"മർക്കോസ്‌ എഴുതിയ സുവിശേഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

link GA
link GA
വരി 3:
 
ക്രിസ്തീയബൈബിളിൽ [[പുതിയനിയമം|പുതിയനിയമത്തിലെ]] രണ്ടാമത്തെ പുസ്തകമാണ് '''മർക്കോസ് എഴുതിയ സുവിശേഷം'''. [[യേശു|യേശുവിന്റെ]] ജീവിതത്തിന്റെ ഈ കാനോനികാഖ്യാനം മൂന്നു സമാന്തരസുവിശേഷങ്ങളിൽ ഒന്നാണ്. ക്രി.വ. 70-നടുത്തെങ്ങോ ഇതിന്റെ രചന നടന്നതായി കരുതപ്പെടുന്നു.<ref name="Harris">Harris, Stephen L., Understanding the Bible. Palo Alto: Mayfield. 1985</ref> ആധുനിക പണ്ഡിതന്മാർ മിക്കവരും "മർക്കോസിന്റെ മൂപ്പ്" (Marcan Priority) എന്ന നിലപാടു പിന്തുടർന്ന്, ഇതിനെ ആദ്യത്തെ കാനോനിക സുവിശേഷമായി കണക്കാക്കുന്നു.<ref name="brown164">{{Cite book|last=Brown |first=Raymond E. |authorlink=Raymond E. Brown |title=Introduction to the New Testament |year=1997 |publisher=Anchor Bible |location=New York |isbn=0-385-24767-2 |pages=164}}</ref>എങ്കിലും പുരാതനകാലങ്ങളിൽ [[മത്തായി എഴുതിയ സുവിശേഷം|മത്തായിയുടെ സുവിശേഷം]] ഉൾപ്പെടെയുള്ള പൂർവരചനകളുടെ സംഗ്രഹമായി കരുതപ്പെട്ടിരുന്നതിനാൽ കാനോനിക സുവിശേഷങ്ങളിൽ രണ്ടാമത്തേതായാണ് മിക്കവാറും [[ബൈബിൾ]] സംഹിതകളിൽ ഇതിന്റെ സ്ഥാനം. നാലു കാനോനിക സുവിശേഷങ്ങളിൽ ഏറ്റവും ചെറുത് ഇതാണ്.
 
സ്നാപകയോഹന്നാനിൽ നിന്നുള്ള [[ജ്ഞാനസ്നാനം]] മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള [[യേശു|നസ്രത്തിലെ യേശുവിന്റെ]] ദൗത്യകഥയാണ് ഇതിന്റെ ഉള്ളടക്കം. [[യേശു|യേശുവിന്റെ]] ജീവിതത്തിൽ, ഗലീലായിൽ നിന്നു [[യെരുശലേം|യെരുശലേമിലേക്കുള്ള]] യാത്രയും കുരിശുമരണവും ഉൾപ്പെടുന്ന അവസാനത്തെ ആഴ്ചയിലെ സംഭവങ്ങൾക്ക്(11 മുതൽ 16 വരെ അദ്ധ്യായങ്ങൾ) ഇതു കൂടുതൽ പ്രാധാന്യം കല്പിക്കുന്നു. ഇതിലെ ചടുലമായ ആഖ്യാനത്തിൽ [[യേശു]] കർമ്മധീരനും,<ref name="Harris"/> രോഗങ്ങളിലും ദുഷ്ടാരൂപികളിൽ നിന്നും മുക്തി നൽകുന്നവനും അത്ഭുതപ്രവർത്തകനും ആയി പ്രത്യക്ഷപ്പെടുന്നു. ഈ സുവിശേഷകന്റെ മുഖ്യപ്രമേയങ്ങളിലൊന്ന് മിശിഹാരഹസ്യമാണ് (Messianic Secret).<ref name="ODCC Messianic Secret">"Messianic Secret." Cross, F. L., ed. The Oxford dictionary of the Christian church. New York: Oxford University Press. 2005</ref>ഇതിലെ യേശു, താൻ മുക്തി നൽകുന്ന പിശാചുബാധിതരോട് അവരുടെ മുക്തിയുടെ കഥ ഗോപ്യമായി വയ്ക്കാൻ ആവശ്യപ്പെട്ടും, അന്യാപദേശങ്ങലിലൂടെ മാത്രം സംസാരിച്ചും തന്റെ "മിശിഹാവസ്ഥ" രഹസ്യമാക്കി വയ്ക്കുന്നു.<ref name="ODCC Messianic Secret"/> ശിഷ്യന്മാർക്ക് യേശുവിന്റെ അത്ഭുതപ്രവൃത്തികളുടെ രഹസ്യം പിടികിട്ടുന്നില്ല.<ref name="Harris"/>
 
 
മറ്റു മൂന്നു കാനോനിക സുവിശേഷങ്ങളുടേയും എന്ന പോലെ ഇതിന്റേയും കർതൃത്വം അജ്ഞാതമായിരിക്കുന്നു. എങ്കിലും ആദ്യകാല ക്രിസ്തീയപാർമ്പര്യം ഇതിനെ യേശുശിഷ്യനായ പത്രോസിന്റെ സ്മരണകളെ ആശ്രയിച്ചുള്ള "യോഹന്നൻ മർക്കോസിന്റെ" (John Mark) രചനയായി ചിത്രീകരിച്ചു.<ref>[http://www.britannica.com/EBchecked/topic/64496/biblical-literature "biblical literature."] Encyclopædia Britannica. 2010. Encyclopædia Britannica Online. 02 Nov. 2010 .</ref> ഈ സുവിശേഷത്തെ മർക്കോസും അദ്ദേഹം വഴി പത്രോസും ആയി ബന്ധിപ്പിക്കുന്ന പരമ്പരാഗതമായ ഈ കർതൃത്വകഥ അടിസ്ഥാനപരമായി ശരിയാണെന്നു കരുതുന്ന പണ്ഡിതന്മാർ ഇപ്പോഴുമുണ്ടെങ്കിലും,<ref name = "Theissen p26">Notably Martin Hengel, cited in Theissen, Gerd and Annette Merz. The historical Jesus: a comprehensive guide. Fortress Press. 1998. translated from German (1996 edition). p. 26.</ref> അതിനെ സംശയിക്കുന്നവരാണ് ഏറെപ്പേരും.<ref>"[T]he author of Mark is probably unknown..." "biblical literature." Encyclopædia Britannica. 2010. Encyclopædia Britannica Online. 02 Nov. 2010 [http://www.britannica.com/EBchecked/topic/64496/biblical-literature].</ref> എന്നാൽ ഈ കഥയെ സംശയിക്കുന്നവർ പോലും ഈ സുവിശേഷത്തിന്റെ പ്രാഥമികതയെ അംഗീകരിക്കുകയും [[യേശു|യേശുവിന്റെ]] ജീവിതകഥയുടെ സ്രോതസ്സുകളിൽ ഒന്നെന്നെ നിലയിൽ അതിനുള്ള പ്രാധാന്യം സമ്മതിക്കുകയും ചെയ്യുന്നു.<ref name = "TM1998 Mark">Theissen, Gerd and Annette Merz. The historical Jesus: a comprehensive guide. Fortress Press. 1998. translated from German (1996 edition). p. 24-27</ref> [[യേശു|യേശുവിന്റെ]] ദൗത്യത്തെക്കുറിച്ചുള്ള മൗലികശ്രോതസ്സാണ് മർക്കോസിന്റെ സുവിശേഷം.<ref>"The Gospel According to Mark." Encyclopædia Britannica. 2010. Encyclopædia Britannica Online. See also Jesus Seminar#Authentic sayings.2C as determined by the seminar.</ref>
Line 21 ⟶ 19:
[[വർഗ്ഗം:സമാന്തരസുവിശേഷങ്ങൾ]]
 
{{Link GA|de}}
{{Link GA|pl}}
[[af:Evangelie volgens Markus]]
"https://ml.wikipedia.org/wiki/മർക്കോസ്‌_എഴുതിയ_സുവിശേഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്