സൾഫേറ്റ് ടർപ്പൻടൈൻ ==
 
ക്രാഫ്റ്റ് പേപ്പർ നിർമാണപ്രക്രിയ യിലെ ഉപോത്പന്നമാണ് സൾഫേറ്റ് ടർപ്പൻടൈൻ.
 
== ഉപയോഗങ്ങൾ ==
 
[[പെയിന്റ്]], [[വാർണിഷ്]] എന്നിവയുടെ ലായക മായാണ് ടർപ്പൻടൈൻ പ്രധാനമായും ഉപയോഗിച്ചിരുന്നത്. വെള്ളത്തിൽ ലയിക്കുന്ന പെയിന്റുകളും മറ്റു വില കുറഞ്ഞ പെട്രോളിയം ലായകങ്ങളും കണ്ടുപിടിച്ചതോടെ ടർപ്പൻടൈനിന്റെ ഉപഭോഗം കുറഞ്ഞിട്ടുണ്ടെങ്കിലും [[കർപ്പൂരം]], പൈൻഎണ്ണ, [[കീടനാശിനി|കീടനാശിനികൾ]], റെസിനുകൾ എന്നിവ കൃത്രിമമായി സംശ്ലേഷണം ചെയ്യുന്നതിന് ടർപ്പൻടൈൻ വ്യാപകമായി ഉപയോഗിച്ചുവരുന്നു. ഒടിവുകൾക്കും ചതവുകൾക്കുമുള്ള ചില ഔഷധ ലേപനങ്ങളിലെ പ്രവർത്തനക്ഷമ ഘടകം ശുദ്ധമായ ടർപ്പൻടൈൻ എണ്ണ യാണ്. ഉപശ്വാസനാളീവീക്കം (bronchitis), ശ്വാസകോശാവരണത്തിലെ നീർക്കെട്ട് (pleurisy) എന്നിവയ്ക്ക് പ്രതിവിധിയായി ടർപ്പൻടൈൻ എണ്ണ പുരട്ടാറുണ്ട്. മൃഗചികിത്സാരംഗത്ത് ടർപ്പൻ ടൈൻ ഒരു പ്രധാന ഔഷധമായി ഉപയോഗപ്പെടുത്തിവരുന്നു.
 
== പുറംകണ്ണികൾ ==
 
* [http://www.drugs.com/npp/turpentine.html Complete Turpentine information]
വരി 39:
[[de:Terpentin]]
[[en:Turpentine]]
[[eo:TerebintoTerebintino]]
[[es:Trementina]]
[[et:Tärpentin]]
"https://ml.wikipedia.org/wiki/ടർപ്പൻടൈൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്