"ജി.എം.സി. ബാലയോഗി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++
വരി 1:
ഒരു അഭിഭാഷകനും പ്രമുഖ രാഷ്ട്രീയ നേതാവുമായിരുന്നു '''ഗന്തി മോഹന ചന്ദ്ര ബാലയോഗി''' എന്ന '''ജി.എം.സി ബാലയോഗി''' ( 1951 ഒക്ടോബർ 1 - 2002 മാർച്ച് 3). [[തെലുഗുദേശം പാർട്ടി]] അംഗമായിരുന്ന ബാലയോഗി രണ്ടു വട്ടം [[ലോക്‌സഭ സ്പീക്കർ]] പദവി വഹിച്ചിട്ടുണ്ട്. ദളിത് വിഭാഗത്തിൽ നിന്നും അതുപോലെ തന്നെ, പ്രാദേശിക രാഷ്ട്രീയ കക്ഷികളിൽ നിന്നും ഈ സ്ഥാനത്തെത്തുന്ന ആദ്യത്തെ വ്യക്തിയാണ് ഇദ്ദേഹം.
==ജീവിതരേഖ==
[[ആന്ധ്രാപ്രദേശ്|ആന്ധ്രാപ്രദേശിലെ]] ഈസ്റ്റ് ഗോദാവരി ജില്ലയിലെജില്ലയിലുൾപ്പെട്ട യെദുരുലംക ഗ്രാമത്തിലെ ഒരു കർഷക കുടുംബത്തിൽ ഗണിയയുടെയും സത്യമ്മയുടെയും മൂന്നു മക്കളിൽ രണ്ടാമനായി 1951 ഒക്ടോബർ 1-ന് ബാലയോഗി ജനിച്ചു. സ്വന്തം ഗ്രാമത്തിൽ അന്ന് വിദ്യാലയങ്ങളൊന്നും തന്നെയില്ലാതിരുന്നതിനാൽ പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിന് തന്നെ മറ്റൊരു ഗ്രാമത്തിലെ സ്കൂളിനെ ആശ്രസിക്കേണ്ടി വന്ന ബാലയോഗി ബിരുദാനന്തര ബിരുദവും നിയമത്തിൽ ബിരുദവുംനിയമബിരുദവും നേടിയാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്..
 
1980-ൽ കാക്കിനഡയിലെ ബാറിൽ നിയമ പരിശീലനം ആരംഭിച്ച ബാലയോഗി 1985-ൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആയി നിയമിതനായി. പക്ഷേ അദ്ദേഹം ആ ഉദ്യോഗം രാജിവെച്ച് വീണ്ടും നിയമ പരിശീലനം തുടർന്നു. 1982-ൽ [[എൻ.ടി.ആർ]] [[തെലുഗുദേശം പാർട്ടി]] സ്ഥാപിച്ചപ്പോൾ ആന്ധ്രയിലെ ഒട്ടനേകം ചെറുപ്പക്കാരെപ്പോലെ അദ്ദേഹത്തിന്റെ പ്രഭാവത്തിൽ ആകൃഷ്ടനായ ബാലയോഗിയും [[തെലുഗുദേശം പാർട്ടി|ടി.ഡി.പി]]-യിൽ അംഗമായി ചേർന്നു. പെട്ടന്നു തന്നെ അംഗീകാരങ്ങൾ ബാലയോഗിയെ തേടിയെത്തി. 1986-ൽ കാക്കിനഡയിലെ സഹകരണ നഗര ബാങ്കിന്റെ സഹാധ്യക്ഷ സ്ഥാനം അദ്ദേഹത്തിന് ലഭിച്ചു. 1987-ൽ ഈസ്റ്റ് ഗോദാവരി ജില്ല പ്രജാ പരിഷത്തിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1991 വരെ ആ പദവിയിൽ തുടർന്നു.
"https://ml.wikipedia.org/wiki/ജി.എം.സി._ബാലയോഗി" എന്ന താളിൽനിന്ന് ശേഖരിച്ചത്