"ജി.എം.സി. ബാലയോഗി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
++
വരി 1:
ഒരു അഭിഭാഷകനും പ്രമുഖ രാഷ്ട്രീയ നേതാവുമായിരുന്നു '''ഗന്തി മോഹന ചന്ദ്ര ബാലയോഗി''' എന്ന '''ജി.എം.സി ബാലയോഗി''' ( 1951 ഒക്ടോബർ 1 - 2002 മാർച്ച് 3). [[തെലുഗുദേശം പാർട്ടി]] അംഗമായിരുന്ന ബാലയോഗി രണ്ടു വട്ടം [[ലോക്‌സഭ സ്പീക്കർ]] പദവി വഹിച്ചിട്ടുണ്ട്. ദളിത് വിഭാഗത്തിൽ നിന്നും അതുപോലെ തന്നെ, പ്രാദേശിക രാഷ്ട്രീയ കക്ഷികളിൽ നിന്നും ഈ സ്ഥാനത്തെത്തുന്ന ആദ്യത്തെ വ്യക്തിയാണ് ഇദ്ദേഹം.
==ജീവിതരേഖ==
[[ആന്ധ്രാപ്രദേശ്|ആന്ധ്രാപ്രദേശിലെ]] ഈസ്റ്റ് ഗോദാവരി ജില്ലയിലെ യെദുരുലംക ഗ്രാമത്തിലെ ഒരു കർഷക കുടുംബത്തിൽ ഗണിയയുടെയും സത്യമ്മയുടെയും മൂന്നു മക്കളിൽ രണ്ടാമനായി 1951 ഒക്ടോബർ 1-ന് ബാലയോഗി ജനിച്ചു. സ്വന്തം ഗ്രാമത്തിൽ അന്ന് വിദ്യാലയങ്ങളൊന്നും തന്നെയില്ലാതിരുന്നതിനാൽ പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിന് തന്നെ മറ്റൊരു ഗ്രാമത്തിലെ സ്കൂളിനെ ആശ്രസിക്കേണ്ടി വന്ന ബാലയോഗി ബിരുദാനന്തര ബിരുദവും നിയമത്തിൽ ബിരുദവും നേടിയാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്..
"https://ml.wikipedia.org/wiki/ജി.എം.സി._ബാലയോഗി" എന്ന താളിൽനിന്ന് ശേഖരിച്ചത്