"ഫ്രീക്വൻസി മോഡുലേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'*എഫ്.എം.(F.M.-FREQUENCY MODULATION)* പ്രക്ഷേപണത്തിന് ഉപയോഗിക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
*'''എഫ്.എം.(F.M.-FREQUENCY MODULATION)'''*
പ്രക്ഷേപണത്തിന് ഉപയോഗിക്കുന്ന റേഡിയോ തരംഗങ്ങളുടെ '''[[ആവൃത്തി]]'''യുടെ അടിസ്ഥാനത്തിൽ പ്രധാനമായും 3 ഇനം റേഡിയോ പ്രക്ഷേപണമാണുള്ളത് . അവയിൽ ഏറ്റവും ഒടുവിൽ ഉപയോഗിച്ചു തുടങ്ങിയ പ്രക്ഷേപണമാണ് [[എഫ്.എം.]] എന്ന '''ഫ്രീക്വൻസി മോഡുലേഷൻ'''. 88 മുതൽ 108 വരെ MHz(Mega Herts-മെഗാ ഹെർട്ട്സ് ) യാണ് എഫ്.എം. റേഡിയോ ഉപയോഗിക്കുന്ന തരംഗദൈർഘ്യം. നമുക്ക് മുൻപേ സുപരിചിതമായ,'''[[ആകാശവാണീ]]'''യുടെ തിരുവനന്തപുരം,ആലപ്പുഴ നിലയങ്ങൾ ഉപയോഗിക്കുന്ന '''മീഡിയം വേവ്'''(MW- 530 മുതൽ1600വരെ കിലോ ഹെർട്ട്സ്) , '''ശ്രീലങ്കാ റേഡിയോ''' (സിലോൺ റേഡിയോ) ഉപയോഗിക്കുന്ന '''ഷോർട്ട് വേവ്'''(SW-2.3 മുതൽ 22 വരെ മെഗാ ഹെർട്ട്സ്) എന്നിവയാണ് മറ്റു രണ്ട് പ്രക്ഷേപണങ്ങൾ.മറ്റു രണ്ട് രീതിയിലും ഉള്ള പ്രക്ഷേപണങ്ങളീലും ശ്രുംഖലയായുള്ള സ്വീകരണികളും പ്രക്ഷേപണികളും വഴി വളരെ ദൂരത്തിൽ പരിപാടികൽ എത്തിക്കാൻ കഴിയുമെങ്കിൽ, എഫ്.എം രീതിയിൽ ഏകദേശം 30-40 കിലോ മീറ്റർ ദൂരം വരെ മാത്രമേ പരിപാടികൾ എത്തിക്കാൻ കഴിയൂ. കത്തിച്ചു വച്ച ഒരു മെഴുകു തിരിയിൽ നിന്നുള്ള പ്രകാശം തുല്യ അളവിൽ എല്ലാ ദിശകളിലേയ്ക്കും വ്യാപിക്കുന്നതു പോലെയാണ് എഫ്. എം . തരംഗ വീചികളും പരക്കുന്നത്. ഇതിന് കൂടുതൽ ദൂരം എത്താൻ കഴിയില്ല്. എന്നാൽ പരിമിതമായ ദൂരത്തിൽ സുവ്യക്തമായി പരിപാടികൽ കേൾക്കാൻ കഴിയും. മറ്റുള്ള പ്രക്ഷേപണങ്ങളിൽ നിന്നു വ്യത്യസ്ഥമായി സ്റ്റീരിയോ (sterio) യിൽ കേൾക്കാൻ കഴിയും എന്ന മെച്ചവും ഈ പ്രക്ഷേപണത്തിനുണ്ട്. തിരുവനന്തപുരം, ആലപ്പുഴ നിലയങ്ങളിൽ നിന്ന് ആകാശവാണി എഫ്. എം പ്രക്ഷേപണം ഉണ്ട്. കൂടാതെ [[ക്ലബ് എഫ്.എം.]] തുടങ്ങിയ സ്വകാര്യ എഫ്. എം. നിലയങ്ങളൂം രംഗത്തുണ്ട്.
"https://ml.wikipedia.org/wiki/ഫ്രീക്വൻസി_മോഡുലേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്