"ദ് ട്രയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
നെറിവും കഴിവുമുള്ള ബാങ്ക് ഉദ്യോഗസ്ഥൻ ജോസഫ് കെ. എന്നയാളാണ് ഈ കഥയിലെ മുഖ്യകഥാപാത്രം. അകാരണമായി ഒരു പ്രഭാതത്തിൽ അയാൾ അറസ്റ്റു ചെയ്യപ്പെടുന്നു. അറസ്റ്റിനുള്ള കാരണം ചോദിച്ച അയാൾക്ക് ആരും മറുപടി കൊടുത്തില്ല. കോടതിയിലെ അയാളുടെ വിചാരണ വെറും അസംബന്ധവും പ്രഹസനമായി മാറുന്നു. അറസ്റ്റിനുള്ള കാരണം കോടതിക്കും നിശ്ചയമില്ലായിരുന്നു. ആരോപണങ്ങൾ വ്യക്തമാക്കാനോ അയാളുടെ വൈഷമ്യത്തിനു പരിഹാരമുണ്ടാക്കാനോ ആരും ഒന്നും ചെയ്യാതിരുന്നപ്പോൾ തനിക്കറിയാത്ത കുറ്റാരോപണത്തിൽ നിർദ്ദോഷിത്വം സ്ഥാപിക്കാൻ അയാൾ പരക്കം പായുന്നു. വക്കീലിനെ പോയി കണ്ട അയാൾക്ക് കിട്ടിയ മറുപടി, അറസ്റ്റിനുള്ള കാരണം അറിവില്ലാത്തതിനാൽ കേസ് വാദിക്കാൻ നിവൃത്തിയില്ല എന്നായിരുന്നു. ഒരു പുരോഹിതനെയും അയാൾ സമീപിച്ചെങ്കിലും, "ഇതൊക്കെ സഹിച്ച് ജീവിക്കണം" എന്ന ഉപദേശം മാത്രമാണ് കിട്ടിയത്. ഈ പ്രഹസനങ്ങൾക്കൊടുവിൽ, ജോസെഫ് കെ.31-ആം ജന്മദിനത്തിൽ നിഷ്കരുണം വധിക്കപ്പെടുന്നു.<ref name = "appan">[[കെ.പി. അപ്പൻ]], "ക്ഷോഭിക്കുന്നവരുടെ സുവിശേഷം" എന്ന പുസ്തകത്തിലെ ലേഖനം: "കഫ്ക മുഖം മൂടിയില്ലാതെ"</ref>
 
'വിചാരണ' എന്നർത്ഥമുള്ള 'ട്രയൽ' എന്ന പേരിലാണ് ഈ കൃതി പൊതുവേ അറിയപ്പെടുന്നതെങ്കിലും, ജർമ്മൻ ഭാഷയിലെ "Derprozess" എന്ന പേരിന്റെ ശരിയായ അർത്ഥം നിയമനടപടികൾ എന്നാണെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ജർമ്മൻ വാക്കിന് ക്ഷയരോഗം എന്നു കൂടി അർത്ഥമുള്ളതിനാൽ, ക്ഷയരോഗിയായിരുന്ന കാഫ്ക രോഗത്തെ ശിക്ഷയായി സങ്കല്പിച്ച് രചിച്ചതാണിതെന്ന പക്ഷവുമുണ്ട്.<ref name = "appan"/>
 
==അവലംബം==
"https://ml.wikipedia.org/wiki/ദ്_ട്രയൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്