"നിധീരിക്കൽ മാണിക്കത്തനാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
 
മലയാളസാഹിത്യകാരനും പത്രപ്രവർത്തകനും വൈദികനും ആയിരുന്നു '''നിധീരിക്കൽ മാണിക്കത്തനാർ '''. കുറവിലങ്ങാട്ടു ജനിച്ചു. പത്തൊമ്പതാം വയസ്സിൽ വൈദികനായി. [[സിറിയ|സിറിയൻ]] ക്രിസ്ത്യാനികളുടെ ഐക്യത്തിനും ഉന്നമനത്തിനുമായി [[ജാതൈക്യസംഘം]] രൂപീകരിച്ചു. നസ്രാണി ദീപികയുടെ സ്ഥാപകപത്രാധിപരായിരുന്നു. ഇത് പിന്നീട് [[ദീപിക ദിനപത്രം |ദീപിക]] ആയി മാറി. വരാപ്പുഴ മർസലീനോസ് മെത്രാനുമായി ചേർന്ന് [[സത്യനാദകാഹളം]] എന്ന പത്രത്തിന്റെ പ്രസിദ്ധീകരണത്തിനു ശ്രമിച്ചു. [[മലയാളമനോരമ]]യുമായും സഹകരിച്ചു പ്രവർത്തിച്ചിരുന്നു. [[ഹോമിയോപ്പതി]] ചികിത്സാരീതി കേരളത്തിൽ പ്രചരിപ്പിച്ചു. വിദ്യാഭ്യാസസ്ഥാപനങ്ങൾ ആരംഭിക്കുകയും [[ഇംഗ്ലീഷ് ]] വിദ്യാഭ്യാസം പ്രചരിപ്പിക്കുകയും ചെയ്തു. ബഹുഭാഷാപണ്ഡിതനായിരുന്ന മാണിക്കത്തനാർ നിരവധി കൃതികൾ വിവർത്തനം ചെയ്യുകയും രചിക്കുകയും ചെയ്തു. പ്രധാനകൃതികൾ: മാതാവിന്റെ വണക്കമാസം, സൂസൻ ചരിതം, സാംസോൺ ചരിതം, കൃപാവതി, ശോഭരാജവിജയം.
 
[[വർഗ്ഗം:ജീവചരിത്രം]]
[[en:Nidhiry Mani Kathanar]]
"https://ml.wikipedia.org/wiki/നിധീരിക്കൽ_മാണിക്കത്തനാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്