"എം.എൻ. വിജയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: എം.എ൯. വിജയ൯ >>> എം.എൻ. വിജയൻ
(ചെ.) #REDIRECT
വരി 3:
 
== ജീവിതരേഖ ==
[[1930]] [[ജൂൺ 8]]-നു [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിൽ]] ലോകമലേശ്വരത്ത് പതിയാശ്ശേരിൽ നാരായണമേനോന്റെയും മൂളിയിൽ കൊച്ചമ്മു അമ്മയുടെയും മകനായി എം.എൻ. വിജയൻ ജനിച്ചു. പതിനെട്ടരയാളം എൽ.പി. സ്കൂളിലും കൊടുങ്ങല്ലൂർ ബോയ്സ് ഹൈസ്കൂളിലും [[എറണാകുളം]] [[മഹാരാജാസ് കോളെജ്|മഹാരാജാസ് കോളെജിലും]] എറണാകുളം [[ഗവണ്മെന്റ് ലോ കോളെജ്|ഗവണ്മെന്റ് ലോ കോളെജിലും]] പഠിച്ചു. നിയമപഠനം പൂർത്തിയാക്കിയില്ല. [[മദിരാശി സർവ്വകലാശാല|മദിരാശി സർവ്വകലാശാലയിൽ]] നിന്ന് മലയാളം എം.എ. [[1952]]-ൽ [[ചെന്നൈ|മദിരാശി]] ന്യൂ കോളെജിൽ അദ്ധ്യാപകനായി. [[1959]]-ൽ [[തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജ്|തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജിൽ]] അദ്ധ്യാപകനായി ചേർന്നു. [[1960]]-ൽ [[തലശ്ശേരി]] [[ബ്രണ്ണൻ കോളെജ്|ബ്രണ്ണൻ കോളെജിൽ]] മലയാളവിഭാഗം അദ്ധ്യാപകനായി ചേർന്നു. [[1985]]-ൽ വിരമിക്കുന്നതുവരെ അവിടെ തുടർന്നു.
 
== നിരൂപകൻ ==
[[കേസരി.എ.ബാലകൃഷ്ണപിള്ള|കേസരി.എ.ബാലകൃഷ്ണപിള്ളയുടെ]] നിരൂപണാദർശം അദ്ദേഹത്തിന്റെ കാലത്തിനു ശേഷം സമർത്ഥവും സർഗ്ഗാത്മകവുമായി പിന്തുടർന്ന നിരൂപകനാണ് എം.എൻ.വിജയൻ. [[വൈലോപ്പിള്ളി|വൈലോപ്പിള്ളിക്കവിതയെ]] ആധാരമാക്കി എം.എൻ.വിജയൻ എഴുതിയ നിരൂപണം കവിവ്യക്തിത്വം എപ്രകാരമാണ് കവിതയുടെ പ്രമേയതലത്തെ നിർണ്ണയിക്കുന്നത് എന്നു അന്വേഷിക്കുന്നു.മലയാളത്തിലെ മന:ശാസ്ത്രനിരൂപണപ്രസ്ഥാനത്തിനു തുടക്കം കുറിച്ച പഠനമായിരുന്നു,അത്. [[എം.പി. ശങ്കുണ്ണി നായർ|എം.പി.ശങ്കുണ്ണിനായർ]] കണ്ണീർപാടത്തെക്കുറിച്ച് എഴുതിയ പഠനം മന:ശാസ്ത്രപരമായ സൂചനകൾ നല്കുന്നുണ്ടെങ്കിലും ''ആനൽ ഇറോട്ടിസം'' എന്ന സങ്കല്പനത്തെ ആധാരമാക്കിയുള്ള ഇദ്ദേഹത്തിന്റെ പഠനമാണ് ആദ്യത്തെ മന:ശാസ്ത്രപഠനമായി കണക്കാക്കപ്പെടുന്നത്. കാവ്യ വിശകലനത്തിനും ജീവിതവ്യാഖ്യാനത്തിനും മന:ശാസ്ത്രത്തെ മാത്രം ഉപയോഗപ്പെടുത്തിയ മലയാളത്തിലെ ഏക വിമർശകൻ എം.എൻ. വിജയനാണ്.[[കാൾ മാക്സ്|മാർക്സിന്റെ]] സമൂഹ ചിന്തയും [[സിഗ്മണ്ട് ഫ്രോയിഡ്|ഫ്രോയ്ഡിന്റെ]] വ്യക്തിമന:ശാസ്ത്രവും അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ട്.[[കാളിദാസൻ]], [[കുമാരനാശാൻ]],[[ജി.ശങ്കരക്കുറുപ്പ്]], [[ചങ്ങമ്പുഴ]] ,[[വൈലോപ്പിള്ളി]], [[ബഷീർ]] എന്നിവരെയാണ് അദ്ദേഹം പ്രധാനമായും പഠനവിധേയമാക്കിയത്.
 
ജോലിയിൽ നിന്നു പിരിയുന്നതു വരെ വളരെക്കുറച്ചു മാത്രമേ ഇദ്ദേഹം എഴുതിയിരുന്നുള്ളൂ. '''''കവിതയും മന:ശാസ്ത്രവും''''' എന്ന പുസ്തകത്തിൽ സമാഹരിക്കപ്പെട്ടത് ആദ്യകാല ലേഖനങ്ങളാണ്. പിൽക്കാല ലേഖനങ്ങൾ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ പകർത്തിയെഴുതി പ്രസിദ്ധീകരിക്കപ്പെട്ടവയാണ്. ജോലിയിൽ നിന്നു പിരിഞ്ഞതിനു ശേഷം വ്യാപകമായി പ്രഭാഷണങ്ങൾ നടത്തുകയും സാംസ്കാരിക പ്രവർത്തനത്തിൽ സജീവമാകുകയും ചെയ്തു
 
== സാംസ്കാരികപ്രവർത്തനം ==
ആദ്യ കാലത്ത് പൊതുപ്രവർത്തന രംഗത്ത് അത്ര സജീവമല്ലാതിരുന്ന വിജയൻ മാഷ് പുരോഗമന കലാ സാഹിത്യ സംഘത്തിൻറെ സഹയാത്രകനായിരുന്നു. തുടർന്ന് ഔദ്യോഗിക ചുമതലകൾ ഒഴിവായതിനു ശേഷം അദ്ദേഹം [[പുരോഗമന കലാ സാഹിത്യ സംഘം|പു.ക.സ.യുമായി]] അടുത്ത് അതിന്റെ പ്രവർത്തകനാവുകയും പിന്നീട് സംസ്ഥാന അധ്യക്ഷനാകുകയും ചെയ്തു. [[സി. പി. ഐ. എം]] ന്റെ സാംസ്കാരിക പ്രസിദ്ധീകരണമായ [[ദേശാഭിമാനി വാരിക|ദേശാഭിമാനി വാരികയുടെ]] പത്രാധിപരായി ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. [[സി.പി.ഐ.എം.]] മലപ്പുറം സമ്മേളനത്തിനു മുൻപ് ആ പാർട്ടിയിൽ രൂപം കൊണ്ട വിമത വിഭാഗത്തിന്റെ പ്രസിദ്ധീകരണമായ "പാഠം" മാസികയുടെ {{തെളിവ്}}പത്രാധിപ ചുമതല കൂടി അദ്ദേഹം ഏറ്റെടുത്തു. കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന നിലയിൽ ഏറ്റവും പരമപ്രധാനമായി അംഗീകരിക്കപ്പെടുന്ന അച്ചടക്കം {{തെളിവ്}}ഒരു പാർട്ടി അംഗമല്ല എന്നതിനാൽ അദ്ദേഹത്തിന് ബാധകമല്ല എന്നു സാങ്കേതികമായി അംഗീകരിക്കാമെങ്കിലും{{തെളിവ്}}, [[സി.പി.ഐ.എം.]] മലപ്പുറം സമ്മേളനം കഴിയുന്നത് വരെ അദ്ദേഹം സി. പി. ഐ.എം. ൻറെ സാംസ്കാരിക പ്രസിദ്ധീകരണമായ [[ദേശാഭിമാനി വാരിക|ദേശാഭിമാനി വാരികയുടെ]] പത്രാധിപരായി തുടർന്നു. സമ്മേളനാന്തരം അദ്ദേഹം [[ദേശാഭിമാനി|ദേശാഭിമാനിയുടെ]] വാരികയുടെ പത്രാധിപ ചുമതല രാജിവക്കുകയും, "പാഠം" പത്രാധിപചുമതല തുടരുകയും അദ്ദേഹത്തിൻറെ പ്രവർത്തനത്തിലെ മൂന്നാം പർവ്വത്തിലേക്ക് കടക്കുകയും ചെയ്തു.
 
== ഇടതുപക്ഷ ചിന്തകൻ ==
വരി 17:
 
== മരണം ==
[[2007]] [[ഒക്ടോബർ 3]]-ന്‌ ഉച്ചക്ക് 12 മണിക്കു [[തൃശ്ശൂർ|തൃശ്ശൂരിൽ]] അന്തരിച്ചു.തൃശ്ശൂർ പ്രസ് ക്ലബിൽ വാർത്താസമ്മേളനം നടത്തിക്കൊണ്ടിരിക്കുന്നതിടയിൽ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.
==പുരസ്കാരങ്ങൾ==
ചിതയിലെ വെളിച്ചം [[1982]]-ലെ [[കേരള സാഹിത്യ അക്കാദമി അവാർഡ്]] നേടി.
 
== കൃതികൾ ==
"https://ml.wikipedia.org/wiki/എം.എൻ._വിജയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്