"നിരീശ്വരവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: my:ဘုရားမဲ့ဝါဒ
(ചെ.) യന്ത്രം ചേർക്കുന്നു: kk:Атеизм; cosmetic changes
വരി 16:
എത്ര ഇപ്പോൾ, 85 കോടിയോളം ജനങ്ങൾ വ്യവസ്ഥാപിതമതങ്ങളിൽ വിശ്വസമില്ലാത്തവരാണ്. <ref> [http://www.atheistempire.com/reference/stats/index.php എത്തീസ്റ്റ് വെബ്സൈറ്റ്] </ref>
 
== പ്രാചീന നിരീശ്വരവാദങ്ങൾ ==
മനുഷ്യന്റെ ആദ്യതലമുറകൾ ഏതെങ്കിലും വിശ്വാസക്രമങ്ങൾ പിന്തുടർന്നതിന് ലഭ്യമായ തെളിവുകളില്ല. പില്ക്കാലത്ത് അവർ കൂട്ടമായി ജീവിക്കുകയും സാമൂഹിക ജീവിതം വികസിക്കുകയും ചെയ്തതോടെ ചുറ്റുപാടുകളുമായുള്ള അവരുടെ ബന്ധം സങ്കീർണമായിത്തീർന്നു. ഗോത്രങ്ങളും വിശ്വാസക്രമങ്ങളും രൂപപ്പെട്ടു. തന്നെക്കാൾ കരുത്തുള്ള പ്രകൃതിശക്തികളെ അവർ ആരാധിക്കാൻ തുടങ്ങുന്നതും ഇക്കാലത്താണ്. പില്ക്കാലത്ത് ഇത്തരം വിശ്വാസരൂപങ്ങൾ ദൈവങ്ങളും മതങ്ങളുമൊക്കെയായി വളർന്നുവരികയാണുണ്ടായത്. പ്രപഞ്ചത്തെ വ്യാഖ്യാനിക്കാനുള്ള അവരുടെ ശ്രമങ്ങളായിരുന്നു ദർശനങ്ങളായി അവയിൽ ഘനീഭവിച്ചത്. എന്നാൽ ഇത്തരം ദർശനങ്ങൾ അതീത ശക്തിയിലും, പ്രപഞ്ചസ്രഷ്ടാവിലും ചെന്നെത്തിയപ്പോൾ അവയോട് വിയോജിക്കുകയും ബദൽ ദർശനങ്ങൾ മുന്നോട്ടുവയ്ക്കുകയും ചെയ്തുകൊണ്ട് ചില പ്രാചീന ദാർശനികർ അവരുടെ സ്വതന്ത്ര ചിന്ത ആവിഷ്കരിച്ചു.
 
=== ഇന്ത്യൻ നിരീശ്വരവാദം ===
ഈശ്വരവാദവും നിരീശ്വരവാദവും ഏറ്റവും സ്പഷ്ടമായ അർഥകല്പനകളുള്ള ദാർശനിക നിലപാടുകളായിട്ടാണ് ഇന്ത്യൻ ദാർശനികർ ഉപയോഗിച്ചിരുന്നതെന്ന് ദേബീപ്രസാദ് ചതോപാധ്യായ ചൂണ്ടിക്കാട്ടുന്നു. സർവജ്ഞനും, സർവശക്തനും, ധാർമിക നിയന്താവുമായ ദൈവത്തെക്കുറിച്ചുള്ള വ്യക്തമായ സങ്കല്പമാണ് ഈശ്വരവാദം. എന്നാൽ ഇത്തരം സങ്കല്പങ്ങളുടെ നിഷേധമായിരുന്നു നിരീശ്വരവാദം.
 
വരി 29:
ബുദ്ധനു മുൻപ് (ബി.സി. 6-ാം ശ.) എഴുതപ്പെട്ട ശ്വേതാശ്വതരോപനിഷത്തിൽ പ്രപഞ്ചത്തിന്റെ കാരണമന്വേഷിക്കുന്ന ചിന്തകളുടെ സൂചനകളുണ്ട്. അവ, ഈശ്വരനാണ് കാരണമെന്ന് പറയുന്ന ഈശ്വരവാദം, ആകസ്മികത്വമാണെന്ന് വിശേഷിപ്പിക്കുന്ന യദൃച്ഛാവാദം, സ്വഭാവത്തെ കാരണമായി കരുതുന്ന സ്വഭാവവാദം എന്നിവയാണ്.
 
==== സ്വഭാവവാദം ====
ഇതിന്റെ അടിസ്ഥാനത്തിൽ പ്രപഞ്ചം തികച്ചും ഭൌതികമായ ഒന്നാണ്. അത് ദ്രവ്യത്തിന്റെ സ്വാഭാവിക പ്രകൃതി നിയമങ്ങളുടെ പ്രവർത്തനഫലമായാണ് ഉദ്ഭവിച്ചത്. പ്രപഞ്ചത്തിലെ മുഴുവൻ വസ്തുക്കളും സംഭവങ്ങളും പ്രകൃതി നിയമങ്ങൾക്ക് വിധേയമാണ്. പ്രാർഥനയ്ക്കോ വഴിപാടുകൾക്കോ അവയെ സ്വാധീനിക്കാനാവില്ല. ആകസ്മികതാവാദവും ഈശ്വരാസ്തിത്വത്തെ നിരാകരിക്കുന്നതാണ്. ലോകയാഥാർഥ്യം സങ്കീർണവും യാദൃച്ഛികവുമാണെന്ന് ആകസ്മികതാവാദികൾ വാദിക്കുന്നു. ബുദ്ധന് മുൻപുതന്നെ ഇന്ത്യയിൽ വികാസം പ്രാപിച്ച അനേകം നിരീശ്വരവാദ നിലപാടുകൾ ശ്വേതാശ്വതരോപനിഷത്തിൽ കാണുന്നു.
 
==== ചാർവാകം ====
ഭൗതികവാദികളായിരുന്ന ചാർവകന്മാരുടെ കൃതികളൊന്നുംതന്നെ ലഭ്യമല്ല. ഇവർ സ്വഭാവവാദത്തിന്റെ ആദ്യകാല പ്രതിനിധികളായിരുന്നു. അവരുടെ വാദങ്ങളെ നിഷേധിക്കുന്നതിനുവേണ്ടി ഈശ്വരവാദികൾ ഉദ്ധരിച്ച വാക്യങ്ങളും, സംഗ്രഹിതരൂപങ്ങളുമാണ് ചാർവാകത്തെക്കുറിച്ച് നമുക്ക് അറിവു നല്കുന്നത്. ഈശ്വരൻ, സ്വർഗം തുടങ്ങിയ ആശയങ്ങളെ തികഞ്ഞ ഭൗതികവാദാടിത്തറയിൽനിന്ന് അവർ നിരാകരിച്ചു.
 
വരി 57:
അഗ്നിഹോത്രം, മൂന്ന് വേദങ്ങൾ, സന്ന്യാസം, ഭസ്മംപൂശൽ ഇവയൊക്കെ ബുദ്ധിയും പൗരുഷവും കെട്ടവരുടെ വയറ്റുപിഴപ്പിന് ഉണ്ടാക്കിയവ മാത്രമാണ്, എന്നിങ്ങനെയുള്ള ബൃഹസ്പതിയുടെ വാദങ്ങൾ ശക്തവും രൂക്ഷവുമാണ്.
 
==== സാംഖ്യം ====
ആസ്തിക ദർശനങ്ങളിൽപ്പെട്ട സാംഖ്യത്തിന്റെ ഭൗതികോന്മുഖതയെ അംഗീകരിക്കാൻ യഥാസ്ഥിതിക പണ്ഡിതർക്ക് മടിയുണ്ടെങ്കിലും ഭൗതികവാദവീക്ഷണം സാംഖ്യത്തിലെ അവിഭാജ്യ സമീപനമാണ്. പ്രാചീനമായ ഈ ദർശനത്തിന്റെ ആദ്യകാല പ്രാമാണിക ഗ്രന്ഥങ്ങളൊന്നും ലഭ്യമല്ല. ക്രി.പി. രണ്ടാം ശതകത്തിലോ അഞ്ചാം ശതകത്തിലോ മറ്റോ രചിക്കപ്പെട്ട 73 കാരികകളുള്ള സാംഖ്യകാരികയാണ് ഒന്ന്. മുഖ്യ തത്ത്വങ്ങളുടെ ഒരു സംഗ്രഹീതരൂപംമാത്രമാണ് ഈ കൃതി. ഗൌഡപാദരും വാചസ്പതി മിശ്രനും ഇതിനു നല്കിയ വ്യാഖ്യാനങ്ങൾ ശ്രദ്ധേയമാണ്. സാംഖ്യസൂത്രം കപിലമുനി (ക്രി.മു. 6-ാം ശ.) രചിച്ചു എന്നു കരുതുന്നുവെങ്കിലും വേദാന്തത്തിന്റെ കലർപ്പുകളുള്ള കൃതിക്കു 14-ാം ശതകത്തിനപ്പുറം പഴക്കമില്ലെന്നാണ് അനുമാനിക്കുന്നത്. ഈ കൃതിക്കു വിജ്ഞാനഭിക്ഷു എഴുതിയ ഭാഷ്യവും പ്രസിദ്ധമാണ്. സാംഖ്യകാരികയിൽ ഈശ്വരനെപ്പറ്റി യാതൊന്നും പറയുന്നില്ല. പ്രകൃതി പരിണമിച്ചാണ് ഭൌതിക പ്രപഞ്ചം ഉണ്ടായതെന്ന് അവർ സമർഥിക്കുന്നു. 61-ാം കാരികയുടെ വ്യാഖ്യാനത്തിലാണ് ഗൗഡപാദൻ സാംഖ്യനിരീശ്വരവാദ ചർച്ച അവതരിപ്പിക്കുന്നത്.
 
വരി 66:
ഈശ്വരന് സ്വാർഥമില്ല. സൃഷ്ടിക്കുമുൻപ് ശരീരവും ഇന്ദ്രിയങ്ങളുമില്ലാത്തതുകൊണ്ട് ദുഃഖങ്ങളുമില്ല. അതുകൊണ്ട് കാരുണ്യത്തിന്റെ ആവശ്യവുമില്ല. കാരുണ്യവാൻ സുഖികളെ മാത്രമേ സൃഷ്ടിക്കു. ഇങ്ങനെ നോക്കിയാൽ ഈശ്വരൻ അപ്രസക്തനാകുന്നുവെന്നാണ് സാംഖ്യദർശനത്തിന്റെ പക്ഷം.
 
==== ബൗദ്ധദർശനം ====
ധർമത്തെക്കുറിച്ചുള്ള അന്വേഷണമാണ് ബൗദ്ധദർശനങ്ങളുടെ കാതൽ. ജീവിതത്തിലെ എല്ലാറ്റിലും ശ്രീബുദ്ധൻ ദുഃഖം കണ്ടെത്തി. <ref>V.A. Gunasekara, {{cite web |url=http://www.buddhistinformation.com/buddhist_attitude_to_god.htm |title=The Buddhist Attitude to God. |archiveurl=http://web.archive.org/web/20080102053643/http://www.buddhistinformation.com/buddhist_attitude_to_god.htm |archivedate=2008-01-02}} In the Bhuridatta Jataka, "The Buddha argues that the three most commonly given attributes of God, viz. omnipotence, omniscience and benevolence towards humanity cannot all be mutually compatible with the existential fact of dukkha."
</ref>അതിൽനിന്നുള്ള മോചന(നിർവാണം)ത്തിനുവേണ്ടി നടത്തിയ അന്വേഷണമായിരുന്നു അദ്ദേഹത്തിന്റെ ദർശനങ്ങൾ. സാംഖ്യവും, ബൗദ്ധദർശനങ്ങളുമായി അഭേദ്യമായ ബന്ധമുള്ളതായി പണ്ഡിതർ നിരീക്ഷിച്ചിട്ടുണ്ട്. സത്യത്തിന്റെ സ്വഭാവത്തെയും, ലോകത്തിന്റെ ആത്യന്തിക കാരണത്തെയും കുറിച്ചുള്ള അന്വേഷണങ്ങൾ നിഷ്ഫലമാണെന്ന് ബുദ്ധൻ കരുതി. അതുകൊണ്ടുതന്നെ ഈശ്വരാസ്തിത്വത്തിന്റെ പ്രശ്നം അദ്ദേഹത്തെ അലട്ടിയിരുന്നില്ല. ഈശ്വരാന്വേഷണം പ്രയോജനരഹിതമാണെന്ന് കരുതിയതിനാൽ അത്തരം ചർച്ചകളെ ശിഷ്യർക്കിടയിൽപ്പോലും പ്രോത്സാഹിപ്പിച്ചിരുന്നില്ല.
വരി 96:
ഈശ്വരാസ്തിത്വത്തെയും സത്താവാദത്തെയും ബുദ്ധൻ നിരാകരിക്കുകയും ധാർമികതയ്ക്ക് പ്രാധാന്യം നൽകുന്ന ദർശനം ആവിഷ്കരിക്കുകയും ചെയ്തെങ്കിലും, പില്ക്കാലത്ത് ബുദ്ധമതം സ്ഥാപനവത്കരിക്കപ്പെടുകയും ജനപ്രീതിയാർജിക്കുകയും ചെയ്തതോടെ അനുഷ്ഠാനപരതയിലേക്കും ഈശ്വരവാദത്തിലേക്കും വ്യതിചലിക്കുകയാണുണ്ടായത്.
 
==== ജൈനദർശനം ====
ബുദ്ധമതത്തെക്കാൾ പ്രാചീനമായ ജൈനമതം ഈശ്വരാസ്തിത്വത്തെക്കുറിച്ച് തികഞ്ഞ ഉദാസീനത കാണിച്ചിരുന്നു. അവർ പ്രപഞ്ചത്തിലെ സർവ പദാർഥങ്ങളെയും ജീവനുള്ളവയെന്നും, ഇല്ലാത്തവയെന്നും രണ്ടായി വിഭജിക്കുന്നു. കാലം, ആകാശം, പുദ്ഗലം (ദ്രവ്യം), ധർമം, അധർമം എന്നിങ്ങനെ അഞ്ചായി അജീവ വസ്തുക്കളെ തരംതിരിക്കുന്നു. നന്മ, തിന്മ, അശുദ്ധം തുടങ്ങി ഏഴു ധർമങ്ങളെക്കൂടി അവർ പരിഗണിക്കുന്നു. ജീവനില്ലാത്തവയുമായി ജീവൻ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും ബന്ധനങ്ങളിൽനിന്ന് എങ്ങനെ വിമുക്തമാവുന്നുവെന്നും വിശദീകരിക്കാനാണ് ഈ സങ്കല്പങ്ങൾ ഉപയോഗിച്ചിരുന്നത്. ഈ ഘട്ടത്തിൽ ഒരിടത്തും അവർ ഈശ്വരനെ സങ്കല്പിച്ചിട്ടില്ല. ഈശ്വരവാദത്തെ അഭിമുഖീകരിച്ചപ്പോഴൊക്കെയും അവർ നിരീശ്വരവാദപക്ഷത്ത് ഉറച്ചുനിന്നു. ദാർശനികമായി കരുത്തുറ്റ ഉജ്ജ്വല താർക്കികരായിരുന്നു ജൈനമത പണ്ഡിതർ.
 
എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ജൈന സാഹിത്യകാരനായ ഹരിഭദ്രന്റെ സദ്ദർശന സമുച്ചയത്തിന് ഗുണരത്നൻ എഴുതിയ ഭാഷ്യമായ തർക്ക രഹസ്യദീപിക പില്ക്കാല ന്യായവൈശേഷികരുടെ ഈശ്വരവാദത്തെ നിരാകരിക്കുന്നു. ലോകം നിത്യമാണ്; അതുകൊണ്ട് അതിൽ 'കാര്യ'മില്ല. ചിലപ്പോൾ സംഭവിക്കുന്നതും സംഭവിക്കാത്തുമാണ് കാര്യം. ലോകത്തിന് ഈ സ്വഭാവമില്ല. അതുകൊണ്ട് ഇതിന് കാരണവുമില്ല. കാരണമില്ലാത്തതുകൊണ്ട് ഈശ്വരനുമില്ല എന്ന് ഗുണരത്നൻ വാദിക്കുന്നു. ഈശ്വരൻ സർവജ്ഞനാണെങ്കിൽതന്നെ നശിപ്പിക്കാൻ ശ്രമിക്കുന്ന അസുരന്മാരെ സൃഷ്ടിച്ചതെന്തിന്? ഈശ്വരാസ്തിത്വം തന്നെ നിഷേധിക്കുന്ന നിരീശ്വരവാദികളെ സൃഷ്ടിച്ചതെന്തിന്? എന്നിങ്ങനെ പരിഹസിക്കുകയും ചെയ്യുന്നു.
 
==== മീമാംസാദർശനം ====
വേദങ്ങളെ പ്രമാണമായി അംഗീകരിക്കുന്ന മീമാംസകർ പലരും നിരീശ്വരവാദപരമായ വീക്ഷണങ്ങളാണ് വച്ചുപുലർത്തിയിരുന്നത്. ബി.സി. രണ്ടാം ശതകത്തിൽ രചിക്കപ്പെട്ട, ജൈമിനിയുടെ മീമാംസാസൂത്രങ്ങളാണ് മീമാംസയുടെ അടിസ്ഥാനഗ്രന്ഥം. ഇതിന് പ്രഭാകരനും കുമാരിലഭട്ടനും നല്കിയ വ്യാഖ്യാനങ്ങൾ പ്രാഭാകരം, ഭാട്ടം എന്നീ രണ്ടു പ്രസ്ഥാനങ്ങൾക്ക് രൂപം നല്കി.
 
വരി 110:
എന്നാൽ പില്ക്കാല മീമാംസകരിൽ പലരും ഈശ്വരാസ്തിത്വത്തെ അംഗീകരിക്കുന്നവരായിരുന്നു.
 
==== പ്രാരംഭ ന്യായ-വൈശേഷികം ====
ന്യായ-വൈശേഷികരുടെ ആദ്യകാല വക്താക്കൾ നിരീശ്വരവാദികളായിരുന്നു. ഗൗതമന്റെ ന്യായസൂത്രങ്ങൾ, കണാദന്റെ വൈശേഷിക സൂത്രങ്ങൾ എന്നിവയാണ് ന്യായ-വൈശേഷിക ദർശനങ്ങളുടെ അടിസ്ഥാന ഗ്രന്ഥങ്ങൾ. ന്യായദർശനം തർക്കശാസ്ത്രത്തിനും വൈശേഷിക ദർശനം അണുസിദ്ധാന്തത്തിനും ഊന്നൽ നല്കി.
 
വരി 119:
ഇന്ത്യൻ ദാർശനികരിൽ ഒരു വലിയ വിഭാഗം നിരീശ്വരവാദികളായിരിക്കെത്തന്നെ വിഭിന്നങ്ങളും പരസ്പരവിരുദ്ധവുമായ പ്രപഞ്ച വീക്ഷണങ്ങൾ വച്ചുപുലർത്തിയവരുമായിരുന്നു. അവയിൽ പലതും തികഞ്ഞ ആശയവാദങ്ങൾകൂടിയായിരുന്നു. പ്രപഞ്ചത്തെക്കുറിച്ചുള്ള അന്വേഷണങ്ങളിൽ ധീരവും ശക്തവുമായ സ്ഥാനം ഈ ദർശനങ്ങൾക്കുണ്ട്.
 
=== നിരീശ്വരവാദം യൂറോപ്പിൽ ===
യൂറോപ്പിൽ നിരീശ്വരവാദം എന്നവാക്ക് വൈവിധ്യമാർന്ന അർഥത്തിൽ ഉപയോഗിച്ചിരുന്നു. പൗരാണിക ഗ്രീസിൽ മതത്തെയും ദൈവത്തെയും നിരാകരിച്ചവരെ നിരീശ്വരവാദികൾ എന്നാണ് വിളിച്ചിരുന്നത്. ഭരണകൂടത്തിന്റെ ഔദ്യോഗിക ദൈവത്തിൽ വിശ്വസിക്കാത്തവരെ സൂചിപ്പിക്കാൻ [[സോക്രട്ടീസ്|സോക്രട്ടീസിനെപ്പോലുള്ളവർ]] നിരീശ്വരവാദികൾ എന്ന പദം ഉപയോഗിച്ചിരുന്നു. പേഗനിസ്റ്റുകളെ സൂചിപ്പിക്കാൻ ക്രൈസ്തവ പൗരോഹിത്യം ഈ വാക്കാണ് ഉപയോഗിച്ചിരുന്നത്.
 
വരി 128:
 
 
[[Fileപ്രമാണം:Epikouros BM 1843.jpg|thumb|left|[[Epicurus]] is credited with first expounding the [[problem of evil]]. [[David Hume]] in his ''[[Dialogues concerning Natural Religion]]'' (1779) cited Epicurus in stating the argument as a series of questions:<ref>{{cite book |title=Dialogues Concerning Natural Religion |author=David Hume |url=http://www.gutenberg.org/etext/4583 |publisher=Project Gutenberg (e-text)}}
</ref>
"Is [God] willing to prevent evil, but not able? then is he impotent. Is he able, but not willing? then is he malevolent. Is he both able and willing? whence then is evil?"]]
വരി 138:
ബി.സി. മൂന്നാം നൂറ്റാണ്ടിലെ സ്റ്റോയിക്കുകളും ഭൗതികവാദികൾ തന്നെയായിരുന്നു. പ്രകൃതിയും ദൈവവും ഒന്നാണെന്ന് വാദിച്ചവരായിരുന്നു പാൻതീയിസ്റ്റുകൾ. മനുഷ്യരൂപത്തിലുള്ളതും സൃഷ്ടികർത്താവുമായ ദൈവത്തിൽ അവർക്ക് വിശ്വാസമുണ്ടായിരുന്നില്ല. പ്രാചീന ഇന്ത്യയെപ്പോലെ ഭൗതികവാദ ആശയങ്ങൾ പ്രാചീന റോമിലും ഗ്രീസിലും മറ്റും നിലനിന്നിരുന്നു എന്നതിന്റെ തെളിവുകളാണിത്. എന്നാൽ ഇരുണ്ട കാലഘട്ടം എന്നു വിളിക്കപ്പെടുന്ന മധ്യകാലയൂറോപ്പിൽ ഗ്രീക്കു ഭൗതികവാദ സമീപനങ്ങൾ ക്രൈസ്തവ പൗരോഹിത്യത്താൽ അടിച്ചമർത്തപ്പെട്ടു. സ്വച്ഛന്ദചിന്തയെ ഇല്ലാതാക്കിക്കൊണ്ട് കടന്നുപോയ ഈ കാലഘട്ടം യൂറോപ്യൻ നവോത്ഥാന ചിന്തയോടെയാണ് ചോദ്യംചെയ്യപ്പെട്ടുതുടങ്ങിയത്. പ്രാചീന ഗ്രീക്കു ഭൌതികവാദചിന്തകളെ പുനരന്വേഷണങ്ങൾക്ക് വിധേയമാക്കിക്കൊണ്ട് ആധുനിക യൂറോപ്പ് ശാസ്ത്രചിന്തയുടെ അടിത്തറ കെട്ടിപ്പടുക്കുകയായിരുന്നു.
 
== ആധുനിക നിരീശ്വരവാദം ==
യൂറോപ്യൻ [[നവോത്ഥാന കാലം‌|നവോത്ഥാനകാലത്ത്]] ഹ്യൂമനിസ്റ്റുകളുടെ ചിന്തയും പ്രവർത്തനങ്ങളുമാണ് നിരീശ്വരവാദ സമീപനങ്ങൾക്ക് പ്രേരകശക്തിയായി മാറിയത്. അവർ യുക്തിചിന്തയിൽ അടിയുറച്ച് ജനാധിപത്യത്തിനും, സ്വതന്ത്രചിന്തയ്ക്കുംവേണ്ടി വാദിച്ചു. പൊതു രാഷ്ട്രീയ ജീവിതത്തിൽ മതത്തിന്റെ ഇടപെടലുകളെ നിശിതമായി എതിർത്തവരായിരുന്നു മതേതര ഹ്യൂമനിസ്റ്റുകൾ. മറ്റുചിലർ പ്രകൃത്യതീത വാദങ്ങളെ തള്ളിക്കളയുകയും ശാസ്ത്രീയ ധാരണകൾ വച്ചു പുലർത്തുകയും ചെയ്തു. ഹ്യൂമനിസ്റ്റുകളുടെ ചിന്താലോകം പില്ക്കാല നിരീശ്വരവാദത്തിനും ശാസ്ത്രചിന്തയ്ക്കും അടിത്തറ പാകുകയായിരുന്നു.
 
വരി 158:
</ref>ഡി. സിഡെറോ, സി.ഹെൽവിത്തസ്, ജെ. ല മെത്രി തുടങ്ങിയവർ നിരീശ്വരവാദത്തിന്റെ വക്താക്കളായിരുന്നു. എന്നാൽ ഇവർ മതവിശ്വാസത്തെ ചരിത്രപരമായി പരിശോധിക്കുന്നതിൽ പരാജയപ്പെട്ടു എന്ന് മാർക്സിസ്റ്റ് ചിന്തകർ വിലയിരുത്തുന്നു.
 
[[Imageപ്രമാണം:Feuerbach Ludwig.jpg|thumb|left|upright|[[Ludwig Andreas Feuerbach|Ludwig Feuerbach]]'s ''[[The Essence of Christianity]]'' (1841) would greatly influence philosophers such as [[Friedrich Engels|Engels]], [[Karl Marx|Marx]], [[David Strauss]], [[Friedrich Nietzsche|Nietzsche]], and [[Max Stirner]]. He considered God to be a human invention and religious activities to be wish-fulfillment. For this he is considered the founding father of modern [[anthropology of religion]].]]
 
പത്തൊൻപതാം ശതകത്തിൽ ജീവിച്ച ഫോയർബാഹ് മതത്തെയും ആശയവാദത്തെയും എതിർത്ത ചിന്തകനായിരുന്നു. മനുഷ്യവികാരങ്ങളും കാമനകളും ഭാവനകളായി മാറി ദൈവത്തിൽ ആരോപിക്കപ്പെടുകയാണെന്ന് അദ്ദേഹം കരുതി. ദൈവത്തിന് മനുഷ്യരെക്കാൾ വലുതായ യാതൊരു കഴിവുകളുമില്ല. മനുഷ്യന്റെ ആന്തരിക സ്വഭാവത്തെ പുറത്തേക്ക് പ്രകടിപ്പിക്കുന്നതാണ് ദൈവസങ്കല്പം. മതം മനുഷ്യനെ പരിശുദ്ധനാക്കുന്നില്ല. പരിശുദ്ധത, മതത്തിൽ ആരോപിക്കപ്പെടുകയാണ് ചെയ്യുന്നത്. ദൈവവുമായുള്ള ബന്ധം കൊണ്ട് പ്രതിഭാസങ്ങൾ പരിശുദ്ധമാവില്ല. ഗുണങ്ങൾ സ്വയം പരിശുദ്ധമാണെങ്കിൽ ദൈവവും പരിശുദ്ധമാവും. ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ വാദമുഖങ്ങൾ.
വരി 176:
[[ആൽബർട്ട് ഐൻസ്റ്റൈൻ|ഐൻസ്റ്റൈൻന്റെ]] കണ്ടെത്തലുകൾ, ജ്യോതിശ്ശാസ്ത്രരംഗത്ത് ശാസ്ത്രം കൈവരിച്ച അപൂർവമായ നേട്ടങ്ങൾ, ജനിതക ഗവേഷണത്തിലെ മുന്നേറ്റങ്ങൾ, പരിണാമ സിദ്ധാന്തത്തിലെ പുതിയ കണ്ടെത്തലുകൾ തുടങ്ങി ശാസ്ത്രത്തിന്റെ കുതിച്ചുചാട്ടം ഈശ്വരാസ്തിത്വത്തെ പാടെ ഇല്ലാതാക്കുന്നതായിരുന്നു. റിച്ചാർഡ് ഡോക്കിൻസിനെപ്പോലുള്ള നവഡാർവിനിസ്റ്റുകൾ അതിശക്തമായിത്തന്നെ മതത്തെയും ദൈവത്തെയും നിരാകരിക്കുന്നു. ശാസ്ത്രത്തിലും ചിന്തയിലും ഇത്തരം നേട്ടങ്ങൾ കൈവരിച്ചപ്പോഴും ജനതയുടെ സാമൂഹിക ജീവിതത്തിലും ഭാവനയിലും മതവും ദൈവവും ഒരു 'യാഥാർഥ്യ'മായി ഇന്നും തുടരുന്നു.
 
== നിരീശ്വരവാദ സംഘടനകൾ ==
പത്തൊൻപതാം ശതകത്തിൽത്തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരീശ്വരവാദസംഘടനകൾ രൂപംകൊണ്ടിരുന്നു. അവയിൽ ചിലവ യുക്തിക്ക് പ്രാധാന്യം കൊടുത്ത് മതത്തെ വിശകലനം ചെയ്ത യുക്തിവാദികളുടേതായിരുന്നു. മതേതരവാദികളും, പ്രകൃതിവാദികളുമൊക്കെയായി നിരീശ്വരവാദികളുടെ ഗണം വൈവിധ്യമാർന്നതാണ്. 1880-ൽ ലോകത്തിന്റെ പല ഭാഗങ്ങളിലെ നിരീശ്വരവാദികൾ ചേർന്ന് 'വേൾഡ് അസോസിയേഷൻ ഒഫ് ഫ്രീ തിങ്കേഴ്സ്' സ്ഥാപിച്ചു.
 
വരി 196:
യുക്തിവാദ നിലപാടുകൾ ഭൌതികവാദികളുടെ പക്ഷത്തുനിന്നുതന്നെ വിമർശനവിധേയമായിട്ടുണ്ട്. മതത്തെയും വിശ്വാസക്രമങ്ങളെയും ആരാധനയെയും സംബന്ധിച്ച് കേവല യുക്തിവാദികൾ സ്വീകരിക്കുന്ന നിലപാടുകൾ യാന്ത്രികമാണെന്നാണ് ഇതിൽ പ്രധാനം. ഇത്തരം വിശ്വാസ മണ്ഡലം ബോധവത്കരണത്തിലൂടെയും യുക്തിവിചാരത്തിലൂടെയും നിർമാർജനം ചെയ്യാൻ കഴിയുമെന്നാണ് അവർ വിചാരിക്കുന്നത്. എന്നാൽ ജനതയുടെ ഭാവനാലോകത്ത് ഇടംകണ്ടെത്തിയ ഇവയ്ക്ക് ഭൌതികാടിത്തറയുണ്ടെന്നും, അതുതന്നെ ഒരു സാമൂഹികശക്തിയാണെന്നുമുള്ള ധാരണ യുക്തിവാദികൾ പിൻപറ്റുന്നില്ല. ജനങ്ങൾ അജ്ഞതയിലാണെന്നും അവരെ ബോധവത്കരിച്ചാൽ പ്രശ്നം പരിഹരിക്കാമെന്നും കരുതുന്നത് നവോത്ഥാനകാലത്ത് രൂപപ്പെട്ട കേവല യുക്തിയുടെ തുടർച്ചയാണ്. ഭൌതികാടിത്തറയെ വർഗസമരത്തിലൂടെ മാറ്റിമറിക്കുമ്പോൾ മാത്രമേ മതവും വിശ്വാസങ്ങളും അപ്രത്യക്ഷമാവുകയുള്ളൂ എന്നാണ് മാർക്സിസ്റ്റ് വാദം. എന്നാൽ സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ അവിടെ തിരിച്ചെത്തിയ മതങ്ങൾ ഇത്തരം ധാരണകളെയും ചോദ്യംചെയ്യുന്നതാണ്. മതാടിത്തറയെ യുക്തിവാദികൾ പരിശോധിക്കുന്നത് ആശയവാദപരമായാണെന്ന വിമർശനങ്ങളും നിലനില്ക്കുന്നുണ്ട്. 'മതത്തെ സൃഷ്ടിച്ച സാഹചര്യങ്ങൾക്കെതിരായ സമരമാണ് മതത്തിനെതിരായ സമര'മെന്ന് മാർക്സ് വിശദീകരിക്കുന്നു. യുക്തിവാദികളുടെ ഇത്തരം യാന്ത്രിക സമീപനങ്ങളെ മറികടന്നുകൊണ്ട് ജാതീയവും മതപരവും വിശ്വാസപരവുമായ ആശയലോകങ്ങളെ നിരാകരിക്കുന്ന നിരീശ്വര-ഭൗതികവാദ നിലപാടുകൾ പുതിയ കാലത്ത് കൂടുതൽ സജീവവും വിപുലവുമാകുന്നുണ്ട്.
 
== നവനിരീശ്വരവാദം ==
നിരീശ്വരവാദത്തിൽ 21-ാം നൂറ്റാണ്ടിൽ നടന്ന/നടക്കുന്ന മുന്നേറ്റങ്ങളെ സൂചിപ്പിക്കുന്നതിനാണ് ഈ പദം ഉപയോഗിക്കുന്നത്. സാം ഹാരിസ്, ഡാനിയൽ സി ഡെന്നത്ത്, റിച്ചാർഡ് ഡോക്കിൻസ്, വിക്ടർ ജെ സ്റ്റെൻജർ, ക്രിസ്റ്റഫർ ഹിച്ചൻസ് എന്നിവരുടെ എഴുത്തുകളാണ് പുത്തൻ നിരീശ്വരവാദ സമീപനങ്ങളെ രൂപപ്പെടുത്തിയിരിക്കുന്നത്. ജനിതകശാസ്ത്രത്തിലും പ്രപഞ്ച വിജ്ഞാനീയത്തിലും മറ്റും നടന്ന നൂതന കണ്ടെത്തലുകളാണ് മതനിഷേധത്തിന്റെയും, ഈശ്വര നിഷേധത്തിന്റെയും ദർശനങ്ങൾ രൂപപ്പെടുത്താൻ ഇവർ ഉപയോഗിക്കുന്നത്. മുൻതലമുറ നിരീശ്വരവാദങ്ങളുടെ അടിത്തറ തത്ത്വചിന്തയായിരുന്നുവെങ്കിൽ പുതുനിരീശ്വരവാദം ശാസ്ത്രത്തിലാണ് ഊന്നുന്നത്.
 
വരി 206:
 
 
== കൂടുതൽ വായനക്ക് ==
{{refbegin}}
* {{Cite book
വരി 240:
|isbn=1-59102-330-0
|year=2005}}
* {{Cite book|editor=Tom Flynn|title=The New Encyclopedia of Unbelief|year=2007|publisher=Prometheus Books|location=Buffalo, NY|isbn=1-59102-391-2}}
* {{Cite book
|editor=Gaskin, J.C.A.
വരി 275:
|isbn=978-0-307-26577-7
|year=2006}}
* {{Cite news|url=http://newsweek.washingtonpost.com/onfaith/panelists/sam_harris/2007/10/the_problem_with_atheism.html|title=The Problem with Atheism|last=Harris|first=Sam|date=October 2, 2007|work=[[The Washington Post]]|accessdate=2010-06-18}}
* {{Cite book
|last=Hitchens
വരി 308:
|year=1996
|isbn=0-415-09338-4}}
* {{Cite book|last=Mackie|first=J. L.|authorlink=J. L. Mackie|title=The Miracle of Theism: Arguments For and Against the Existence of God|year=1982|publisher=Oxford University Press|location=Oxford|isbn=0-19-824682-X}}
* {{Cite book
|last=Maritain
വരി 327:
|year=1990
|isbn=0-87722-943-0}}
* {{Cite book|editor=Michael Martin & Ricki Monnier|title=The Impossibility of God|year=2003|publisher=Prometheus Books|location=Buffalo, NY|isbn=1-59102-120-0}}
* {{Cite book|editor=Michael Martin & Ricki Monnier|title=The Improbability of God|year=2006|publisher=Prometheus Books|location=Buffalo, NY|isbn=1-59102-381-5}}
* {{Cite book|last1=McTaggart|first1=John|last2=McTaggart|first2=Ellis|title=Some Dogmas of Religion|edition=New|year=1930|publisher=Edward Arnold & Co.|location=London|isbn=0-548-14955-0|origyear=1906}}
* {{Cite book
|last=Nielsen
വരി 346:
|isbn=1-57392-853-4
|publisher=New York: Prometheus}}
* {{cite book | last=Onfray |first= Michel |year=2007 |title=Atheist Manifesto|url=http://books.google.ca/books?id=QpEAYMo7pFkC&lpg=PP1&dq=Atheist%20Manifesto&pg=PP1#v=onepage&q&f=true| publisher= Arcade Publishing |location= New York | isbn = 978-1-55970-820-3 }}
* {{Cite book
|last=Oppy
വരി 364:
|publisher=Oxford: Clarendon Press
|year=1964}}
* {{Cite encyclopedia |last=Russell |first=Paul |editor=Edward N. Zalta |encyclopedia=Stanford Encyclopedia of Philosophy |title=Hume on Religion |url=http://plato.stanford.edu/entries/hume-religion/ |accessdate=2010-06-18 |edition=Winter 2008 |date=October 4, 2005 |publisher=Metaphysics Research Lab}}
* {{Cite book
|last=Sharpe
വരി 382:
{{refend}}
 
== പുറത്തേക്കുള്ള കണ്ണികൾ ==
<!--Per Wikipedia conventions, there should be no more than 10–15 external links in this section. External links that don't merit inclusion here should either be removed altogether, moved to daughter articles, or incorporated into the article text as references.-->
* [http://www.iep.utm.edu/atheism Atheism in ''The Internet Encyclopedia of Philosophy'']
* [http://www.iep.utm.edu/n-atheis The New Atheists in ''The Internet Encyclopedia of Philosophy'']
* {{dmoz|Society/Religion_and_Spirituality/Atheism/|Atheism}} – Includes links to organizations and websites.
* [http://www.positiveatheism.org/tochist.htm Positive atheism: Great Historical Writings] Historical writing sorted by authors.
* [http://www.bbc.co.uk/religion/religions/atheism/ Religion & Ethics—Atheism] at [[bbc.co.uk]].
* [http://www.infidels.org/library/ Secular Web library] – Library of both historical and modern writings, a comprehensive online resource for freely available material on atheism.
* [http://www.agreeley.com/articles/hardcore.html The Demand for Religion] – A study on the demographics of Atheism by Wolfgang Jagodzinski (University of Cologne) and Andrew Greeley (University of Chicago and University of Arizona).
* [http://www.enotes.com/science-religion-encyclopedia/atheism Atheism] at enotes.com
* [http://www.therali.com/ ഇന്ത്യൻ എതീസ്റ്റ് പബ്ലിഷേഴ്സ് വെബ് താൾ തേരാളി]
 
== അവലംബം ==
വരി 459:
[[jv:Atéisme]]
[[ka:ათეიზმი]]
[[kk:Атеизм]]
[[ko:무신론]]
[[ku:Ateîzm]]
"https://ml.wikipedia.org/wiki/നിരീശ്വരവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്