"മുണ്ടുപറമ്പ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'==മുണ്ടുപറമ്പ്== മലപ്പുറം ജില്ലയിലെ മുനിസിപ്പാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
==മുണ്ടുപറമ്പ്==
[[മലപ്പുറം]] ജില്ലയിലെ മുനിസിപ്പാലിറ്റികളിലൊന്നായ മലപ്പുറം മുനിസിപ്പാലിറ്റിയിൽപ്പെട്ട ഒരു പ്രദേശം. ജില്ലാ തലസ്ഥാനമായ മലപ്പുറത്തുനിന്ന് മഞ്ചേരി റോഡിൽ 'മലയാള മനോരമ'സ്ഥിതി ചെയ്യുന്നിടം മുതൽ മലപ്പുറം ഗവ:കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലം വരെയുള്ള പ്രദേശമാണ് മുണ്ടുപറമ്പ് എന്ന പേരിലറിയപ്പെടുന്ന സ്ഥലം. ഈ സ്ഥലത്തിന് എങ്ങനെ ഈ പേരു വന്നു എന്നതിന് വ്യക്തമായ തെളിവുകളൊന്നുമില്ല. തുണി നെയ്ത്തു കുടുംബങ്ങൾ (ചെട്ട്യാന്മാർ) മുണ്ടുപറമ്പിലും പരിസര പ്രദേശങ്ങളിലുമുണ്ടായിരുന്നു. അവർ മുണ്ട് വിൽക്കാൻ വച്ചിരുന്ന പറമ്പ് എന്ന അർത്ഥത്തിലാണ് ഈ പേരു വന്നതെന്ന് സംശയിക്കാവുന്നതാണ്.
===ജനങ്ങൾ===
മുണ്ടുപറമ്പിലെ ജനസംഖ്യയിൽ കൂടുതലും മുസ്ലീങ്ങളാണ്. ജാതി-ജന്മി വാഴ്ചക്കാലത്ത് മേൽജാതിക്കാരുടെ പീഢനം സഹിക്കവയ്യാതെ അവർണ വിഭാങ്ങളിൽ നിന്നു 'മതം മാറി' വന്നവരാണ് [[മുസ്ലീം|മുസ്ലീങ്ങൾ]]. മുസ്ലീങ്ങൾ കഴിഞ്ഞാൽ ജനസംഖ്യയിൽ മുന്നിട്ടു നിൽക്കുന്നത് തിയ്യരാണ്. പിന്നെയുള്ളത് പട്ടികജാതിയിൽപ്പെട്ട കണക്കൻ സമുദായക്കാരും നായന്മാരുമാണ്. നമ്പൂതിരി കുടുംബങ്ങൾ മുണ്ടുപറമ്പിലില്ല. മറ്റു സവർണ വിഭാഗങ്ങളുമില്ല. തുണിനെയ്ത്തുകാരായ ചെട്ട്യാന്മാർ, ആശാരി, മൂശാരി, തട്ടാൻ തുടങ്ങിയ സമുദായക്കാരും കുറച്ചുണ്ട്.
===സ്ഥലങ്ങൾ===
മലപ്പുറം ഗവ:കോളേജ്, 110 കെ.വി.സ്റ്റേഷൻ, ഫയർ സ്റ്റേഷൻ എന്നിവ സ്ഥിതി ചെയ്യുന്നത് മുണ്ടുപറമ്പിലാണ്. ഇപ്പോൾ കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു സിവിൽ സ്റ്റേഷൻ. പിന്നീടിത് മലപ്പുറം കുന്നുമ്മലിലേക്ക് മാറ്റി. ഗവ:കോളേജ് സ്ഥിതി ചെയ്യുന്ന പറമ്പ് 'പുലാടിപ്പറമ്പ്'എന്ന പേരിലാണറിയപ്പെട്ടിരുന്നത്. കോളേജ് സ്റ്റോപ്പ് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ 'പാറെട്ടിത്താത്തേ്യാടം-പാറവെട്ടി താഴ്ത്തിയ ഇടം'എന്നാണ് വിളിച്ചിരുന്നത്. കെ.വി.സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് 'ഒയലേങ്ങൽ'എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 'മലയാള മനോരമ'സ്ഥിതി ചെയ്യുന്ന സ്ഥലത്ത് മുമ്പ് 'ഡിലൈറ്റ്'എന്ന പേരിലുള്ള സിനിമാ ടാക്കീസുണ്ടായിരുന്നു; മലപ്പുറത്തെ രണ്ടാമത്തെ സിനിമാ ടാക്കീസ്. ആ ഭാഗത്ത് റോഡ് 'റ'പോലെ വളഞ്ഞാണ് കിടക്കുന്നത്. അവിടെ ഒരു ചോലയുമുണ്ടായിരുന്നു. ഇതുകാരണം ഈ പ്രദേശത്തെ 'വളവിൽച്ചോല' എന്നാണ് വിളിച്ചു വന്നിരുന്നത്.
"https://ml.wikipedia.org/wiki/മുണ്ടുപറമ്പ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്