[[തൃശ്ശൂർഎറണാകുളം ജില്ല|തൃശൂർഎറണാകുളം ജില്ലയിലെ]] [[മൂക്കന്നൂർ ഗ്രാമപഞ്ചായത്ത്|മൂക്കന്നൂർ പഞ്ചായത്തിൽ]] [[ചാലക്കുടി പുഴ|ചാലക്കുടി പുഴയുടെ]] കരയിൽ സ്ഥിതിചെയ്യുന്ന വിനോദസഞ്ചാരകേന്ദ്രമാണ് '''ഏഴാറ്റുമുഖം പ്രകൃതിഗ്രാമം'''. ചാലക്കുടിപ്പുഴയുടെ കുറുകെ നിർമ്മിച്ചിരിക്കുന്ന തടയണയുടെ ഇരുവശത്തുമായി നിർമ്മിച്ചിരിക്കുന്ന മനോഹരമായ ഉദ്യാനവും കുട്ടികൾക്കായുള്ള പാർക്കും ഉൾപ്പെട്ടതാണ് ഇവിടം. കാലടി പ്ലാന്റേഷൻ എസ്റ്റേറ്റിലാണ് ഈ വിനോദസഞ്ചാരകേന്ദ്രം സ്ഥിതിചെയ്യുന്നത്. [[അങ്കമാലി|അങ്കമാലിയിൽ]] നിന്നും മൂക്കന്നൂർ വഴി [[അതിരപ്പിള്ളി വെള്ളച്ചാട്ടം|അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്കുള്ള]] വഴിയിലാണ് പ്രകൃതിഗ്രാമം. വിനോദസഞ്ചാരികൾക്ക് പുഴയിൽ ഇറങ്ങുവാനും കുളിക്കുവാനുമുള്ള സൗകര്യം ഇവിടെയുണ്ട്.
[[കെ.ടി.ഡി.സി.]] വക എല്ലാ ദിവസവും ഇവിടേയ്ക്ക് ടൂർ പാക്കേജ് ലഭ്യമാണ്<ref>http://www.ktdc.com/tours.php</ref>.