"ബാഡ്മിന്റൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

70 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
1887 വരെ ബ്രിട്ടീഷ് ഇന്ത്യയിൽ രൂപം കൊണ്ട നിയമങ്ങൾക്കനുസരിച്ചു തന്നെയായിരുന്നു ബാഡ്മിന്റൺ കളിച്ചിരുന്നത്. ബ്രിട്ടണിലെ ബാത്ത് ബാഡ്മിന്റൺ ക്ലബ്ബാണ് കളിക്ക് വ്യകതമായ നിയമങ്ങൾ നൽകിയത്. അടിസ്ഥാനപരമായ നിയമങ്ങൾ 1887-ലാണ് രൂപം കൊണ്ടത്.<ref name=USM/> ഇന്ന് നിലവിലുള്ള നിയമങ്ങളുമായി ഏറ്റവും അടുത്തുനിൽക്കുന്ന നിയമങ്ങൾക്ക് രൂപം നൽകിയത് 1893-ൽ ഇംഗ്ലണ്ടിലെ ബാഡ്മിന്റൺ സംഘടന (ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇംഗ്ലണ്ട്) ആണ്.<ref>{{Cite web|url=http://www.worldbadminton.com/newsite/History/index.html|title=History of Badminton: Founding of the BAE and Codification of the Rules|publisher=WorldBadminton.com}}</ref> ഇതേ സംഘടന തന്നെയാണ് പിന്നീട് 1899-ൽ ലോകത്തിലെ ആദ്യ ഔദ്യോഗിക ബാഡ്മിന്റൺ മത്സരം (ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാംപ്യൻഷിപ്സ്) ആരംഭിക്കാൻ മുൻകൈ എടുത്തത്.
[[File:Badminton_in_Okcheon_2.jpg|ബാഡ്മിന്റൺ കളി|thumb]]
കാനഡ, ഡെന്മാർക്ക്, ഇംഗ്ലണ്ട്, ഫ്രാൻസ്, ഹോളണ്ട്, അയർലണ്ട് ന്യൂസീലാന്റ്, സ്കോട്ട്ലാന്റ്, വെയിൽസ് എന്നീ രാജ്യങ്ങൾ ചേർന്ന് 1934ൽ1934-ൽ അന്താരാഷ്ട്ര ബാഡ്മിന്റൺ ഫെഡറേഷൻ (IBFഐ.ബി.എഫ്.: The Internationalഇന്റർനാഷണൽ Badmintonബാഡ്മിന്റൺ Federationഫെഡറേഷൻ) സ്ഥാപിച്ചു. ഇന്ന് ഈ സംഘടന ലോക ബാഡ്മിന്റൺ ഫെഡറേഷൻ എന്നാണ് അറിയപ്പെടുന്നത്. 1936ൽ1936-ൽ ഇന്ത്യയും ബാഡ്മിന്റൺ ഫെഡറേഷനിൽ ചേർന്നു. ഇന്ന് അന്താരാഷ്ട്ര തലത്തിൽ ബാഡ്മിന്റൺ കളിയുടെ കാര്യങ്ങൾ നോക്കിനടത്തുന്നത് ലോക ബാഡ്മിന്റൺ ഫെഡറേഷനാണ്.
 
ഇംഗ്ലണ്ടിൽ കളി തുടങ്ങിയ കാലത്ത് പുരുഷന്മാരുടെ ബാഡ്മിന്റണിൽ പരമ്പരാഗതമായി ആധിപത്യം പുലർത്തിയിരുന്നത് ഡെന്മാർക്കായിരുന്നു. ഇങ്ങനെയൊക്കെയായിരുന്നുവെങ്കിലും അന്താരാഷ്ട്ര തലത്തിൽ ഏഷ്യയിലെ രാജ്യങ്ങൾക്കായിരുന്നു മേൽക്കോയ്മ. ഡെന്മാർക്കിനൊപ്പം ചൈന, ദക്ഷിണ കൊറിയ, മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലും മികച്ച കളിക്കാരുണ്ടായിരുന്നു. കഴിഞ്ഞ കുറച്ചു ദശകങ്ങളായി പുരുഷ ബാഡ്മിന്റണിലും വനിതാ ബാഡ്മിന്റണിലും അന്താരാഷ്ടതലത്തിൽ മികവ് പുലർത്തുന്നത് ചൈനയിൽനിന്നുള്ള കളിക്കാരാണ്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/959054" എന്ന താളിൽനിന്ന് ശേഖരിച്ചത്