"കുറ്റിപ്പുഴ കൃഷ്ണപ്പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{AFD}}
മലയാളസാഹിത്യ നിരൂപകനും പണ്ഡിതനും യുക്തിവാദിയുമായിരുന്നു '''കുറ്റിപ്പുഴ കൃഷ്ണിപ്പിള്ള''' (1900 ഓഗസ്റ്റ് 1 - 1971 ഫെബ്രുവരി 11). മലയാളം പ്രൊഫസർ, കേരള സർവകലാശാല സെനറ്റംഗം, കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ, യുക്തിവാദിസംഘം നേതാവ് എന്നീ നിലകളിൽ ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മതത്തെ യുക്തിപൂർവ്വം പഠനവിധേയമാക്കിയ ഇദ്ദേഹം മാർക്സിസത്തോട് അനുഭാവം കാണിച്ചു. മലയാളത്തിലും ഇംഗ്ലീഷിലും ഒരുപോലെ അവഗാഹമുണ്ടായിരുന്ന ഇദ്ദേഹം കാൾ മാർക്സിന്റെ ദാസ് ക്യാപ്പിറ്റൽ, ലെനിന്റെ തിരഞ്ഞെടുത്ത കൃതികൾ എന്നിവ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നതിന് നേതൃത്വം നൽകി.
 
== ജീവിതരേഖ ==
എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിലെ കുറ്റിപ്പുഴയിൽ ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി, കുറുങ്ങാട്ട് വീട്ടിൽ ദേവകി അമ്മ എന്നിവരുടെ മകനായി 1900 ഓഗസ്റ്റ് 1-നാണ് കൃഷ്ണപ്പിള്ള ജനിച്ചത്. അയിരൂർ പ്രൈമറി സ്കൂൾ, ആലുവ സെന്റ് മേരീസ് സ്കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. 1928-ൽ മദിരാശി സർവകലാശാലയുടെ വിദ്വാൻ പരീക്ഷ വിജയിച്ച ഇദ്ദേഹം ആലുവ യു.സി. കോളേജിൽ മലയാളം അധ്യാപകനായി ജോലി നോക്കി. 1971 ഫെബ്രുവരി 11-ന് അന്തരിച്ചു.
 
 
"https://ml.wikipedia.org/wiki/കുറ്റിപ്പുഴ_കൃഷ്ണപ്പിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്