"ന്യൂട്രോൺ നക്ഷത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.5.4) (യന്ത്രം ചേർക്കുന്നു: mr:न्यूट्रॉन तारा
വരി 7:
 
== രൂപവത്കരണം ==
ഭാരം കൂടിയ നക്ഷത്രങ്ങളുടെ സൂപ്പർനോവ സ്ഫോടനത്തിനു ശേഷം അവയുടെ കാമ്പ് ഞെരുങ്ങി ന്യൂട്രോൺ നക്ഷത്രമായി പരിണമിക്കുന്നു, അവ അവയുടെ കോണീയ പരിക്രമണം നിലനിർത്തുകയും ചെയ്യുന്നു. മുമ്പത്തെ അവസ്ഥയേക്കാൾ വളരെ കുറഞ്ഞ വാസാർദ്ധം മാത്രമേ ഉണ്ടാകുന്നുള്ളൂ എന്നതിനാൽ ന്യൂട്രോൺ നക്ഷത്രരൂപവത്കരണത്തോടെ അവ ഉയർന്ന വളരെ ഉയർന്ന ഭ്രമണനിരക്കിലായിരിക്കും, ഇത് കാലക്രമേണ പതിയെ കുറഞ്ഞുവരികയും ചെയ്യുന്നു. 1.40 മില്ലി സെക്കന്റ് മുതൽ 30 സെക്കന്റ് വരെയാണ് ഇവയുടെ ഭ്രമണവേഗത. ഉയർന്ന സാന്ദ്രതകാരണമായി ഇവയുടെ ഉപരിതല ഗുരുത്വാകഷണവും വളരെ ഉയർന്നതായിരിക്കും, 7 x 10<sup>12</sup> m/s² വരെയാകും ഇത് സാധാരണ ഏതാനും 10<sup>12</sup> m/s² ആയിർക്കും (അതായത് ഭൂമിയുടേതിന്റെ 10<sup>11</sup> മടങ്ങ്). ഇത്രയും വലിയ ഗുരുത്വമുണ്ടാകുന്നതിനാൽ തന്നെ അവയുടെ നിശ്ക്രമണ പ്രവേഗം ഏതാണ്ട് 100,000 കി.മീ/സെക്കന്റ് നു അടുത്ത് വരും ഇത് പ്രകാശവേഗതയുടെ 33% ശതമാനാമാണ്‌. ഒരു ന്യൂട്രോൺ നക്ഷത്രത്തിന്റെ ആകർഷണത്തിൽ പെട്ട് അതിന്റെ ഉപരിതലത്തിലേക്ക് പതിക്കുന്ന് ദ്രവ്യത്തിന്റെ വേഗത വളരെപ്പെട്ടെന്ന് ത്വരിതപ്പെടുന്നു. ഉയർന്ന വേഗതയിൽ പതിക്കുന്നതോടെ വസ്തു നിർമ്മിക്കപ്പെട്ട ആറ്റങ്ങൾ തകർപ്പെടുകയും അവ ന്യൂട്രോൺ നക്ഷത്രത്തിന്റെ ദ്രവ്യത്തിന്റെ സമാന അവസ്ഥയിലാവുകയും ചെയ്യുന്നു. നക്ഷത്രപരിണാമത്തിന്റെ അവസാന ഘട്ടത്തിൽ കാമ്പിലെ ഇരുമ്പിന് മർദ്ദം താങ്ങാനാകാതെ വരും. അപ്പോൾ അതിലെ ഇലക്ട്രോണുകളും പോട്രോണുകളും ചേർക്കപ്പെട്ട് ന്യൂട്രോണുകളായി മാറുന്നു. ഈ കാമ്പാണ് ന്യൂട്രോൺ നക്ഷത്രമായി മാറുന്നത്.
 
== ഭൗതിക ഗുണങ്ങൾ ==
[[പ്രമാണം:Neutronstar 2Rs.svg|thumb|right|ന്യൂട്രോൺ നക്ഷത്രത്തിനെ ഗുരുത്വ പ്രകാശവ്യതിചലനത്തിനെ മാതൃക. പ്രകാശം വളഞ്ഞുസഞ്ചരിക്കുന്നതിനാൽ പകുതിയിൽ കൂടുതൽ ഭാഗം ദൃശ്യമാകും (ഒരോ കള്ളിയും 30 ഡിഗ്രി ബൈ 30 ഡിഗ്രി ആണ്‌). ഇവിടെ ചിത്രത്തിൽ കാണുന്ന വ്യാസാർദ്ധം നക്ഷത്രത്തിന്റെ യഥാർത്ഥ വ്യാസ്യാർദ്ധത്തിന്റെ ഇരട്ടിയായി കാണപ്പെടുന്നതാണ്‌.]]
"https://ml.wikipedia.org/wiki/ന്യൂട്രോൺ_നക്ഷത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്