"വില്യം ജെയിംസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 136:
സാമൂഹപരിവർത്തനത്തിൽ വ്യക്തിയുടെ സ്ഥാനത്തെക്കുറിച്ചുള്ള, ചരിത്രദർശനത്തിലെ പഴയ തർക്കത്തിൽ ജെയിംസിന്റെ ഇടപെടൽ ശ്രദ്ധേയമായി.
 
"രണ്ടു നഗരങ്ങളുടെ കഥ" (A Tale of Two Cities) എന്ന നോവലിൽ [[ചാൾസ് ഡിക്കൻസ്|ചാൾഡ് ഡിക്കൻസും]], "[[ഫ്രഞ്ച് വിപ്ലവം|ഫ്രെഞ്ചു വിപ്ലവത്തിന്റെ]] ചരിത്രത്തിൽ" തോമസ് കാർലൈലും വ്യക്തികൾ വഹിക്കുന്ന പങ്കിന്റെ പ്രാധാന്യം എടുത്തുകാട്ടി. വ്യക്തികളെ അവർ ചരിത്രപരിവർത്തനത്തിന്റെ ചാലകശക്തികളും സമൂഹത്തെ വ്യക്തികൾ അവരുടെ പങ്ക് എഴുതിച്ചേർക്കുന്ന താളുകളും ആയി അവർ ചിത്രീകരിച്ചു. ചരിത്രഗതി അതിന്റേതായ സമഗ്രനിയമങ്ങളെ പിന്തുടരുന്നുവെന്നും വ്യക്തികൾ കേവലം കരുക്കൾ മാത്രമാണെന്നുമുള്ള നേർവിപരീതമായ നിലപാടാണ് യുദ്ധവും സമാധാനവും എന്ന നോവലെഴുതിയ [[ലിയോ ടോൾസ്റ്റോയ്|ടോൾസ്റ്റോയിയെപ്പോലുള്ളവർ]] സ്വീകരിച്ചത്. 1880-ൽ അറ്റ്ലാന്റിക് മാസികയിൽ പ്രസിദ്ധീകരിച്ച "വലിയ മനുഷ്യരും അവരുടെ ചുറ്റുപാടുകളും" എന്ന ജെയിംസിന്റെ ലേഖനം ഈ തർക്കത്തിലെ ഇടപെടലായിരുന്നു.
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/വില്യം_ജെയിംസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്