"വില്യം ജെയിംസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
| main_interests = പ്രായോഗികതാവാദം, മന:ശാസ്ത്രം, മതദർശനം, വിജ്ഞാനശാസ്ത്രം, പൊരുൾ
| influences = പിയേഴ്സ്, ഡേവിഡ് ഹ്യൂം, ആഫ്രിക്കൻ സ്പിർ,<ref>"William James, of [[Harvard]], was among the first foreigners to take cognizance of ''Thought and Reality'', already in 1873...", ''Lettres inédites de African Spir au professeur Penjon'' (''Unpublished Letters of African Spir to professor Penjon''), Neuchâtel, 1948, p. 231, n. 7.</ref> ജോൺ സ്‌ട്യൂവർട്ട് മിൽ, അലക്സാണ്ടർ ബെയിൻ, എമ്മാനുവേൽ സ്വീഡൻബർഗ്, ഷില്ലർ, തോമസ് റീഡ്, തോമസ് ബ്രൗൺ
| influenced = ജോൺ ഡൂവി, അലൻ വാട്ട്സ്, ഷില്ലർ, ഹെൻറി ബേർഗ്സൺ|ബെർഗ്സൺ]], ജോർജ് സന്തായന, [[ലുഡ്‌വിഗ് വിറ്റ്ജൻസ്റ്റൈൻ]], എമിലി ഡുർക്കീം
| notable_ideas = വിശ്വസിക്കാനുള്ള സന്നദ്ധതമൻസ്സ്, സത്യത്തെ സംബന്ധിച്ച പ്രായോഗികതാവാദം, സമഗ്രാനുഭവവാദം (റാഡിക്കൽ എമ്പിരിസിസം), [[മനഃശാസ്ത്രം|മന:ശാസ്ത്രജ്ഞന്റെ]] മതിഭ്രമം
|}}
 
[[മനഃശാസ്ത്രം|മന:ശാസ്ത്രത്തിന്റേയും]] [[തത്ത്വചിന്ത|തത്ത്വചിന്തയുടേയും]] മേഖലകളിൽ നൽകിയ വിലപ്പെട്ട സംഭാവനകളുടെ പേരിൽ അറിയപ്പെടുന്ന ബഹുമുഖപ്രതിഭയായ ഒരു അമേരിക്കൻ ചിന്തകനാണ് '''വില്യം ജെയിംസ്''' (ജനുവരി 11, 1842 – ആഗസ്റ്റ് 26, 1910). സാമാന്യ മന:ശാസ്ത്രം, വിദ്യാഭ്യാസത്തിന്റെ മനശാസ്ത്രം, മതാനുഭവത്തിന്റെ മന:ശാസ്ത്രം, മിസ്റ്റിസിസം എന്നീ വിഷയങ്ങളിലും, പ്രായോഗികവാദത്തിന്റെ തത്ത്വചിന്തയിലും(Philosophy of Pragmatism) അദ്ദേഹം എണ്ണപ്പെട്ട ഗ്രന്ഥങ്ങൾ രചിച്ചു. 1200-ഓളം പുറങ്ങളുള്ള "പ്രിൻസിപ്പിൾസ് ഓഫ് സൈക്കോളജി" വില്യം ജെയിംസിന്റെ മുഖ്യരചനകളിൽ ഒന്നാണ്. ഇരുപതാം നൂറ്റാണ്ടിൽ സാഹിത്യത്തിലും നിരൂപണത്തിലും ഏറെ കൈകാര്യം ചെയ്യപ്പെട്ട "പ്രജ്ഞാപ്രവാഹം" (Stream of Consciousness) എന്ന ആശയം ആദ്യം അവതരിപ്പിച്ചത് ജെയിംസാണ്. "മതാനുഭവത്തിന്റെ തരഭേദങ്ങൾ" (Varieties of Religious Experience) എന്ന അദ്ദേഹത്തിന്റെ പ്രഖ്യാതരചന, മതത്തെ സംബന്ധിച്ച മന:ശാസ്ത്രത്തിന്റെ(Psychology of Religion) ദിശനിർണ്ണയിച്ച കൃതിയാണ്. മന:ശാസ്ത്രത്തിന്റേയും മതത്തിന്റേയും മേഖലകൾക്കപ്പുറത്ത് സാഹിത്യത്തേയും ആ കൃതി ഗണ്യമായി സ്വാധീനിച്ചു.<ref>റോളണ്ട് ടേണർ സമാഹരിച്ച ഇരുപതാം നൂറ്റാണ്ടിലെ ചിന്തകന്മാർ എന്ന പുസ്തകത്തിൽ ഗോയിൻ ലോക്ക് എഴുതിയ ലേഖനം(പുറങ്ങൾ 380-83)</ref>
 
തന്റെ തലതൊട്ടപ്പനായ റാൽഫ് വാൽഡൊ എമേഴ്സൺ, തലതൊട്ടമകനായ വില്യം ജെയിംസ് സിദിസ്, ചാൾസ് സാൻഡേഴ്സ് പിയേഴ്സ്, [[ബെർട്രാൻഡ് റസ്സൽ]], ജോഷിയാ റോയ്സ്, ഏണസ്റ്റ് മാക്ക്, ജോൺ ഡൂവി, വാൾട്ടർ ലിപ്മാൻ, [[മാർക് ട്വയിൻ]], [[ഹെൻറി ബേർഗ്‌സൺ]], [[സിഗ്മണ്ട് ഫ്രോയിഡ്]] എന്നിവരുൾപ്പെട സമകാലീനരായ ഒട്ടേറെ പ്രതിഭകളുമായി വില്യം ജെയിംസ് അടുത്തിടപഴകി. പ്രഖ്യാത അമേരിക്കൻ നോവലിസ്റ്റ് ഹെൻറി ജെയിംസ്{{സൂചിക|൧}}, ഡയറി എഴുത്തുകാരി ആലീസ് ജെയിംസ് എന്നിവർ വില്യം ജെയിംസിന്റെ സഹോദരങ്ങളാണ്. ജെയിംസ് കുടുംബത്തിന്റെ ബൗദ്ധിക നേട്ടങ്ങളും, അതിലെ മിക്കവാറും അംഗങ്ങളേയും അനുഗ്രഹിച്ചിരുന്ന സർഗ്ഗവൈഭവവും അവരെ ഇന്നും ചരിത്രകാരന്മാരുടേയും, ജീവചരിത്രകാരന്മാരുടേയും, നിരൂപകന്മാരുടേയും ഇഷ്ടവിഷയങ്ങളായി നിലനിർത്തുന്നു.
"https://ml.wikipedia.org/wiki/വില്യം_ജെയിംസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്