"വില്യം ജെയിംസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 138:
"രണ്ടു നഗരങ്ങളുടെ കഥ" (A Tale of Two Cities) എന്ന നോവലിൽ [[ചാൾസ് ഡിക്കൻസ്|ചാൾഡ് ഡിക്കൻസും]], "[[ഫ്രഞ്ച് വിപ്ലവം|ഫ്രെഞ്ചു വിപ്ലവത്തിന്റെ]] ചരിത്രത്തിൽ" തോമസ് കാർലൈലും ചരിത്രഗതിയിൽ വ്യക്തികൾ വഹിക്കുന്ന പങ്കിന്റെ പ്രാധാന്യം എടുത്തുകാട്ടി. വ്യക്തികളെ അവർ ചരിത്രസംഭവങ്ങളുടെ ചാലകശക്തികളായും സമൂഹത്തെ, വ്യക്തികൾ അവരുടെ പങ്ക് എഴുതിച്ചേർക്കുന്ന താളുകൾ മാത്രമായും ചിത്രീകരിച്ചു. ചരിത്രഗതി അതിന്റേതായ അജ്ഞാതനിയമങ്ങളെ പിന്തുടരുന്നുവെന്നും വ്യക്തികൾ കേവലം കരുക്കൾ മാത്രമാണെന്നുമുള്ള നേർവിപരീതമായ നിലപാടാണ് "യുദ്ധവും സമാധാനവും" എന്ന നോവലെഴുതിയ [[ലിയോ ടോൾസ്റ്റോയ്|ടോൾസ്റ്റോയിയെപ്പോലുള്ളവർ]] സ്വീകരിച്ചത്. 1880-ൽ അറ്റ്ലാന്റിക് മാസികയിൽ പ്രസിദ്ധീകരിച്ച "വലിയ മനുഷ്യരും അവരുടെ ചുറ്റുപാടുകളും" എന്ന ലേഖനത്തിലൂടെ ഈ തർക്കത്തിൽ ഇടപെട്ട ജെയിംസ്, പൊതുവേ അദ്ദേഹം കാർലൈലിന്റേയും മറ്റും നിലപാടിനോടാണ് യോജിപ്പു കാട്ടിയത്. എങ്കിലും, സാമ്രാജ്യങ്ങളുടേയും രാഷ്ട്രങ്ങളുടേയും സ്ഥപകരും വിനാശകരുമെന്ന നിലയിൽ ചരിത്രപുരുഷന്മാരുടെ സ്ഥാനം അംഗീകരിച്ച അദ്ദേഹത്തിന്റെ വിശകലനം, രാജനീതിയുടേയും സൈന്യത്തിന്റേയും മേഖലകൾക്ക് കാർലൈൽ കൽപ്പിച്ചത്ര പ്രാധാന്യം കൊടുത്തില്ല.
ചരിത്രത്തിലെ വലിയ മനുഷ്യർ, സമൂഹത്തിന്റെ ചിന്ത്രയെ ഇഷ്ടാനുസരണം വളച്ചൊടിക്കുന്നു എന്നു ജെയിംസ് കരുതി. "മനോഭാവം മാറ്റുന്നതു വഴി മനുഷ്യജീവികൾക്ക് അവരുടെ ജീവിതസാഹചര്യങ്ങൾ മാറ്റിയെടുക്കാനാകും" എന്നു അദ്ദേഹം പറഞ്ഞു. "ജീവിതം കൊണ്ടു സാധിക്കാവുന്ന ഏറ്റവും വലിയ കാര്യം, ജീവിതത്തെ അതിജീവിക്കുന്ന എന്തിനെങ്കിലുമായി അതിനെ വിനിയോഗിക്കുന്നതാണ്" എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്തു.
|