"കെ. ബാലചന്ദർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15:
1930 ജൂലൈ 9-ന് തഞ്ചാവൂരിലെ തമിഴ് ബ്രാഹ്മണകുടുംബത്തിൽ ദണ്ഡപാണിയുടെയും സരസ്വതിയുടെയും മകനായി ജനിച്ച ബാലചന്ദർ ചിദംബരത്തെ [[അണ്ണാമലൈ സർവകലാശാല|അണ്ണാമല യൂണിവേഴ്‌സിറ്റിയിൽ]] നിന്ന് ബി.എസ്‌സി സുവോളജി ബിരുദം നേടിയ ശേഷം തിരുവാരൂർ ജില്ലയിലെ മുത്തുപ്പേട്ടയിൽ സ്‌കൂൾ അധ്യാപകനായി ഔദ്യോഗികജീവിതം തുടങ്ങി. 1960-കളിൽ അക്കൗണ്ടന്റ് ജനറൽ ഓഫിസിൽ സൂപ്രണ്ടായി ജോലിചെയ്തുകൊണ്ടിരുന്ന കാലത്ത് തന്നെ നാടകരചനക്കും സംവിധാനത്തിനും സമയം കണ്ടെത്തി. ''മേജർ ചന്ദ്രകാന്ത്'', ''സെർവർ സുന്ദരം'', ''നീർക്കുമിഴി'', ''മെഴുഗുവത്തി'' തുടങ്ങിയ അദ്ദേഹത്തിന്റെ നാടകങ്ങൾ ശ്രദ്ധിക്കപ്പെട്ടു.
===ചലച്ചിത്രജീവിതം===
എം.ജി.ആറിന്റെ ആവശ്യ പ്രകാരം ''ദൈവ തായി'' എന്ന അദ്ദേഹത്തിന്റെ ചിത്രത്തിന് സംഭാഷണമെഴുതിക്കൊണ്ടാണ് അദ്ദേഹം ചലച്ചിത്ര ലോകത്ത് കാൽകുത്തിയത്. 1965-ൽ ''നാണൽ'', ''നീർക്കുമിഴി'' എന്നീ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. 1975-ൽ അദ്ദേഹം സംവിധാനം ചെയ്ത ''അപൂർവ്വരാഗങ്ങൾ'' എന്ന ചെയ്ത ''അപൂർവ്വരാഗങ്ങൾ'' എന്ന ചിത്രത്തിലൂടെയാണ് രജനീകാന്ത് സിനിമയിലേക്ക് കടന്നു വന്നത്. അദ്ദേഹം 'അന്തുലേനി കത' എന്ന പേരിൽ 'അപൂർവരാഗങ്ങൾ' തെലുങ്കിലുമെടുത്തു.അവർകൾ (1977), വറുമയിൻ നിറം സികപ്പ് (1980), 47 നാൾകൾ (1981) എന്നീ ചിത്രങ്ങൾ അദ്ദേഹത്തെ തമിഴ് സംവിധായകരുടെ മുൻനിരയിലെത്തിച്ചു.1985-ൽ സ്വന്തമായി കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്ത 'സിന്ധുഭൈരവി' ഏറെ ജനപ്രീതി നേടി. 2006-ൽ പുറത്തു വന്ന 'പൊയ്' ആണ് ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത സിനിമ.2008-ൽ 'കുചേലൻ', 'തിരുവണ്ണാമലൈ' എന്നീ ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ നിർമ്മാണ കമ്പനിയായ കവിതാലയയുടെ ബാനറിൽ ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയത്. ഏതാനും ടെലിവിഷൻ പരമ്പരകളും അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. ഇതിനിടെ ''രെട്ടൈ ചുഴി'' എന്ന തമിഴ് ചിത്രത്തിൽ പ്രധാന വേഷമണിഞ്ഞ് അഭിനയരംഗത്തെ മികവും അദ്ദേഹം വെളിപ്പെടുത്തി.
എം.ജി.ആറിന്റെ സിനിമയായ 'ദൈവ തായി'ക്ക് സംഭാഷണമെഴുതിക്കൊണ്ടാണ് അദ്ദേഹം ചലച്ചിത്ര ലോകത്ത് കാൽകുത്തിയത്.
 
===കുടുംബം===
"https://ml.wikipedia.org/wiki/കെ._ബാലചന്ദർ" എന്ന താളിൽനിന്ന് ശേഖരിച്ചത്