"ഫ്രാൻസിസ് ഡി സാലസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36:
ഫ്രാൻസിസ് അവന്റെ പതിനൊന്നാമത് വയസ്സിൽ തന്നെ വൈദികപട്ടസ്വീകരണത്തിന്റെ പ്രാരംഭഭാഗമായി മുടി മുറിച്ച് ലോകമോഹങ്ങളോട് വിട പറയുകയും ചെയ്തു.
===അദ്ധ്യയനം===
യൂറോപ്പിലെ പ്രഭുകുടുംബങ്ങളിലെ കുമാരന്മാർ പാരീസ് സർവ്വകലാശാലായിലാണ് അക്കാലത്ത് ഉന്നതപഠനം നടത്തിയിരുന്നത്. ഫ്രാങ്കോയിയും മകനെ പാരീസിലെ നവാറെ കോളെജിൽ ചേർക്കുവാൻ തീരുമാനിച്ചു. എന്നാൽ കോളെജിൽ പല വിദ്യാർഥികളും അസന്മാർഗ്ഗികളായിരുന്നതിനാൽ തന്റെ മകനും വഴി തെറ്റുമെന്ന ആശങ്ക മൂലം ഫ്രാൻസിസിന്റെ മാതാവ് ഈ തീരുമാനത്തെ എതിർത്തു. ആയതിനാൽ ഫ്രാൻസിസിനെ ഈശോസഭക്കാരുടെ ഒരു കോളെജിലാണ് പ്രവേശിപ്പിച്ചത്. പഠനകാര്യങ്ങളിൽ ഫ്രാൻസിസ് അതീവശ്രദ്ധാലുവായിരുന്നു. അനാവശ്യസംഭക്ഷണങ്ങളിലോ മറ്റു വിനോദങ്ങളിലോ ഫ്രാൻസിസ് ഏർപ്പെട്ടിരുന്നില്ല. പിന്നീട് അഞ്ചു വർഷത്തെ പഠനത്തിൽ ഫ്രാൻസിസ് ഗ്രീക്ക്, ഹീബ്രു തുടങ്ങിയ ഭാക്ഷകളിൽ പ്രാവീണ്യം നേടി. തുടർന്ന് പഠനശേഷം 1586 - ൽ ഫ്രാൻസിസ് സ്വന്തം ഭവനത്തിലേക്ക് മടങ്ങി. കാലം ഫ്രാൻസിസിൽ വരുത്തിയ മാറ്റങ്ങൾ മൂലം സ്വമാതാവോ പിതാവോ സഹോദരങ്ങളായ ഗാലോയിയോ, ജീനോ, ലൂയിയോ ഫ്രാൻസിസിനെ ഒറ്റനോട്ടത്തിൽ ഫ്രാൻസിസിനെ തിരിച്ചറിഞ്ഞില്ല.
 
==അവലംബം==
"https://ml.wikipedia.org/wiki/ഫ്രാൻസിസ്_ഡി_സാലസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്