"തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
 
==ക്ഷേത്ര രൂപകല്പന==
പ്രധാന പ്രതിഷ്ഠ ശ്രീരാമസ്വാമി ആണ്. ചതുർബാഹുവായ മഹാവിഷ്ണുവിന്റെ രൂപത്തിലാണ് പ്രതിഷ്ഠ. കൃഷ്ണശിലയിൽ തീർത്ത വിഗ്രഹത്തിന് ആറടിപൊക്കമുണ്ട്. കിഴക്കോട്ടാണ് ദർശനം. നിൽക്കുന്ന രൂപത്തിൽ ശംഖും ചക്രവും ഗദയും താമരയും ധരിച്ചിരുക്കുന്ന ഈ പ്രതിഷ്ഠയെ തിരുവങ്ങാട്ട് പെരുമാളെന്നും വിളിക്കുന്നു. ഖരവധത്തിനുശേഷം രൗദ്രഭാവമടങ്ങാത്ത ശ്രീരാമനാണ് ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളത്. ക്ഷേത്രത്തിലെ ഗർഭ ഗൃഹത്തിന് ചുറ്റും അൽപ്പം താഴ്ന്നു നിൽക്കുന്ന മുഖ മണ്ഡപത്തിന്റെ ഇടതു ഭാഗത്തായിട്ടാണ് ശ്രീ ഹനുമാനെ പ്രതിഷ്ടിച്ചിരിക്കുന്നത്. തെക്ക് ഭാഗത്തുള്ള ഇടനാഴിയിൽ ആണ് ദക്ഷിണാമൂർത്തി പ്രതിഷ്ഠ .അതിനു തൊട്ടടുത്തായി ഗണപതി പ്രതിഷ്ഠയും കാണാം .നമസ്കാര മണ്ടപത്തിനും തിടപ്പള്ളിക്കും ഇടയിൽ പടിഞ്ഞാറ് മുഖമായി സുബ്രഹ്മണ്യ പ്രതിഷ്ടയും ഉണ്ട്.
 
.മണ്ഡപത്തിന്റെ വടക്ക് കിഴക്ക് ഭാഗത്ത്‌ ഒരു ചെറിയ മരം കൊണ്ടുള്ള കൂട്ടിൽ ഭഗവതിയുടെ പ്രതിഷ്ടയും ഉണ്ട് .ഭഗവതിയുടെ സഞ്ചാരം ജനങ്ങൾക്ക്‌ ഭയാജനകമായതിനാൽ മന്ത്രശക്തി കൊണ്ട് ഭഗവതിയെ കൂട്ടിലാക്കി ദിക് ബന്ധം ചെയ്തു ചങ്ങല തളച്ചു എന്നാണു ഐതിഹ്യം. വാദ്യക്കാരനായ മാരാർ ബീജാക്ഷരങ്ങളുള്ള പാണികൊട്ടി താൻ ദേവിയെ വരുത്താം എന്നും ശാന്തിക്കാരൻ നമ്പൂതിരി തത്സമയം താൻ നിവേദ്യം അർപ്പിക്കും എന്നും തർക്കിച്ചുകൊണ്ട് പാണി കൊട്ടിയപ്പോൾ ഈ ദേവിയുടെ സാന്നിദ്യം ഉണ്ടായെന്നും നിവേദ്യം ഒരുക്കാൻ കഴുകിയ അരി ഉടനെ ദേവിക്ക് നിവേദിച്ചു എന്നും പറയുന്നു .ഇപ്പഴും ആ നിവെദ്യതിലെന്നപോലെ വേവിക്കാത്ത അരിയാണ് ദേവിക്ക് നിവേദിക്കുന്നത് .മുഖ്യമായ വഴിപാടു ദേവിക്ക് അരിയാണ് ."അരിത്ലാവൽ". അയ്യപ്പൻ, നാഗദേവതകൾ, ബ്രഹ്മരക്ഷസ്സ് എന്നിവരാണ് മറ്റ് ഉപപ്രതിഷ്ഠകൾ.