"വില്യം ജെയിംസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 140:
[[പ്രകൃതിനിർദ്ധാരണം|പ്രകൃതിനിർദ്ധാരണത്തിലൂടെ]] (Natural Selection) പുതിയ ജീവിവർഗ്ഗങ്ങൾ ജനിക്കുന്നതിൽ പരിസ്ഥിതിക്ക് [[ചാൾസ് ഡാർവിൻ|ഡാർവിൻ]] കല്പിച്ച സ്ഥാനം ജെയിംസ് ഇക്കാര്യത്തിൽ മാതൃകയാക്കി. പെട്ടെന്നുള്ള സ്വഭാവവ്യതിയാനങ്ങൾക്ക് ജീവപരിണാമത്തിലുള്ള സ്ഥാനമാണ് ജീനിയസിന് ചരിത്രപുരോഗതിയിലുള്ളതെന്ന് അദ്ദേഹം വാദിച്ചു. വ്യക്തികളുടെ പങ്ക്, സാമൂഹ്യപരിസ്ഥിതി, കാലസന്ധി എന്നിവയുമായി അവർക്കുള്ള അനുയോജ്യതെ ആശ്രയിച്ചിരിക്കും.<ref>Grinin L. E. 2010. The Role of an Individual in History: A Reconsideration. Social Evolution & History, Vol. 9 No. 2 (pp. 95–136). – P. 103 [http://www.socionauki.ru/journal/articles/129622/]</ref> ഈ വിശകലനത്തിൽ ജെയിംസ്, "കാലസന്ധിയുടെ സ്വീകാര്യസ്ഥിതി"(receptivities of the moment) എന്ന സങ്കല്പം അവതരിപ്പിച്ചു. തലമുറകളിലൂടെ സമൂഹങ്ങളിൽ സംഭവിക്കുന്ന പരിവർത്തനങ്ങളെ നേരിട്ടോ അല്ലാതെയോ നിർണ്ണയിക്കുന്നത് കാലസന്ധിയുടെ സ്വീകാര്യസ്ഥിതിയുമായി ചേർന്നു പോകുന്ന വ്യക്തികളുടെ മാതൃകകളും പ്രവർത്തികളുമാണ്. അവർ ആകസ്മികമായാണെങ്കിലും എത്തിച്ചേർന്ന സ്ഥാനത്തിനു കൈവന്ന പ്രാധാന്യം മൂലം, അത്തരം വ്യക്തികൾ മാറ്റത്തിന്റെ പ്രചോദകരോ, പ്രസ്ഥാനങ്ങളുടെ ഉദ്ഘാടകരോ, വഴക്കങ്ങളും നാട്ടുനടപ്പും നിശ്ചയിക്കുന്നവരോ, അഴിമതിയുടെ കേന്ദ്രങ്ങളോ മറ്റുള്ളവരെ നശിപ്പിക്കുന്നവരോ ഒക്കെ ആയിത്തീരുന്നു. അങ്ങനെ അവരുടെ പ്രതിഭയുടെ സ്വതന്ത്രമായ വിളയാട്ടത്തിന് ലഭിച്ച അവസരം സമൂഹത്തെ പുതിയ ദിശയിലേയ്ക്കു നയിക്കുന്നു.<ref>James, W. 2005 [1880]. Great Men and Their Environment. Kila, MT: Kessinger Publishing. P. 174.</ref>
 
ചരിത്രത്തിലെ വലിയ മനുഷ്യർ, സമൂഹത്തിന്റെ ചിന്ത്രയെചിന്തയെ ഇഷ്ടാനുസരണം വളച്ചൊടിക്കുന്നുവഴക്കിയെടുക്കുന്നു എന്നു ജെയിംസ് കരുതി. "മനോഭാവം മാറ്റുന്നതു വഴി മനുഷ്യജീവികൾക്ക് അവരുടെ ജീവിതസാഹചര്യങ്ങൾ മാറ്റിയെടുക്കാനാകും" എന്നു അദ്ദേഹം പറഞ്ഞു. "ജീവിതം കൊണ്ടു സാധിക്കാവുന്ന ഏറ്റവും വലിയ കാര്യം, ജീവിതത്തെ അതിജീവിക്കുന്ന എന്തിനെങ്കിലുമായി അതിനെ വിനിയോഗിക്കുന്നതാണ്" എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്തു.
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/വില്യം_ജെയിംസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്