"ജി.എം.സി. ബാലയോഗി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++
അവലംബം, അന്തർ വിക്കി, വർഗ്ഗം
വരി 1:
ഒരു അഭിഭാഷകനും പ്രമുഖ രാഷ്ട്രീയ നേതാവുമായിരുന്നു '''ഗന്തി മോഹന ചന്ദ്ര ബാലയോഗി''' എന്ന '''ജി.എം.സി ബാലയോഗി''' ( 1951 ഒക്ടോബർ 1 - 2002 മാർച്ച് 3). [[തെലുഗുദേശം പാർട്ടി]] അംഗമായിരുന്ന ബാലയോഗി രണ്ടു വട്ടം [[ലോക്‌സഭ സ്പീക്കർ]] പദവി വഹിച്ചിട്ടുണ്ട്. ദളിത് വിഭാഗത്തിൽ നിന്നും അതുപോലെ തന്നെ, പ്രാദേശിക രാഷ്ട്രീയ കക്ഷികളിൽ നിന്നും ഈ സ്ഥാനത്തെത്തുന്ന ആദ്യത്തെ വ്യക്തിയാണ് അദ്ദേഹം.<ref name=LS>http://speakerloksabha.nic.in/former/baalyogi.asp</ref>
==ജീവിതരേഖ==
[[ആന്ധ്രാപ്രദേശ്|ആന്ധ്രാപ്രദേശിലെ]] ഈസ്റ്റ് ഗോദാവരി ജില്ലയിലുൾപ്പെട്ട യെദുരുലംക ഗ്രാമത്തിലെ ഒരു കർഷക കുടുംബത്തിൽ ഗണിയയുടെയും സത്യമ്മയുടെയും മൂന്നു മക്കളിൽ രണ്ടാമനായി 1951 ഒക്ടോബർ 1-ന് ബാലയോഗി ജനിച്ചു. സ്വന്തം ഗ്രാമത്തിൽ അന്ന് വിദ്യാലയങ്ങളൊന്നും തന്നെയില്ലാതിരുന്നതിനാൽ പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിന് തന്നെ മറ്റൊരു ഗ്രാമത്തിലെ സ്കൂളിനെ ആശ്രയിക്കേണ്ടി വന്നുവെങ്കിലും ബിരുദാനന്തര ബിരുദവും നിയമബിരുദവും നേടിയാണ് ബാലയോഗി തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
വരി 12:
 
ഭാര്യ വിജയകുമാരിയും, മൂന്നു പെൺമക്കളും ഒരു മകനും അടങ്ങുന്നതായിരുന്നു ജി.എം.സി. ബാലയോഗിയുടെ കുടുംബം . അദ്ദേഹത്തിന്റെ മരണ ശേഷം അമലാപുരം മണ്ഡലത്തെ പ്രതിനിധീകരിക്കാൻ പാർട്ടി നിയോഗിച്ചത് വിജയകുമാരിയെ തന്നെയായിരുന്നു.
 
==അവലംബം==
<references/>
 
 
{{Speakers of the Lok Sabha}}
 
[[വർഗ്ഗം:ലോക്‌സഭാ സ്പീക്കർമാർ]]
[[വർഗ്ഗം:ഹെലികോപ്ടർ അപകടത്തിൽ മരണമടഞ്ഞ ഇന്ത്യൻ രാഷ്ട്രീയ നേതാക്കൾ]]
 
[[en:G. M. C. Balayogi]]
[[mr:जी.एम‌.सी. बालयोगी]]
[[sv:G.M.C. Balayogi]]
[[te:జి.ఎం.సి.బాలయోగి]]
"https://ml.wikipedia.org/wiki/ജി.എം.സി._ബാലയോഗി" എന്ന താളിൽനിന്ന് ശേഖരിച്ചത്