"വോട്ടിംഗ് യന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8,118 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|Voting Machine}}
സമ്മതിദാനം ([[വോട്ട്]]) രേഖപ്പെടുത്തുന്നതിന് ബാലറ്റ് പേപ്പറിനു പകരമുള്ള ഇലക്ട്രോണിക് സംവിധാനമാണ് '''ഇ.വി.എം'''( E.V.M-'''ഇലക്ട്രോണിക് വോട്ടിങ്ങ് മഷീൻ''') . കൺട്രോൾ യൂണിറ്റ്, ബാലറ്റ് യൂണിറ്റ് എന്നീ രണ്ട് ഭാഗങ്ങൾ ചേർന്നുള്ള സംവിധാനമാണിത്. ബാലറ്റ് യൂണിറ്റിനോട് സ്ഥിരമായി ബന്ധിപ്പിച്ചിരിക്കുന്ന കേബിളിന്റെ ഒരറ്റം കൺ|ട്രോൾ യൂണിറ്റിനോട് ബന്ധിപ്പിച്ചാണ് പ്രവർത്തനസജ്ജമാക്കുന്നത് . കൺട്രോൾ യൂണിറ്റിൽ ഉള്ള ബാറ്ററി കൊണ്ടാണ് പ്രവർത്തനം. മുൻപ് ബാലറ്റ് പേപ്പർ നൽകിയിരുന്നതിനു സമാനമായി ഇപ്പോൾ [[പ്രിസൈഡിങ്ങ് ഓഫീസർ]] അല്ലെങ്കിൽ ഒന്നാം [[പോളിങ്ങ് ഉദ്യോഗസ്ഥൻ]] കൺട്രോൽ യൂണിറ്റിലെ ബാലറ്റ് എന്ന ബട്ടൺ അമർത്തിയാണ് ഒരു തവണ സമ്മതിദാനം രേഖപ്പെടുത്താനുള്ള അനുവാദം സമ്മതിദായകനു നൽകുന്നത്.
==വോട്ടിംഗ് യന്ത്രത്തിന്റെ -ഘടന വിശദമായി. ==
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന് പ്രധാനമായി രണ്ടു ഭാഗങ്ങളാണ് ഉള്ളത്.
===നിയന്ത്രണ യൂണിറ്റ് (കൺട്രോൾ യൂണിറ്റ്)===
വോട്ടെടുപ്പ് പ്രക്രിയ നിയന്ത്രിക്കുന്ന ഭാഗമാണിത്.പ്രസ്തുത യൂണിറ്റ് പ്രിസൈഡിംഗ് ഓഫീസറോ മൂന്നാം പോളിംഗ് ഓഫീസറോ ആണ് നിയന്ത്രിക്കുന്നത്.ഇതിന്റെ ഭാഗങ്ങൾ ചുവടെ പ്രതിപാദിക്കുന്നു
===ഡിസ്‌ പ്ലെ വിഭാഗം
ഇത് പ്രധാനമായി ഇരുപത്തിനാലക്ക ഡിസ്‌ പ്ലെ പാനൽ ഉൾപ്പെട്ട ഭാഗമാണ്.ഇതിന് മുകളിലായി ചുവന്നതും പച്ച നിറത്തിലുള്ളതുമായ ഓരോ ബൾബുകളും ഉണ്ട്.
===ബാറ്ററി വിഭാഗം===
ഈ ഭാഗത്ത് ഒരു പുറം മൂടി കാണാവുന്നതാണ്.ഈ പുറം മൂടി തുറന്നാൽ ബാറ്ററി ഘടിപ്പിക്കുന്ന ഭാഗം കാണാം 7.5 വോൾട്ട് -2 ആമ്പിയർ ബാറ്ററിയാണ് വോട്ടിംഗ് യന്ത്രത്തിന്റെ പ്രധാന ഊർജ്ജ ശ്രോതസ്സ്.ഇവിടെ രണ്ടുപിന്നുകൾ കാണുന്ന ഭാഗത്ത് ബാറ്ററി ഉറപ്പിക്കാവുന്നതാണ്.ബാറ്ററിയോട് തൊട്ടടുത്തായി കാണുന്ന "Cand Set" എന്ന ബട്ടൺ സ്ഥാനാർത്ഥികളുടെ എണ്ണം സെറ്റ് ചെയ്യുന്നതിന് ഉപയോഗിക്കുന്നു. "Cand Set" യൂണിറ്റിനും ബാറ്ററി യൂണിറ്റിനും ഉള്ള പുറം മൂടികൾ മുദ്രവെച്ച് ബന്ധിക്കുന്നതിന് മൂടികളോടനുബന്ധിച്ച് സുഷിരങ്ങൾ നിർമ്മിച്ചിട്ടുണ്ട്.
===റിസൾട്ട് വിഭാഗം===
ഈ വിഭാഗവും രണ്ട് ഭാഗങ്ങളിലായി മൂടികളാൽ ബന്ധിച്ചിരിക്കുന്നു.മൂടികൾ തുറന്നു കഴിഞ്ഞാൽ മൂന്നു ബട്ടണുകൾ കാണാം .ഇതിൽ " Close" എന്ന കറുത്ത ബട്ടൺ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കുശേഷം വോട്ടിംഗ് ക്ലോസ് ചെയ്യുവാൻ ഉപയോഗിക്കുന്നു. തുടർന്നു കാണുന്ന "Result" എന്ന ബട്ടൺ തിരഞ്ഞെടുപ്പു ഫലം അറിയുന്നതിനും ,"Print" എന്ന ബട്ടൺ തിരഞ്ഞെടുപ്പു ഫലത്തിന്റെ പ്രിന്റ് എടുക്കുന്നതിനും ഉപയോഗിക്കുന്നു.
നിയന്ത്രണ യൂണിറ്റിലെ ബാലറ്റ് വിഭാഗം
ഈ ഭാഗത്തായി " Total" എന്നും "Ballot" എന്നും എഴുതിയ രണ്ടു ബട്ടണുകളും ബസ്സർ ദ്വാരങ്ങലും കാണാവുന്നതാണ്.ആകെ പോൾ ചെയ്ത വോട്ട് അറിയുന്നതിന് " Total" എന്ന ബട്ടൺ അമർത്തിയാൽ മതിയാകും. ഒരു വ്യക്തി വോട്ട് ചെയ്തു കഴിഞ്ഞാൽ തുടന്ന് വോട്ട് ചെയ്യണമെങ്കിൽ ‌"Ballot" ബട്ടൺ അമർത്തിയാൽ മാത്രമേ സാധിക്കൂ.
ഇതു കൂടാതെതന്നെ നിയന്ത്രണ യൂണിറ്റിന്റെ പിൻഭാഗത്ത് മുകളിലായി കാണുന്നഭാഗത്തുള്ള മൂടി തുറന്നു കഴിഞ്ഞാൽ ഒരു പവ്വർ സ്വിച്ചും ബാലറ്റ് യൂണിറ്റ് ഘടിപ്പിക്കുന്ന് സോക്കറ്റും കാണാവുന്നതാണ്.
===ഓൺ ലാമ്പ്===
പവ്വർ സ്വിച്ച് ഓൺ ആക്കുമ്പോൾ കൺട്രോൾ യൂണിറ്റിൽ തെളിയുന്ന പച്ച നിറത്തിലുള്ള ബൾബാണിത്.ഇത് യന്ത്രം പ്രവർത്തനക്ഷമമാണെന്നുള്ളതിനുള്ള അടയാളമാണ്.
===ബിസ്സി ലാമ്പ്===
കൺട്രോൾ യൂണിറ്റിന്റെ മുകളിൽ വലത്തുവശത്തായി കാണുന്ന ചുവന്ന നിറത്തിലുള്ള ബൾബാണിത്. ഇത് പ്രിസൈഡിംഗ് ഓഫീസർ ബാലറ്റ് ബട്ടൺ അമർത്തുമ്പോൾ ബീപ് ശബ്ദത്തോടെ അണയുന്നതുമാണ്.
==ബാലറ്റിംഗ് യൂണിറ്റ്.==
സമ്മതിദായകർ വോട്ട് രേഖപ്പെടുത്തുവാൻ ഉപയോഗിക്കുന്ന ഭാഗമാണിത്.ഇതിന്റെ പ്രധാന ഭാഗങ്ങൾ ചുവടേ ചേർക്കുന്നു
===ബാലറ്റ് പേപ്പർ സ്ക്രീൻ ===
ബാലറ്റ് പേപ്പർ സ്ക്രീനിന്റെ അടിയിലായാണ് സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും രേഖപ്പെടുത്തിയ ബാലറ്റ് പേപ്പർ സ്ഥാപിക്കുന്നത്.
===സ്ലൈഡ് സ്വിച്ച്===
ബാലറ്റ് യൂണിറ്റിന്റെ പുറം മൂടി തുറന്നു കഴിയുമ്പോൾ‌ വലത്തുവശത്ത് മുകളിലായി സ്ലൈഡ് സ്വിച്ച് കാണാവുന്നതാണ്. ഈ സ്വിച്ച് 1,2.3,4 എന്നിങ്ങനെ 4 പൊസിഷനിൽ ക്രമീകരിക്കാവുന്നതാണ്.ഏത് അക്കത്തിനു നേരെയാണോ സ്ലൈഡ് സ്വിച്ചിന്റെ സ്ഥാനം , അത്രയും ബാലറ്റ് യൂണിറ്റുകൾ‌ നിയന്ത്രണ യൂണിറ്റുമായി ഘടിപ്പിക്കാവുന്നതാണ്.
===സ്ഥാനാർത്ഥിബട്ടണുകളും പുറം മൂടികളും===
ഒരു ബാലറ്റിംഗ് യൂണിറ്റിൽ 16 സ്ഥാനാർത്ഥികൾക്കായുള്ള ബട്ടണുകൾ ഉണ്ട്.എത്ര സ്ഥാനാർത്ഥികൾ ഉണ്ടോ അത്രയും ബട്ടണുകളുടെ പുറം മൂടികൾ മാറ്റി ബട്ടണുകൾ പ്രവർത്തനക്ഷമമാക്കാവുന്നതാണ്.
 
==ചരിത്രം (ഭാരതം) ==
1982 - ൽ ഇന്ത്യയിൽ ആദ്യമായി [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[പറവൂർ നിയമസഭാമണ്ഡലം|പറവൂർ]] ഉപതിരഞ്ഞെടുപ്പിലാണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ചത്. പറവൂരിലെ 50 ബൂത്തുകളിലാണ് അക്കാലത്ത് യന്ത്രം ഉപയോഗിച്ചത്. എന്നാൽ ഈ തിരഞ്ഞെടുപ്പ് പിന്നീട് കേസുകളിൽ അകപ്പെടുകയുണ്ടായി. 2001 - ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 140 മണ്ഡലങ്ങളിൽ യന്ത്രം ഉപയോഗിച്ചു. 2004 - ലെ പൊതുതിരഞ്ഞെടുപ്പിലാണ് ഇന്ത്യയിൽ വ്യാപകമായി വോട്ടിങ് യന്ത്രം ഉപയോഗിച്ചത്. 1951 - ലെ റപ്രസന്റേഷൻ ഓഫ് പീപ്പിൾ ആക്ട് നിയമം ഭേദഗതി ചെയ്ത് 1989 - ൽ ഇന്ത്യൻ പാർലമെന്റ് പുതിയ നിയമം പ്രാബല്യത്തിലാക്കി. കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള [[ഹൈദരാബാദ്|ഹൈദരാബാദിലെ]] ഇലക്ടോണിക് കോർപ്പറേഷൻ ഓഫ് ഇന്ത്യാ ലിമിറ്റഡ്, [[ബാംഗളൂർ|ബാഗ്ലൂരിലെ]] ഭാരത് ഇലക്ട്രോണിക്സ് എന്നീ സ്ഥാപങ്ങളാണ് വോട്ടിങ് യന്ത്രം തയ്യാറാക്കുന്നത്.
1,319

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/952108" എന്ന താളിൽനിന്ന് ശേഖരിച്ചത്