"നാവേറ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
 
==കേരളത്തിൽ ==
കേരളത്തിൽ പലയിടത്തും പല പേരുകളിലാണ് ഈ വിശ്വാസം അറിയപ്പെടുന്നത്. ഉത്തരകേളത്തിൽ കണ്ണേറ്, പൊട്ടിക്കണ്ണ്, കരിങ്കണ്ണ് എന്നീ പേരുകൾക്കാണ് പ്രാമുഖ്യം. തെക്കൻ കേരളത്തിൽ കമ്പേറ്, കരിനാക്ക് എന്നീ പേരുകളും മധ്യകേരളത്തിൽ അപകണ്ണ്, ചീങ്കണ്ണ്, കാലന്റെ കണ്ണ് എന്നീ പേരുകളുമാണ് നിലവിലുള്ളത്. [[ഇടുക്കി ജില്ല|ഇടുക്കി ജില്ലയിലും]] മറ്റും ചില മലയോര പ്രദേശങ്ങളിൽ എതിരേറ് എന്ന പേര് ഉപയോഗിക്കുന്നതായി കാണാം. നാവുദോഷം, നാന്ദോഷം, കണ്ണുദോഷം, ദൃഷ്ടിദോഷം, വിളിശാപദോഷം, കണ്ണുപറ്റൽ, കണ്ണുതട്ടൽ, കണ്ണുകൊള്ളൽ തുടങ്ങിയ പേരുകളും നിലവിലുണ്ട്.
 
ഇന്ത്യയിലെ ഇതര സംസ്കാരങ്ങളിലെന്നപോലെ കേരളത്തിലും കണ്ണേറ് സജീവമായി നിലനില്ക്കുന്ന ഒരു പരമ്പരാഗത വിശ്വാസമാണ്. [[മലയർ]], [[വേലൻ]], [[കാണിക്കാർ]], [[പാണൻ]], [[പുള്ളുവൻ]] തുടങ്ങിയ സമുദായങ്ങൾക്ക് തനതായ കണ്ണേറ്റനുഷ്ഠാനങ്ങളുണ്ട്. സാമാന്യ ജനതയുടെ ഇടയിൽ ഈ വിശ്വാസത്തിനുള്ള പ്രചാരത്തെ സൂചിപ്പിക്കുന്നവയാണ് നോക്കുകുത്തികൾ. ശ്രദ്ധ തെറ്റിച്ച് കണ്ണേറിൽ നിന്ന് രക്ഷപ്പെടുക എന്ന വിശ്വാസമാണ് ഇവ സ്ഥാപിക്കുന്നതിനു പിന്നിലുള്ളത്. ഇതിനു പുറമേ മറ്റു നിരവധി പ്രതിവിധി കർമങ്ങളും പ്രതിരോധ മാർഗങ്ങളും കേരളത്തിൽ പ്രയോഗത്തിലുണ്ട്. കണ്ണേറുമായി ബന്ധപ്പെട്ട നിരവധി കഥകളും പാട്ടുകളും അനുഷ്ഠാനങ്ങളും കേരളത്തിലെ മിക്ക കൂട്ടായ്മകളിലുമുണ്ട്.
 
മനുഷ്യരിൽ, കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, സുന്ദരികൾ തുടങ്ങിയവർക്കാണ് ഇത് എളുപ്പം ബാധിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്. വീട്, വാഹനങ്ങൾ തുടങ്ങിയവയ്ക്കും വളർത്തുമൃഗങ്ങൾക്കും കണ്ണുപറ്റാൻ സാധ്യതയേറും എന്ന വിശ്വാസവും നിലവിലുണ്ട്.
 
കുട്ടികളുടെ സൗന്ദര്യവും ഓമനത്തവും കണ്ണേറു ക്ഷണിച്ചു വരുത്തുന്നു എന്ന വിശ്വാസമുള്ളതുകൊണ്ട്, അപരിചിതർ കുട്ടികളെ കാണാൻ ഇടയാകുമ്പോഴും അവരെ ആരെങ്കിലും പുകഴ്ത്തുമ്പോഴും രക്ഷാകർത്താക്കൾക്ക് ഭയം ഉണ്ടാകാറുണ്ട്. ഇതിനെ മറികടക്കുന്നതിനായാണ് അവർ കുട്ടിയുടെ കവിളത്ത് കറുത്ത പൊട്ട് തൊടുവിക്കുന്നത്. നാവേറ് പറ്റിയാൽ [[ഉപ്പ്]], [[മുളക്]], [[പുളി]], [[കുരുമുളക്]], [[ചീനക്കാരം]] ([[ആലം]]), ചവിട്ടടി മണ്ണ്, കൂരച്ചാവി, [[കടുക്]], മൂന്നു മുക്കുവഴിയിലെ മണ്ണ് ഇവയിലേതെങ്കിലും ഒന്നോ പലതോ കൊണ്ട് കുട്ടിയുടെ തലയ്ക്കുഴിഞ്ഞിടുന്ന പതിവുണ്ട്. വീട്ടിലുള്ളവർ തന്നെ നടത്തുന്ന ഈ പ്രതിവിധി കർമം 'ഉഴിഞ്ഞിടൽ' എന്നാണ് അറിയപ്പെടുന്നത്. മന്ത്രവാദിയെക്കൊണ്ട് വെള്ളം ജപിച്ചു തളിക്കുന്ന 'വെള്ളമോതൽ' എന്ന അനുഷ്ഠാന ചികിത്സയും ഇതിനുപയോഗിച്ചു വരുന്നു.
 
കണ്ണുദോഷവും നാവുദോഷവും ഉണ്ടാക്കുന്നവർ എന്ന് കരുതപ്പെടുന്നവരാണ് കരിങ്കണ്ണന്മാരും കരിനാക്കന്മാരും. കരിങ്കണ്ണന്മാർക്ക് ബാഹ്യമായ പ്രത്യേകതകളൊന്നും ഉള്ളതായി വിശ്വാസമില്ല. എന്നാൽ കരിനാക്കന്മാർക്ക് നാവിനടിയിൽ കറുത്ത പുള്ളിയുള്ളതായി ചിലർ കരുതുന്നുണ്ട്.
"https://ml.wikipedia.org/wiki/നാവേറ്" എന്ന താളിൽനിന്ന് ശേഖരിച്ചത്