"ക്രൂശിതരൂപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

interwiki ,more pictures
(ചെ.)No edit summary
വരി 3:
[[യേശു|യേശുവിന്റെ]] ദേഹബിംബത്തെ [[കുരിശ്|കുരിശിനോടു]] ചേർത്തു ചിത്രീകരിക്കുന്ന '''ക്രൂശിതരൂപം''', പല ക്രിസ്തീയവിഭാഗങ്ങളിലും ഏറെ പ്രാധാന്യം കല്പിക്കപ്പെടുന്ന ഒരു ത്രിമാന മതചിഹ്നമാണ്.<ref>[http://books.google.com/books?id=QQAVYr2Lc-YC&pg=PA15&dq=crucifix+corpus&hl=en&ei=PiYZTJKhD4Gr_Qab1eylDA&sa=X&oi=book_result&ct=result&resnum=4&ved=0CD4Q6AEwAw#v=onepage&q=crucifix%20corpus&f=false Rufolf Distelberger, ''Western Decorative Arts'' (National Gallery of Art 1993), p. 15]</ref><ref>[http://books.google.com/books?id=ZrVDmaXP6HEC&pg=PA139&dq=crucifix+corpus&hl=en&ei=XzAZTKTFIoSHOK3pyekK&sa=X&oi=book_result&ct=result&resnum=1&ved=0CCwQ6AEwADhk#v=onepage&q=crucifix%20corpus&f=false Paul F. Bradshaw, ''The New SCM Dictionary of Liturgy and Worship'' (Hymns Ancient & Modern Ltd, 2002)]</ref> [[യേശു|യേശുവിന്റെ]] ശരീരബിംബം പതിച്ചിട്ടില്ലാത്ത വെറും കുരിശിൽ നിന്നു വ്യത്യസ്ഥമാണിത്. മനുഷ്യവംശത്തിന് നിത്യരക്ഷയിലേക്കുള്ള വഴിതുറന്നതായി [[ക്രിസ്തുമതം|ക്രിസ്ത്യാനികൾ]] വിശ്വസിക്കുന്ന യേശുവിന്റെ ആത്മബലിയുടെ പ്രാധാന്യം ഏടുത്തുകാട്ടുന്ന പ്രതീകമാണ് ക്രൂശിതരൂപം. പല ക്രിസ്തീയവിഭാഗങ്ങളുടേയും മുഖ്യധാർമ്മികചിഹ്നങ്ങളിലൊന്ന് എന്നതിനു പുറമേ കലയിലെ കുരിശാരോഹണചിത്രീകരണത്തിന്റെ ഏറ്റവും അറിയപ്പെടുന്ന മാതൃക കൂടിയാണിത്.
[[ചിത്രം:Agias Triados frescos cross.jpg|thumb|150px|left|ഗ്രീസിലെ ഹോളി ട്രിനിറ്റി ആശ്രമത്തിലുള്ള [[പൗരസ്ത്യ ഓർത്തഡോക്സ് സഭ|പൗരസ്ത്യ ഓർത്തഡോക്സ് ]] പാരമ്പര്യത്തിലുള്ള ക്രൂശിതരൂപം]]
ആധുനികകാലത്തെ [[കത്തോലിക്കാ സഭ|കത്തോലിക്കാദേവാലയങ്ങളിൽകത്തോലിക്കാ ദേവാലയങ്ങളിൽ]] മിക്കവയിലും, അൾത്താരയ്ക്കു മുകളിലെ ഭിത്തിയിൽ ഒരു ക്രൂശിതരൂപം ഉണ്ടായിരിക്കും; [[വിശുദ്ധ കുർബാന|വിശുദ്ധ കുർബ്ബാനയുടെ]] അർപ്പണ സമയത്ത്, അൾത്താരയിലോ അതിനടുത്തോ, "കുരിശിനോട് യേശുവിന്റെ ദേഹബിംബം ചേർന്നുള്ള ക്രൂശിതരൂപം" ഉണ്ടായിരിക്കണമെന്ന്, പാശ്ചാത്യകത്തോലിക്കാ സഭയുടെ ആരാധനാവിധി നിഷ്കർഷിക്കുന്നു.<ref>[http://www.liturgyoffice.org.uk/Resources/GIRM/Documents/GIRM.pdf General Instruction of the Roman Missal, 117.]</ref> [[കത്തോലിക്കാ സഭ|കത്തോലിക്കാ സഭയിലാണ്]] ക്രൂശിതരൂപത്തിന് ഏറ്റവുമധികം പ്രാധാന്യം കല്പിക്കപ്പെടുന്നതെങ്കിലും അംഗ്ലിക്കൻ, ലൂഥറൻ സഭകളിലും ഗ്രീക്ക്, റഷ്യൻ തുടങ്ങിയ പൗരസ്ത്യ ഓർത്തഡോക്സ് സഭകളിലും ഇത് ഉപയോഗിക്കപ്പെടുന്നു. ഇതര പ്രൊട്ടസ്റ്റന്റ് സഭകൾ മിക്കവയും സിറിയക്, ഇന്ത്യൻ തുടങ്ങിയ [[ഓറിയന്റൽ ഓർത്തഡോക്സ് സഭകളും [[യേശുസഭകൾ|യേശുവിന്റെഓറിയന്റൽ ഓർത്തഡോക്സ് സഭകളും]] യേശുവിന്റെ ദേഹബിംബം ഉൾപ്പെടാത്ത സാധാരണ കുരിശാണ് ഉപയോഗിക്കാറുള്ളത്.
 
ക്രൂശിതരൂപം എന്നതു കൊണ്ട് സാധാരണ അർത്ഥമാക്കുന്നത് ഒരു ത്രിമാനബിംബമാണെന്നതിനാൽ, കുരിശിൽ യേശുവിന്റെ ദേഹം വർച്ചുചേർത്താൽ ശരിയായ ക്രൂശിതരൂപം ആകുന്നില്ല. എങ്കിലും ഈ വ്യത്യാസം പലപ്പോഴും പാലിക്കപ്പെടാറില്ല. അതിനാൽ, പൗരസ്ത്യ ഓർത്തഡോക്സ് സഭയിലും മറ്റും [[കുരിശ്]] മിക്കവാറും ത്രിമാനമായിരിക്കുമെങ്കിലും, ദേഹപ്രതീകം അങ്ങനെയായിരിക്കണമെന്നില്ല. ഇത്തരം ക്രൂശിതരൂപങ്ങളിൽ, യേശുവിന്റെ ദേഹം കുരിശിൽ വരച്ചുചേർത്തിരിക്കുകയോ അതിന്റെ പ്രതലത്തിൽ നിന്ന് അല്പം മാത്രം ഉയർത്തി ചിത്രീകരിക്കപ്പെട്ടിരിക്കുകയോ ആവാം.
"https://ml.wikipedia.org/wiki/ക്രൂശിതരൂപം" എന്ന താളിൽനിന്ന് ശേഖരിച്ചത്