"കെ. ബാലചന്ദർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 10:
|yearsactive = 1965 മുതൽ സജീവം
}}
ഒരു പ്രമുഖ ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവും സംവിധായകനും തിരക്കഥാകൃത്തുമാണ് '''കെ.ബാലചന്ദർ''' ‍(ഇംഗ്ലീഷ്:K. Balachander, തമിഴ്: கே. பாலசந்தர்) (ജനനം:9 ജൂലൈ 1930). തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷാചിത്രങ്ങൾക്ക് പുറമേ മലയാളത്തിലും ഹിന്ദിയിലും ഒരോ ചലച്ചിത്രങ്ങളും അദ്ദേഹം സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. 1980-ൽ പുറത്തിറങ്ങിയ ''തിരകൾ എഴുതിയ കാവ്യം'' ആണ് മലയാള ചിത്രം. 1981-ൽ പുറത്തിറങ്ങിയ ''ഏക് ദൂജേ കേ ലിയേ'' ആണ് ഹിന്ദി ചിത്രം. അദ്ദേഹം തിരക്കഥയോ സംവിധാനമോ കൈകാര്യം ചെയ്ത ചിത്രങ്ങൾ ഏറെയും സങ്കീർണമായ വ്യക്തി ബന്ധങ്ങളോ സാമൂഹിക വിഷയങ്ങളോ ആസ്പദമാക്കിയുള്ളവയാണ്. [[കമലഹാസൻ]], [[രജനികാന്ത്]], [[പ്രകാശ് രാജ്]], [[വിവേക്]] തുടങ്ങി ഒട്ടേറെ പ്രശസ്ത നടന്മാരെ സിനിമയിൽ അവതരിപ്പിച്ചത് ബാലചന്ദറാണ്. കവിതാലയ പ്രൊഡക്ഷൻസ് എന്ന പേരിൽ അദ്ദേഹത്തിന് സ്വന്തമായി ഒരു ചലച്ചിത്ര നിർമ്മാണ കമ്പനിയുമുണ്ട്. ഇന്ത്യൻ സിനിമക്ക് , പ്രത്യേകിച്ച് തമിഴ് സിനിമക്ക് ധാരാളം സംഭാവനകൾ നൽകിയ അദ്ദേഹത്തിന് ദേശീയപുരസ്കാരങ്ങളടക്കമുള്ള നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്. പത്മശ്രീ പുരസ്കാരം(1987), ദാദാ സാഹിബ് ഫാൽകെ അവാർഡ് (2011), തമിഴ്‌നാട് സർക്കാറിന്റെ കലൈമാമണി, ആന്ധ്രാപ്രദേശ് സർക്കാറിന്റെ എ.എൻ.ആർ നാഷണൽ അവാർഡ് തുടങ്ങിയവ അവയിൽ ചിലതാണ്. തമിഴ് സിനിമാലോകത്തെ കാരണവരായ കെ. ബാലചന്ദർ സഹപ്രവർത്തകർക്കിടയിൽ അറിയപ്പെടുന്നത് ''ഇയക്കുനർ ശിഖരം'' എന്ന വിളിപ്പേരിലാണ്.അഞ്ചു പതിറ്റാണ്ടു നീണ്ട ചലച്ചിത്രജീവിതത്തിനിടയിൽ ചെറുതും വലുതുമായ നൂറുകണക്കിന് താരങ്ങളെ വാർത്തെടുക്കുകയും കാർക്കശ്യമുള്ള സംവിധാനത്തിലൂടെ അഭിനേതാക്കളുടെ ഏറ്റവും മികച്ച പ്രകടനം സ്വന്തം ചിത്രങ്ങളുടെ നേട്ടമാക്കുകയും ചെയ്ത ഈ പ്രതിഭക്ക് സിനിമാലോകം അറിഞ്ഞുനൽകിയ പേരാണ് 'പ്രതിഭയുടെ ഉച്ചിയിലുള്ള സംവിധായകൻ' എന്ന് അർഥം വരുന്ന ''ഇയക്കുനർ ശിഖരം''.
==ജീവിതരേഖ==
===ആദ്യകാലജീവിതം===
1930 ജൂലൈ 9-ന് തഞ്ചാവൂരിലെ തമിഴ് ബ്രാഹ്മണകുടുംബത്തിൽ ദണ്ഡപാണിയുടെയും സരസ്വതിയുടെയും മകനായി ജനിച്ച ബാലചന്ദർ ചിദംബരത്തെ [[അണ്ണാമലൈ സർവകലാശാല|അണ്ണാമല യൂണിവേഴ്‌സിറ്റിയിൽ]] നിന്ന് ബി.എസ്‌സി സുവോളജി ബിരുദം നേടിയ ശേഷം തിരുവാരൂർ ജില്ലയിലെ മുത്തുപ്പേട്ടയിൽ സ്‌കൂൾ അധ്യാപകനായി ഔദ്യോഗികജീവിതം തുടങ്ങി. 1960-കളിൽ അക്കൗണ്ടന്റ് ജനറൽ ഓഫിസിൽ സൂപ്രണ്ടായി ജോലിചെയ്തുകൊണ്ടിരുന്ന കാലത്ത് തന്നെ നാടകരചനക്കും സംവിധാനത്തിനും സമയം കണ്ടെത്തി. സാമൂഹികപ്രതിബദ്ധതയുള്ള നാടകങ്ങളിലൂടെ അദ്ദേഹം അന്നു തന്നെ പ്രേക്ഷകശ്രദ്ധയാകർഷിച്ചപ്രേക്ഷകശ്രദ്ധയാകർഷിച്ചിരുന്നു.
 
===ചലച്ചിത്രജീവിതം===
"https://ml.wikipedia.org/wiki/കെ._ബാലചന്ദർ" എന്ന താളിൽനിന്ന് ശേഖരിച്ചത്