"ഡ്രിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചില മാറ്റങ്ങൾ
വരി 1:
{{Prettyurl|Drip}}
[[File:Infuuszakjes.jpg|right|thumb|250px|ഡ്രിപ്പിങ്ങിനുള്ള സജ്ജീകരണം]]
എലെക്ട്രോലയിറ്റ് ചികിത്സാവശ്യങ്ങൾക്കുള്ള [[ദ്രാവകം|ദ്രാവകങ്ങൾ]] സിരകളിലൂടെ ശര്രീരത്തിൽ കടത്തിവിടുന്ന പ്രക്രീയയാണ് '''ഡ്രിപ്പ്'''. ശരീര ധർമങ്ങൾ ക്രമീകരിക്കുന്നതിന് ആവശ്യമായ ജലം, എലെക്ട്രോലയിറ്റ് , മരുന്നുകൾ , രക്തം, രക്ത ഉത്പന്നങ്ങൾ തുടങ്ങിയവ വളരെക്രമമായ രീതിയിൽ സാവധാനത്തിൽ ശരീരത്തിലേക്ക് നേരിട്ട് കടത്തി വിടുന്നതിനുള്ള വൈദ്യശാസ്ത്രപരമായ ഒരു സജ്ജീകരണമാണ് '''ഡ്രിപ്പ്'''ഇത്. നിർജലീകരണം (Dehydration)പരിഹരിക്കാനും ,രക്തസ്രാവം, അപകടം, [[ശസ്ത്രക്രിയ]] എന്നിവയിലൂടെ ഉണ്ടാകുന്ന രക്തനഷ്ടം നികത്തുന്നതിനുമാണ് ഡ്രിപ്പ് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നത്. ഏറ്റവും പെട്ടന്ന് മരുന്നും ദ്രാവകങ്ങളും ശരീരത്തിൽ കടത്തിവിടുന്നതിനുള്ള ഏറ്റവും നല്ല ഉപാധിയാണിത്.ഈ പ്രക്രീയയിൽ കടത്തിവിടുന്ന വസ്തുക്കൾക്കൊപ്പം വായു കൂടി കടന്നു (air embolism) ഉണ്ടാകാതെ സൂക്ഷിക്കും. മറ്റ് അണുബാധ കൂടി ഉണ്ടാകാതെ നോക്കണം .
 
==പ്രവർത്തനരീതി==
വരി 11:
 
രോഗിയുടെ അതേ രക്ത ഗ്രൂപ്പിലുള്ള രക്തം തന്നെയാണ് ഡ്രിപ്പായി നല്കാറുള്ളത്. അതേ ഗ്രൂപ്പിലുള്ള രക്തം ലഭ്യമല്ലെങ്കിൽ താത്കാലികമായി [[രക്ത പ്ലാസ്മ|രക്തപ്ളാസ്മയുടേയോ]] പ്ളാസ്മയ്ക്ക് പകരമായി ഉപയോഗിക്കാവുന്ന രാസപദാർഥങ്ങളുടേയോ (ഉദാ. ഡെക്സ്ട്രിൻ) ഡ്രിപ്പും നല്കാറുണ്ട്. തീപ്പൊള്ളലേൽക്കുമ്പോൾ ശരീരത്തിൽനിന്ന് പ്രധാനമായും ഊറി വരുന്ന ദ്രാവകം രക്തസിറമായതിനാൽ രക്തകോശങ്ങൾ ഗണ്യമായ തോതിൽ നഷ്ടമാവുന്നില്ല. ഈ അവസ്ഥയിൽ പ്ളാസ്മയുടെ ഡ്രിപ്പാണ് ആവശ്യം. മറിച്ച് ചുവന്ന രക്താണുക്കൾ നഷ്ടമാകുന്ന മാരകമായ രോഗാവസ്ഥകളിൽ (ഉദാ. രക്താർബുദം) [[ചുവന്ന രക്താണുക്കൾ]] കൊണ്ട് സാന്ദ്രമാക്കി പ്രത്യേക രീതിയിൽ ഉത്പാദിപ്പിക്കുന്ന രക്തത്തിന്റെ ഡ്രിപ്പാണ് ഉപയോഗിക്കുന്നത്. ആഹാരം കഴിക്കുവാനോ വെള്ളം കുടിക്കുവാനോ കഴിയാത്ത രോഗികൾക്കും വയറിളക്കമോ ഛർദിയോ മൂലം നിർജലീകരണം സംഭവിക്കുന്നവർക്കും ശരീരത്തിലെ ജലത്തിന്റേയും ലവണങ്ങളുടേയും സന്തുലിതാവസ്ഥ നിലനിറുത്തുന്നതിനായി ഡ്രിപ്പ് കൊടുക്കാറുണ്ട്. ലവണങ്ങളുടെയോ ഗ്ളൂക്കോസിന്റെയോ അവയുടെ മിശ്രിതത്തിന്റെയോ ഡ്രിപ്പാണ് ഈ സന്ദർഭങ്ങളിൽ നല്കാറുള്ളത്. പോഷകരസം, ഔഷധങ്ങൾ എന്നിവ ഡ്രിപ്പിലൂടെ നല്കാറുണ്ട്.
==വധ ശിക്ഷയ്ക്കും==
ഡ്രിപ്പ് രീതിയിലൂടെ വിഷവസ്തുക്കൾ സിരകളിലൂടെ കടത്തിവിട്ടു വേദനരഹിതമായ വധ ശിക്ഷ നടപ്പാക്കുന്നത് യു എസ്സിൽ മിക്ക സംസ്ഥാനങ്ങളിലും ഇപ്പോൾ നിയമവിധേയമാണ്.
 
<!--http://mal.sarva.gov.in/index.php?title=%E0%B4%A1%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D -->
"https://ml.wikipedia.org/wiki/ഡ്രിപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്