"ഫ്രാൻസിസ് ഡി സാലസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36:
ഫ്രാൻസിസ് അവന്റെ പതിനൊന്നാമത് വയസ്സിൽ തന്നെ വൈദികപട്ടസ്വീകരണത്തിന്റെ പ്രാരംഭഭാഗമായി മുടി മുറിച്ച് ലോകമോഹങ്ങളോട് വിട പറയുകയും ചെയ്തു.
===അദ്ധ്യയനം===
യൂറോപ്പിലെ പ്രഭുകുടുംബങ്ങളിലെ കുമാരന്മാർ പാരീസ് സർവ്വകലാശാലായിലാണ് അക്കാലത്ത് ഉന്നതപഠനം നടത്തിയിരുന്നത്. ഫ്രാങ്കോയിയും മകനെ പാരീസിലെ നവാറെ കോളെജിൽ ചേർക്കുവാൻ തീരുമാനിച്ചു. എന്നാൽ കോളെജിൽ പല വിദ്യാർഥികളും അസന്മാർഗ്ഗികളായിരുന്നതിനാൽ തന്റെ മകനും വഴി തെറ്റുമെന്ന ആശങ്ക മൂലം ഫ്രാൻസിസിന്റെ മാതാവ് ഈ തീരുമാനത്തെ എതിർത്തു. ആയതിനാൽ ഫ്രാൻസിസിനെ ഈശോസഭക്കാരുടെ ഒരു കോളെജിലാണ് പ്രവേശിപ്പിച്ചത്. പഠനകാര്യങ്ങളിൽ ഫ്രാൻസിസ് അതീവശ്രദ്ധാലുവായിരുന്നു. അനാവശ്യസംഭക്ഷണങ്ങളിലോ മറ്റു വിനോദങ്ങളിലോ ഫ്രാൻസിസ് ഏർപ്പെട്ടിരുന്നില്ല. പിന്നീട് അഞ്ചു വർഷത്തെ പഠനത്തിൽ ഫ്രാൻസിസ് ഗ്രീക്ക്, ഹീബ്രു തുടങ്ങിയ ഭാക്ഷകളിൽ പ്രാവീണ്യം നേടി. തുടർന്ന് പഠനശേഷം 1586 - ൽ ഫ്രാൻസിസ് സ്വന്തം ഭവനത്തിലേക്ക് മടങ്ങി. കാലം ഫ്രാൻസിസിൽ വരുത്തിയ മാറ്റങ്ങൾ മൂലം സ്വമാതാവോ പിതാവോ സഹോദരങ്ങളായ ഗാലോയിയോ, ജീനോ, ലൂയിയോ ഫ്രാൻസിസിനെ ഒറ്റനോട്ടത്തിൽ തിരിച്ചറിഞ്ഞില്ല. ഫ്രാൻസിസിന്റെ തിരിച്ചു വരവ് കുടുംബാഗങ്ങൾക്കെല്ലാം ഏറെ സന്തോഷം നൽകിയെങ്കിലും മകനെ നിയമപണ്ഡിതനാക്കുവാൻ ആഗ്രഹിച്ച ഫ്രാങ്കോയി ഫ്രാൻസിസിനെ ഫാദർ ടൊയാജയോടൊപ്പം പാദുവ സർവ്വകലാശാലയിലയച്ച് പഠിപ്പിക്കുവാൻ തീരുമാനിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/ഫ്രാൻസിസ്_ഡി_സാലസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്