"വില്യം ജെയിംസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 136:
സാമൂഹപരിവർത്തനത്തിൽ വ്യക്തിയുടെ സ്ഥാനത്തെക്കുറിച്ചുള്ള, ചരിത്രദർശനത്തിലെ പഴയ തർക്കത്തിൽ ജെയിംസിന്റെ ഇടപെടൽ ശ്രദ്ധേയമായി.
 
"രണ്ടു നഗരങ്ങളുടെ കഥ" (A Tale of Two Cities) എന്ന നോവലിൽ [[ചാൾസ് ഡിക്കൻസ്|ചാൾഡ് ഡിക്കൻസും]], "[[ഫ്രഞ്ച് വിപ്ലവം|ഫ്രെഞ്ചു വിപ്ലവത്തിന്റെ]] ചരിത്രത്തിൽ" തോമസ് കാർലൈലും വ്യക്തികൾ വഹിക്കുന്ന പങ്കിന്റെ പ്രാധാന്യം എടുത്തുകാട്ടി. വ്യക്തികളെ അവർ ചരിത്രപരിവർത്തനത്തിന്റെ ചാലകശക്തികളും സമൂഹത്തെ വ്യക്തികൾ അവരുടെ പങ്ക് എഴുതിച്ചേർക്കുന്ന താളുകളും ആയി അവർ ചിത്രീകരിച്ചു. ചരിത്രഗതി അതിന്റേതായ സമഗ്രനിയമങ്ങളെ പിന്തുടരുന്നുവെന്നും വ്യക്തികൾ കേവലം കരുക്കൾ മാത്രമാണെന്നുമുള്ള നേർവിപരീതമായ നിലപാടാണ് യുദ്ധവും സമാധാനവും എന്ന നോവലെഴുതിയ [[ലിയോ ടോൾസ്റ്റോയ്|ടോൾസ്റ്റോയിയെപ്പോലുള്ളവർ]] സ്വീകരിച്ചത്. 1880-ൽ അറ്റ്ലാന്റിക് മാസികയിൽ പ്രസിദ്ധീകരിച്ച "വലിയ മനുഷ്യരും അവരുടെ ചുറ്റുപാടുകളും" എന്ന ജെയിംസിന്റെ ലേഖനം ഈ തർക്കത്തിലെ ഇടപെടലായിരുന്നു. ഇക്കാര്യത്തിൽ പൊതുവേ അദ്ദേഹം കാർലൈലിന്റേയും മറ്റും നിലപാടിനോടാണ് യോജിപ്പു കാട്ടിയത്. എങ്കിലും, സാമ്രാജ്യങ്ങളുടേയും രാഷ്ട്രങ്ങളുടേയും സ്ഥപകരും വിനാശകരുമെന്ന നിലയിൽ ചരിത്രപുരുഷന്മാരുടെ സ്ഥാനം അംഗീകരിച്ച ജെയിംസിന്റെ വിശകലനം രാജനീതിയുടേയും സൈന്യത്തിന്റേയും മേഖലകൾക്ക് കാർലൈൽ കൽപ്പിച്ചത്ര പ്രാധാന്യം കൊടുത്തില്ല.
 
പ്രകൃതിനിർദ്ധാരണത്തിലൂടെ പുതിയ ജീവിവർഗ്ഗങ്ങൽ ജനിക്കുന്നതിൽ പരിസ്ഥിതിക്ക് ഡാർവിൻ കല്പിച്ച സ്ഥാനം ജെയിംസ് മാതൃകയാക്കി. പെട്ടെന്നുള്ള സ്വഭാവവ്യതിയാനങ്ങൾക്ക് ജീവപരിണാമത്തിലുള്ള സ്ഥാനമാണ് ജീനിയസിന് ചരിത്രപുരോഗതിയിലുള്ളതെന്ന് ജെയിംസ് കരുതി. വ്യക്തികളുടെ സ്ഥാനം, സാമൂഹ്യപരിസ്ഥിതി, കാലസന്ധി എന്നിവയുമായി അവർക്കുള്ള അനുയോജ്യതെ ആശ്രയിച്ചിരിക്കും.<ref>Grinin L. E. 2010. The Role of an Individual in History: A Reconsideration. Social Evolution & History, Vol. 9 No. 2 (pp. 95–136). – P. 103 [http://www.socionauki.ru/journal/articles/129622/]</ref>
 
ഈ വിശകലനത്തിൽ ജെയിംസ്, "കാലസന്ധിയ്ക്ക് സ്വീകാര്യഭാവം"(receptivities of the moment) എന്ന സങ്കല്പം അവതരിപ്പിച്ചു. തലമുറകളിലൂടെ സമൂഹങ്ങളിൽ സംഭവിക്കുന്ന പരിവർത്തനങ്ങളെ നേരിട്ടോ അല്ലാതെയോ നിർണ്ണയിക്കുന്നത് കാലസന്ധിയുടെ സ്വീകാര്യഭാവവുമായി ചേർന്നു പോകുന്ന വ്യക്തികളുടെ ഉദാഹരണങ്ങളും പ്രവർത്തികളുമാണ്. ആകസ്മികമായാണെങ്കിലും എത്തിച്ചേർന്ന സ്ഥാനത്തിനു കൈവന്ന പ്രാധാന്യം മൂലം, അത്തരം വ്യക്തികൾ മാറ്റത്തിന്റെ പ്രചോദകരോ, പ്രസ്ഥാനങ്ങളുടെ ഉദ്ഘാടകരോ, വഴക്കങ്ങളും നാട്ടുനടപ്പും നിശ്ചയിക്കുന്നവരോ, അഴിമതിയുടെ കേന്ദ്രങ്ങളോ മറ്റുള്ളവരെ നശിപ്പിക്കുന്നവരോ ആയിത്തീരുകമൂലം അവരുടെ പ്രതിഭയുടെ സ്വതന്ത്രമായ വിളയാട്ടത്തിന് ലഭിച്ച അവസരം സമൂഹത്തെ പുതിയ ദിശയിലേയ്ക്കു നയിക്കുന്നു.<ref>James, W. 2005 [1880]. Great Men and Their Environment. Kila, MT: Kessinger Publishing. P. 174.</ref>
 
ചരിത്രത്തിലെ വലിയ മനുഷ്യർ, സമൂഹത്തിന്റെ ചിന്ത്രയെ ഇഷ്ടാനുസരണം വളച്ചൊടിക്കുന്നു എന്നു ജെയിംസ് കരുതി. "മനോഭാവം മാറ്റുന്നതു വഴി മനുഷ്യജീവികൾക്ക് അവരുടെ ജീവിതസാഹചര്യങ്ങൾ മാറ്റിയെടുക്കാനാകും" എന്നു അദ്ദേഹം പറഞ്ഞു. "ജീവിതം കൊണ്ടു സാധിക്കാവുന്ന ഏറ്റവും വലിയ കാര്യം, ജീവിതത്തെ അതിജീവിക്കുന്ന എന്തിനെങ്കിലുമായി അതിനെ വിനിയോഗിക്കുന്നതാണ്" എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്തു.
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/വില്യം_ജെയിംസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്