"കെ. ബാലചന്ദർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 10:
|yearsactive = 1965 മുതൽ സജീവം
}}
ഒരു പ്രമുഖ ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവും സംവിധായകനും തിരക്കഥാകൃത്തുമാണ് '''കെ.ബാലചന്ദർ''' ‍(ഇംഗ്ലീഷ്:K. Balachander, തമിഴ്: கே. பாலசந்தர்) (ജനനം:9 ജൂലൈ 1930). തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷാചിത്രങ്ങൾക്ക് പുറമേ മലയാളത്തിലും ഹിന്ദിയിലും ഒരോ ചലച്ചിത്രങ്ങളും അദ്ദേഹം സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. 1980-ൽ പുറത്തിറങ്ങിയ ''തിരകൾ എഴുതിയ കാവ്യം'' ആണ് മലയാള ചിത്രം. 1981-ൽ പുറത്തിറങ്ങിയ ''ഏക് ദൂജേ കേ ലിയേ'' ആണ് ഹിന്ദി ചിത്രം. അദ്ദേഹം തിരക്കഥയോ സംവിധാനമോ കൈകാര്യം ചെയ്ത ചിത്രങ്ങൾ ഏറെയും സങ്കീർണമായ വ്യക്തി ബന്ധങ്ങളോ സാമൂഹിക വിഷയങ്ങളോ ആസ്പദമാക്കിയുള്ളവയാണ്. [[കമലഹാസൻ]], [[രജനികാന്ത്]], [[പ്രകാശ് രാജ്]], [[വിവേക്]] തുടങ്ങി ഒട്ടേറെ പ്രശസ്ത നടന്മാരെ സിനിമയിൽ അവതരിപ്പിച്ചത് ബാലചന്ദറാണ്. കവിതാലയ പ്രൊഡക്ഷൻസ് എന്ന പേരിൽ അദ്ദേഹത്തിന് സ്വന്തമായി ഒരു ചലച്ചിത്ര നിർമ്മാണ കമ്പനിയുമുണ്ട്. ഇന്ത്യൻ സിനിമക്ക് , പ്രത്യേകിച്ച് തമിഴ് സിനിമക്ക് ധാരാളം സംഭാവനകൾ നൽകിയ അദ്ദേഹത്തിന് ദേശീയപുരസ്കാരങ്ങളടക്കമുള്ള നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്. പത്മശ്രീ പുരസ്കാരം(1987), ദാദാ സാഹിബ് ഫാൽകെ അവാർഡ് (2011), തമിഴ്‌നാട് സർക്കാറിന്റെ കലൈമാമണി, ആന്ധ്രാപ്രദേശ് സർക്കാറിന്റെ എ.എൻ.ആർ നാഷണൽ അവാർഡ് തുടങ്ങിയവ അവയിൽ ചിലതാണ്. തമിഴ് സിനിമാലോകത്തെ കാരണവരായ കെ. ബാലചന്ദർ സഹപ്രവർത്തകർക്കിടയിൽ അറിയപ്പെടുന്നത് ''ഇയക്കുനർ ശിഖരം'' എന്ന വിളിപ്പേരിലാണ്.അഞ്ചു പതിറ്റാണ്ടു നീണ്ട ചലച്ചിത്രജീവിതത്തിനിടയിൽ ചെറുതും വലുതുമായ നൂറുകണക്കിന് താരങ്ങളെ വാർത്തെടുക്കുകയും കാർക്കശ്യമുള്ള സംവിധാനത്തിലൂടെ അഭിനേതാക്കളുടെ ഏറ്റവും മികച്ച പ്രകടനം സ്വന്തം ചിത്രങ്ങളുടെ നേട്ടമാക്കുകയും ചെയ്ത ഈ പ്രതിഭക്ക് സിനിമാലോകം അറിഞ്ഞുനൽകിയ പേരാണ് 'പ്രതിഭയുടെ ഉച്ചിയിലുള്ള സംവിധായകൻ' എന്ന് അർഥം വരുന്ന ''ഇയക്കുനർ ശിഖരം''.<ref name=madhyamam>[http://www.madhyamam.com/news/73843/110429 ദാദാ സാഹിബ് ഫാൽകെ അവാർഡ് കെ ബാലചന്ദറിന് ‍, മാധ്യമം,04/29/2011 ]</ref>
==ജീവിതരേഖ==
===ആദ്യകാലജീവിതം===
വരി 16:
 
===ചലച്ചിത്രജീവിതം===
[[എം.ജി. രാമചന്ദ്രൻ|എം.ജി.ആറിന്റെ]] ആവശ്യ പ്രകാരം ''ദൈവ തായി'' എന്ന അദ്ദേഹത്തിന്റെ ചിത്രത്തിന് സംഭാഷണമെഴുതിക്കൊണ്ടാണ് അദ്ദേഹം ചലച്ചിത്ര ലോകത്ത് കാൽകുത്തിയത്. 1965-ൽ ''നാണൽ'', ''നീർക്കുമിഴി'' എന്നീ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. 1975-ൽ അദ്ദേഹം സംവിധാനം ചെയ്ത ''അപൂർവ്വരാഗങ്ങൾ'' എന്ന ചെയ്ത ''അപൂർവ്വരാഗങ്ങൾ'' എന്ന ചിത്രത്തിലൂടെയാണ് രജനീകാന്ത് സിനിമയിലേക്ക് കടന്നു വന്നത്. കമലഹാസനും രജനീകാന്തും തങ്ങളുടെ അഭിനയജീവിതത്തിന്റെ ആദ്യഘട്ടത്തിൽ ഒന്നിച്ചെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. അച്ഛനും മകനും തമ്മിലുള്ള ബന്ധം മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം അദ്ദേഹം ''അന്തുലേനി കത'' എന്ന പേരിൽ 'തെലുങ്കിലുമെടുത്തു. ''അവർകൾ'' (1977), ''വറുമയിൻ നിറം സികപ്പ്'' (1980), ''47 നാൾകൾ'' (1981) എന്നീ ചിത്രങ്ങൾ അദ്ദേഹത്തെ തമിഴ് സംവിധായകരുടെ മുൻനിരയിലെത്തിച്ചു.1985-ൽ സ്വന്തമായി കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്ത ''സിന്ധുഭൈരവി'' ഏറെ ജനപ്രീതി നേടി. സംഘർഷങ്ങളിൽ പെടുന്ന സംഗീതജ്ഞന്റെ ജീവിതമായിരുന്നു ഈ ചിത്രത്തിന്റെ പ്രമേയം. 2006-ൽ പുറത്തു വന്ന ''പൊയ്''' ആണ് ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത സിനിമ.2008-ൽ ''കുചേലൻ'', ''തിരുവണ്ണാമലൈ'' എന്നീ ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ നിർമ്മാണ കമ്പനിയായ കവിതാലയയുടെ ബാനറിൽ ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയത്. ഏതാനും ടെലിവിഷൻ പരമ്പരകളും അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. ഇതിനിടെ ''രെട്ടൈ ചുഴി'' എന്ന തമിഴ് ചിത്രത്തിൽ പ്രധാന വേഷമണിഞ്ഞ് അഭിനയരംഗത്തെ മികവും അദ്ദേഹം വെളിപ്പെടുത്തി.
 
===കുടുംബം===
വരി 22:
 
==അവലംബം==
<references/>
 
 
[[en:K. Balachander]]
"https://ml.wikipedia.org/wiki/കെ._ബാലചന്ദർ" എന്ന താളിൽനിന്ന് ശേഖരിച്ചത്