"ബൃഹദീശ്വരക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: kn:ಬೃಹದೀಶ್ವರ ದೇವಾಲಯ
വരി 23:
രാജ രാജ ചോഴന്റെ 25ആം ഭരണവർഷത്തിലെ 275ആം ദിവസമാണ് ക്ഷേത്രനിർമ്മാണം പൂർത്തിയായത്.
==ക്ഷേത്ര വാസ്തുവിദ്യ==
കുഞ്ചരമല്ലൻ രാജരാജപെരുന്തച്ചനാണ്‌ രാജരാജക്ഷേത്രത്തിന്റെ ശില്പി. ക്ഷേത്രത്തിന്റെ മതിലിൽ അദ്ദേഹത്തിന്റെ പേര്‌ കൊത്തിവച്ചിട്ടുണ്ട്<ref name=ncert6>Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 6, Towns Traders and Craftspersons, Page 76-77, ISBN 817450724</ref>. പുറത്തെ മതിലായ തിരുച്ചുറുമാളികയുടെ നിർമ്മാണനേതൃത്വം രാജരാജചോഴന്റെ സൈന്യാധിപനായ കൃഷ്ണരാമന്റെ നേതൃത്വത്തിലും ഭരണം അദിതൻ സൂര്യൻ എന്ന പ്രധാന ഉദ്യോഗസ്ഥന്റെ കീഴിലുമായിരുന്നു.
 
ക്ഷേത്രസമുച്ചയത്തിന്റെ മൊത്ത വിസ്തീർണ്ണം 800x400 അടി ആണ്. എന്നാൽ പ്രധാനഗോപുരം സ്ഥിതിച്ചെയ്യുന്നത് 500x250 അടി എന്ന അളവിലാണ്. നിർമ്മാണത്തിനു മൊത്തം 1.3 ലക്ഷം ടൺ കരിങ്കല്ല് വേണ്ടിവന്നു. രണ്ട് ഗോപുര കവാടങ്ങൾ കടന്ന് വേണം പ്രധാന ഗോപുരത്തിൽ പ്രവേശിക്കാൻ. അഞ്ച് നിലയുള്ള ആദ്യ ഗോപുരം '''കേരളാന്തകൻ തിരുവായിൽ''' എന്ന നാമധേയത്തിലും, മൂന്ന് നിലയുള്ള രണ്ടാമത്തെ ഗോപുരം '''രാജരാജൻ തിരുവായിൽ''' എന്ന നാമധേയത്തിലും അറിയപ്പെടുന്നു.
ക്ഷേത്രസമുച്ചയത്തിന്റെ മൊത്ത വിസ്തീർണ്ണം 800x400 അടി ആണ്. എന്നാൽ പ്രധാനഗോപുരം സ്ഥിതിച്ചെയ്യുന്നത് 500x250 അടി എന്ന അളവിലാണ്. നിർമ്മാണത്തിനു മൊത്തം 1.3 ലക്ഷം ടൺ കരിങ്കല്ല് വേണ്ടിവന്നു. രാജരാജേശ്വര ക്ഷേത്രത്തിനു പ്രധാനമായും രണ്ട് ഗോപുരങ്ങളാണു കവാടങ്ങളായുള്ളത് .ആദ്യം കാണുന്ന കവാടത്തിന്റെ പേരു “കേരളാന്തകൻ തിരുവയിൽ“ എന്നാണു. കേരളനാട്ടുരാജാവായ ശ്രീ ഭാസ്കരരവിവർമ്മനെ പരാജയപ്പെടുത്തിയതിനു ശേഷം രാജരാജൻ ഒന്നാമനു ലഭിച്ച പേരാണത്രെ കേരളാന്തകൻ. അതിന്റെ ഓർമ്മക്കായാണു ഈ അഞ്ചു നിലകളുള്ള ഗോപുരത്തിനു കേരളാന്തകൻ തിരുവയിൽ എന്ന് നാമകരണം ചെയ്തിരിക്കുന്നത്. ഗോപുരത്തിന്റെ ബേസ് അളവ് 90‘ x 55‘ (അതിന്റെ പ്രവേശനകവാടത്തിന്റെ വീതി 15 അടി) ആണു. നിരവധി മനോഹരമായ ശിൽപ്പങ്ങൾ ഗോപുരത്തിന്റെ മനോഹാരിതക്ക് ആക്കം കൂട്ടുന്നുണ്ട്. മാത്രമല്ല ഈ ഗോപുരത്തിൽ തന്നെ ദക്ഷിണാമൂർത്തിയുടേയും (തെക്ക്) ,ബ്രഹ്മാവിന്റേയും (വടക്ക്) പ്രതിഷ്ഠകളുണ്ട്.
 
രണ്ടാമത്തെ ഗോപുരത്തിന്റെ പേരു രാജരാജൻ തിരുവയിൽ. നിറയെ പുരാണകഥാസന്ദർഭങ്ങൾ ആലേഖനം ചെയ്തിരിക്കുന്ന ഈ ഗോപുരം വിജ്ഞാനകുതുകികൾക്ക് ഒട്ടേറേ പഠനവിഷയങ്ങൾ നൽകുന്നതാണു. ശിവ-മാർക്കണ്ഡേയപുരാണങ്ങൾ മാത്രമല്ല, അർജ്ജുനകിരാതസന്ദർഭവും ഇതിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.ഇതിനു മൂന്നുനിലകളാണുള്ളത്. ഇതിലെ ഒരു പ്രധാന ശിൽപ്പമായി പറയുന്നത്, ഒരു പാമ്പ് ആനയെ വിഴുങ്ങുന്ന ശിൽപ്പമാണു. ഒട്ടനവധി പഠനങ്ങൾക്ക് വിധേയമായിട്ടുണ്ടത്രെ ഇത്. ഈ ഗോപുരത്തിലെ ചില ശിൽപ്പങ്ങളൊക്കെ മറാത്താ ഭരണകാലത്തിന്റെ ശേഷിപ്പുകളാണ്. നാഗരാജാവിന്റേയും ഇന്ദിരാദേവിയുടേയും പ്രതിഷ്ഠകൾ ഈ ഗോപുരത്തിലുണ്ട്.
 
തഞ്ചാവൂർ ക്ഷേത്രത്തിലെ കീർത്തനാലാപനത്തിനു വേണ്ടിമാത്രം 50 ഗായകരെ ഏർപ്പാടാക്കിയിരുന്നു. അവിടത്തെ നൃത്തമണ്ഡപങ്ങളിൽ നൃത്തമാടുന്നതിനായി 400 നർത്തകികളും വാദ്യോപകരണങ്ങൾ ഉപയോഗിക്കുവാനായിമാത്രം 100 വാദ്യകലാകാരന്മാരും ഉണ്ടായിരുന്നു.
 
[[പ്രമാണം:Sculptures at brihadeswara temple tajore.jpg|right|thumb|കേത്രത്തിലെ കൊത്തുപണികൾ]]
ക്ഷേത്രത്തിന്റെ [[ശ്രീവിമാനാ]] മഹാമണ്ഡപത്തിന്റെ അടുത്താണ് സ്ഥിതി ചെയ്യുന്നത്. ശ്രീവിമാനാ, [[ശ്രീകോവിൽ]], [[ഗർഭഗൃഹം]] (sanctum sanctorum), [[മുഖമണ്ഡപം]] ഇവയാണ് പ്രധാന ക്ഷേത്രഗോപുരത്തിന്റെ ഭാഗങ്ങൾ. ഉപപിത, അടിസ്ഥാന, ഭിത്തി, പ്രസ്ത്ര, ഹാര, നില, ഗ്രിവ, ശികര, സ്തുപി ഇവയെല്ലാമുൾപ്പെട്ടതാണ് ശ്രീവിമാന. ഒറ്റ കല്ലിൽ നിർമ്മിച്ച 13 അടി ഉയരമുള്ള ശിവലിംഗമാണ് അവിടത്തെ പ്രധാന പ്രതിഷ്ഠ.
Line 36 ⟶ 42:
 
ക്ഷേത്രഗോപുരത്തിന്റെ മുകളിലെ കല്ലിന്‌ ഏകദേശം 90 ടൺ ഭാരമുണ്ട്. ഏകദേശം 4 കിലോമീറ്റർ നീളമുള്ള ചെരിവുതലം നിർമ്മിച്ച് കല്ലുകളെ അതിലൂടെ നിരക്കി നീക്കിയാണ്‌ അവയെ മുകളിലേക്കെത്തിച്ചത്. ക്ഷേത്രത്തിനടുത്ത് ഈ ചെരിവുതലം നിലനിന്നിടത്തെയിടത്തെ ഒരു സ്ഥലത്തിന്റെ പേര് ചാരുപാലം എന്നാണ്‌<ref name=ncert/>. കൃഷ്ണശിലയിൽ നിർമ്മിച്ച ക്ഷേത്രം വാസ്തുവിദ്യയുടെ വിസ്മയമായി ഇന്നും നിലകൊള്ളുന്നു. വലിയ ഗോപുരങ്ങളും തോരണം എന്നു പേരുള്ള പ്രവേശനകവാടവും ക്ഷേത്രത്തിനുണ്ട്. 240.9 മീറ്റർ നീളവും 122 മീറ്റർ വീതിയുമുള്ള കെട്ടിടത്തിനു ചുറ്റുമായി രണ്ടു നിലയുള്ള മാളിക നിർ‌മ്മിച്ചിരിക്കുന്നു. ശിഖരം എന്നു വിളിക്കുന്ന താഴികക്കുടത്തിനു എട്ട് വശങ്ങളുണ്ട്. 7.8 മീറ്റർ വീതിയുമുള്ള ഒറ്റക്കല്ലിലാണ് ഇതിന്റെ നിർ‌മ്മാണം. ക്ഷേത്രത്തിനുള്ളിലെ ചുവരുകളിൽ കാണപ്പെടുന്ന ചുവർചിത്രങ്ങൾ ചോളചിത്രരചനാരീതിയുടെ മികച്ച ഉദാഹരണങ്ങളാണ്
 
 
== പ്രതിഷ്ഠകൾ ==
"https://ml.wikipedia.org/wiki/ബൃഹദീശ്വരക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്